നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

രാഷ്ട്രീയം | Politics

വിവരണം

തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം.

പ്പർതാരം വിട പറഞ്ഞിരിക്കുന്നു.

   ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ

വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ

ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ

‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക്

‘ എങ്കൾ അണ്ണൻ ‘

       സിനിമയിലാണ്

വിജയ് കാന്ത് സാറിന്റെ

വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ കുറെക്കൂടി കണ്ടാസ്വദിക്കാൻ കഴിഞ്ഞത്.

തമിഴകം നിറഞ്ഞു നിന്ന ആ വലിയ നടന്

ആദരാജ്ഞലികൾ …

   നിത്യ ശാന്തി … ഓം ശാന്തി ഓം:.. എന്ന തലക്കെട്ട് നല്‍കി സുജിത്ത് ടികെ നളിനം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് ഇതാണ്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിജയ് കാന്ത് മരണപ്പെട്ടോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വിജയ്‌കാന്ത് ഗൂഗിള്‍ ചെയ്തതില്‍ നിന്നും പ്രചരിക്കുന്ന തരത്തിലുള്ള യാതൊന്നും വാര്‍ത്തകളില്‍ ലഭ്യമല്ലാത്തതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പിന്നീട് വിജയ്‌കാന്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ നവംബര്‍ രണ്ട് അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലത ഒരു വീഡിയോ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. 

പോസ്റ്റിന്‍റെ പരിഭാഷ ഇതാണ്-

ക്യാപ്റ്റന്‍ (വജയ്‌കാന്ത്) ആരോഗ്യവാനായി ഇരിക്കുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന് തിരികെ വീട്ടിലേക്ക് പോകാന്‍ കഴിയും. ആരും തന്നെ വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പ്രേമലത വീഡിയോയില്‍ പറയുന്നു.-

വീഡിയോയുടെ പൂര്‍ണ്ണരൂപം-

Facebook Video 

നിഗമനം

വിജയ്‌കാന്ത് മരണപ്പെട്ടു എന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്നും ഭാര്യ പ്രേമലത തന്നെ വ്യക്തമാക്കിയട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

Written By: Dewin Carlos 

Result: False