
വിവരണം
വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത്തരത്തില്‍ ഒരു പ്രസ്താവന ശശി തരൂര്‍ നടത്തിയതായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. കേരളത്തിലെ വ്യവസായ മേഖലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നതെന്ന ശശി തരൂരിന്‍റെ പ്രശംസയ്ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ ഇപ്പോഴും ആളിക്കത്തുകുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതെ കുറിച്ചുള്ള നിരവധി വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി വിജയനില്‍ നിന്നും വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പഠിക്കണമെന്ന പ്രസ്താവനയെ കുറിച്ച് എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ.
അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ശശി തരൂരിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രവീണ്‍ റാമുമായി ഫോണില്‍ ബന്ധപ്പെട്ടു. തരൂര്‍ ഇതുവരെ ഇത്തരമൊരു പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാ. നിലവിലെ സാഹചര്യത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അനുമാനിക്കാന്‍ കഴിയും.
നിഗമനം
ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് തന്നെ ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
