
വിവരണം
എകെജിക്ക് ജനപിന്തുണയായിരുന്നു ആവശ്യം.. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആവശ്യം പത്തുതലമുറയുടെ സാമ്പത്തിക ഭദ്രത മാത്രമാണെന്ന് നടന്‍ സുജിത്ത് ശങ്കര്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്‍റെ ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമീറലി കെഡിആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 89ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ സുജിത്ത് ചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ് ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. അവരുടെ വെബ്‌സൈറ്റില്‍ ഈ വ്യാജ പ്രചരണം സംബന്ധിച്ച പ്രതികരണം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രതികരണം ഇപ്രകാരമാണ്-
റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. സുജിത്ത് ശങ്കര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിതായും റിപ്പോര്‍ട്ടര്‍ ടിവിക്ക് അറിവില്ലായെന്നും അവര്‍ പ്രിതകരിച്ചു.
റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ച പ്രതികരണം-

കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മറ്റ് വാര്‍ത്ത ചാനലുകളോ വെബ്‌സൈറ്റുകളോ നടന്‍ സുജിത്ത് ശങ്കര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി യാതൊരു റിപ്പോര്‍ട്ടുകളുമില്ലാ.
നിഗമനം
റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും അവരുടേതല്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Title:നടന്‍ സുജിത്ത് ശങ്കറിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
