അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന് പറഞ്ഞോ? വസ്തുത അറിയാം..
വിവരണം
വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന് നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന് പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് കെ.മുരളീധരന് ഇത്തരമൊരു പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് മുരളീധരന് എംപിയെ ഫാക്ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യാജ പ്രചരണമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
നിഗമനം
കെ.മുരളീധരന് എംപി തന്നെ തെറ്റായ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന് പറഞ്ഞോ? വസ്തുത അറിയാം..
Written By: Dewin CarlosResult: False