
പ്രചരണം
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. മുഴുവൻ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിലധികം പേർ അതായത് ഏഴു കോടിയിലധികം ഇതിനോടകം രണ്ട് വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിൻ എടുക്കുന്നു എന്നു പറഞ്ഞാണ് ഒരു ചിത്രം നൽകിയിരിക്കുന്നത്. വീട് എന്ന് തോന്നുന്ന തരത്തിൽ കയറില്‍ തുണികൾ ഉണക്കാൻ ഇട്ടിരിക്കുന്നതും വരാന്തയിൽ പച്ചക്കറികൾ വിളവെടുത്ത് വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.

ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. ഈ ചിത്രത്തിന്റെ യഥാർത്ഥ വസ്തുത മറ്റൊന്നാണ്. മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിനേഷന് നല്കുന്ന പദ്ധതി ഒന്നുമില്ല. ചില പ്രത്യേക ഗ്രാമങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചെന്ന് വാക്സിന് നല്കി എന്ന് മാത്രമേയുള്ളൂ.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ മേഘാലയ മുഖ്യമന്ത്രി ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നതായി കണ്ടു. മഹാമാരിക്കിടയിലും ദയാവായ്പ് എന്ന അടിക്കുറിപ്പോടെ അദ്ദേഹം ചിത്രത്തെക്കുറിച്ച് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഈസ്റ്റ്ഗാരോഹിൽസ് ജില്ലയിലെ ചിമാഗ്രെ സോംഗിട്ടാലിൽ നിന്നുള്ള ഗ്രാമീണൻ വാക്സിനേഷനായി വന്ന മെഡിക്കൽ ടീമിനായി സ്വന്തം തോട്ടത്തിൽ നിന്ന് ചോളം കൊണ്ടുവന്നപ്പോൾ.”
മുഖ്യമന്ത്രി പങ്കുവച്ച ചിത്രം പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. വാക്സിന് നല്കാന് എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്തോഷ സൂചകമായി ഗ്രാമീണന് തന്റെ തോട്ടത്തില്‍ ഉണ്ടായ ചോള കതിരുകള്‍ നല്‍കിയതാണ് സംഭവം. മനുഷ്യത്വത്തിന്റെ ഉദാത്തവും നിഷ്കളങ്കവുമായ നേര്‍ചിത്രം എന്ന് പുകഴ്ത്തി പലരും മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.
ചിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ മേഘാലയ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വാറുമായി സംസാരിച്ചു. ഞങ്ങളെഅദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: മേഘാലയയില്‍ വീടുകളിലെത്തി വാക്സിനേഷൻ നൽകുന്ന പ്രോഗ്രാമിന് തുടക്കമായിട്ടില്ല വളരെ അകലെയുള്ള ചില ഗ്രാമങ്ങൾ ഉണ്ട്. അവിടെ ചിലയിടങ്ങളിൽ വളരെക്കുറച്ചു പേർക്കു വേണ്ടി മാത്രമായി ആരോഗ്യ പ്രവര്‍ത്തകര്‍ ചെല്ലുന്നുണ്ട്. അവിടെ നിന്നുമുള്ള ഒരു ചിത്രമാണിത്.” ഞങ്ങൾ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി റാം കുമാർ ഐഎഎസുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: വീടുകളില്‍ ചെന്ന് വാക്സിന് നല്കുന്ന പദ്ധതി യഥാര്‍ത്ഥത്തില്‍ ഇല്ല. അകലെയുള്ള ഗ്രാമങ്ങളിൽ ചിലയിടങ്ങളിൽ വളരെ കുറച്ചു പേർക്ക് വേണ്ടി മാത്രം അവിടെ ചെന്ന് നൽകുന്നുണ്ട്.
കൂടാതെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സൈദുൽ ഖാനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: മേഘാലയയില്‍ വിദൂര ഗ്രാമങ്ങളുണ്ട്. പലയിടത്തും രണ്ടു മൂന്നു വീടുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഗതാഗത സൌകര്യത്തിന്റെ അഭാവവും ദൂരവും മൂലം അവിടെനിന്നും ക്യാമ്പുകളിൽ എത്താൻ ഏറെ പേർക്കും ബുദ്ധിമുട്ടുണ്ട്. അതിനാൽ ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെ എത്തി ഏതെങ്കിലും ഒരിടത്ത് പ്രദേശവാസികളെ സംഘടിപ്പിച്ച് വാക്സിന് നൽകുന്നുണ്ട്. അല്ലാതെ വീടുകളില്‍ ചെന്ന് വാക്സിന് നല്കുന്ന പദ്ധതി മേഘാലയയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
മേഘാലയയില്‍ ഗതാഗത സൗകര്യത്തിന് ബുദ്ധിമുട്ടുള്ള ഉൾനാടൻ ഗ്രാമത്തിലെ ഗ്രാമവാസികൾക്കായി ഏതെങ്കിലുമൊരു ഇടത്ത് വാക്സിനേഷൻ നൽകുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ചിത്രം. അല്ലാതെ വീടുകളിലെത്തി നൽകുന്ന പദ്ധതി മേഖലയിൽ ആരംഭിച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പോസ്റ്റിലെ ചിത്രം മേഘാലയയില്‍ ഉൾനാടൻ ഗ്രാമങ്ങളിലെ ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ കുറച്ചുപേരെ സംഘടിപ്പിച്ചുകൊണ്ട് ഉണ്ട് വാക്സിൻ നൽകുന്നതിന്റെ ഭാഗമാണ്. അല്ലാതെ വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതി മേഘാലയയില്‍ ആരംഭിച്ചിട്ടില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിനേഷന് നല്കുന്ന പദ്ധതി ആരംഭിച്ചിട്ടില്ല… വസ്തുത അറിയൂ…
Fact Check By: Vasuki SResult: False
