ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം തെറ്റാണ്…

രാഷ്ട്രീയം | Politics

കെ റെയിൽ പദ്ധതിയെ  പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും  ശക്തമായി എതിർക്കുകയാണ്. ഇതിനായി സ്ഥാപിച്ച വിഡ്ഢികൾ  രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പിഴുതുമാറ്റുകയും സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പലയിടത്തും സംഘർഷം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദ എന്ന ഉമ്മയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല.  കെ റെയിലുമായി ബന്ധപ്പെടുത്തി സുബൈദ ഉമ്മയുടെ പേര് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

സുബൈദ താത്തയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ആടിനെ വിറ്റ് പിണറായിക്ക് സക്കാത്ത് കൊടുത്ത പാത്തുമ്മ താത്തക്കും കിട്ടി ആടിനെ കെട്ടാൻ ഒരു കുറ്റി”

archived linkFB post

അതായത് കെ റെയില്‍  കുറ്റി സുബൈദ ഉമ്മയുടെ വീട്ടുമുറ്റത്തും സ്ഥാപിക്കപ്പെട്ടു എന്നാണ് പോസ്റ്റ് വാദിക്കുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജപ്രചരണം ആണിതെന്ന് കണ്ടെത്തി 

വസ്തുത ഇങ്ങനെ 

പ്രചരണം ഫേസ്ബുക്കില്‍ വൈറലാണ്. 

ഞങ്ങൾ ആദ്യം തന്നെ കൊല്ലത്തുള്ള സുബൈദ ഉമ്മയുമായി സംസാരിച്ചു.  അവർ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്:  “തെറ്റായ പ്രചരണമാണ് നടക്കുന്നത് ഞങ്ങൾ കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ സമീപത്ത് ചായക്കട നടത്തുകയാണ്. ഒപ്പം ആടിനെ വളർത്തുകയും ചെയ്യുന്നുണ്ട്. എനിക്ക് ഫേസ്ബുക്ക് ഒന്നുമില്ല. ചായക്കടയിൽ നിറയെ ആളുകൾ ചായകുടിക്കാൻ എത്താറുണ്ട് അവർ ഈ പ്രചാരണത്തെ കുറിച്ച് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. ഞങ്ങൾ സത്യത്തിൽ ഇവിടെ വാടകവീട്ടിലാണ് താമസം.  ഭർത്താവ് രോഗിയാണ് അദ്ദേഹത്തിന് മരുന്നിനുള്ള പണം കണ്ടെത്താനും മറ്റുമാണ് ഞാൻ ആടിനെ വളർത്തുന്നത്. മാത്രമല്ല കെ റെയിൽ ഈ പ്രദേശത്തുകൂടി കൂടി വരുന്നില്ല. ഇത് കൊല്ലം കോർപ്പറേഷന്‍റെ പരിധിയിൽപ്പെട്ട സ്ഥലമാണ്. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിക്കുന്നതിൽ ഞാൻ നിസ്സഹായയാണ്. തെറ്റായ പ്രചരണമാണ് എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ”

സുബൈദ ഉമ്മയെ അറിയാത്തവര്‍ക്കായി: 

ഇനി കെ റെയിലിന്‍റെ റൂട്ട് മാപ്പ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് കൊല്ലം കെ.റെയില്‍ സ്റ്റേഷനും പള്ളിത്തോട്ടം പോലീസ് സ്റ്റേഷനും തമ്മിൽ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. കടലിനോട് കൂടുതൽ അടുത്ത സ്ഥലമാണ് പള്ളിത്തോട്ടം അവിടെ റെയിൽ പാത വരുന്നില്ല. 

സുബൈദ ഉമ്മയുടെ പേരില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

 നിഗമനം 

പോസ്റ്റിനെ പ്രചരണം പൂർണമായും തെറ്റാണ്. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സുബൈദ ഉമ്മയുടെ വീട്ടിൽ കെ റെയിൽ പദ്ധതിയുടെ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം പൂർണമായും തെറ്റാണ്.  കൊല്ലം പള്ളിത്തോട്ടം എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്. ഈ പ്രദേശം കെ റെയില്‍ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല.

Avatar

Title:ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.