ത്രിപുരയിൽ ഈയിടെ നടന്ന അക്രമസംഭവങ്ങളിൽ കുറിച്ചുള്ള വാർത്തകൾ നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അക്രമവുമായി ബന്ധപ്പെട്ടവ എന്ന നിലയില്‍ ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

രണ്ടു വ്യക്തികൾ കത്തിയ നിലയിലുള്ള പുസ്തകങ്ങൾ കയ്യിൽ എടുത്ത് നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ ഉണ്ടായ ആക്രമണത്തിൽ കത്തിച്ചു നശിപ്പിച്ച ഖുർആൻ ഗ്രന്ഥങ്ങളാണിത് ചിത്രങ്ങളാണ് ആണ് ഇത് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഖുർആൻ കത്തിച്ചു എന്ന് പറയരുത്. വേണമെങ്കിൽ മുസ്ഹഫുകൾ കത്തിച്ചു എന്ന് പറഞ്ഞോളൂ.

ഖുർആൻ എന്നത് ലോകസൃഷ്ടാവിൽ നിന്നും മാനവരാശിക്കുള്ള ഇഹലോകത്തെ അന്തിമ സന്ദേശമാണ്. കൈകടത്തലുകൾ സംഭവിക്കാതെ ഇന്ന് നിലനിൽക്കുന്ന ഒരേയൊരു ദൈവികഗ്രന്ഥം. അത് ലിഖിതമായല്ല അവതരിക്കപ്പെട്ടത്; വാചികമായാണ്. അത് സ്ഥിതി ചെയ്യുന്നത് ഹൃദയങ്ങളിലാണ്. വേഗത്തിൽ ഓതിയാൽ ഏകദേശം 20 മണിക്കൂർ എടുക്കുന്ന ഖുർആൻ പൂർണ്ണമായി മനഃപാഠമുള്ള (ഹാഫിള്) പതിനായിരങ്ങൾ ലോകത്തുടനീളമുണ്ട്. ഭാഗികമായി മനഃപാഠമില്ലാത്ത ഒരു മുസ്ലിം പോലുമുണ്ടാവില്ല. പാരായണ സൗകര്യാർത്ഥം ഖുർആൻ പ്രിന്റ് ചെയ്തതിനെയാണ് മുസ്ഹഫ് എന്ന് പറയുന്നത്.

എന്നിരിക്കേ, നിങ്ങൾ ഉദയസൂര്യനെ ഊതിക്കെടുത്താൻ ശ്രമിക്കുന്നത് പോലെ ഭ്രാന്തമായി എന്താണ് കത്തിച്ചു കളയാൻ ശ്രമിക്കുന്നത്!

archived linkFB post

എന്നാൽ ജൂണ്‍ മാസത്തില്‍ ഡല്‍ഹിയിലെ രോഹിങ്ക്യന്‍ ക്യാമ്പിലെ തീപിടിത്തത്തില്‍ നിന്നുള്ള ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് പഴയ ചിത്രമാണ് എന്ന വ്യക്തമായ സൂചനകൾ ലഭിച്ചു. ഡൽഹിയിലെ റോഹിങ്ക്യൻ ക്യാമ്പിൽ 2021 ജൂണിൽ തീപിടിത്തമുണ്ടായതിന് ശേഷമുള്ളതാണ് പോസ്റ്റില്‍ നല്‍കിയ ഫോട്ടോ. തീപിടിത്തത്തിന് ശേഷം എടുത്ത ഫോട്ടോയാണെന്ന് മാധ്യമപ്രവർത്തകൻ ആസിഫ് മുജ്തബ വിശദമാക്കുന്ന ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു.

ന്യൂഡൽഹിയിലെ കാഞ്ചൻ കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ 2021 ജൂണിൽ നടന്ന ചില അക്രമ സംഭവങ്ങളുടെ ചിത്രങ്ങളോടൊപ്പം ഈ ചിത്രവും ട്വീറ്റില്‍ കാണാം. മറ്റ് രണ്ട് ഫോട്ടോകൾക്കൊപ്പം, ഈ ചിത്രങ്ങൾ ന്യൂഡൽഹിയിലെ കാഞ്ചൻ കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തിൽ നിന്നുള്ളതാണെന്നും തൃപുരയില്‍ നിന്നുള്ളതല്ലെന്നും അദ്ദേഹം വിവരണം നല്‍കിയിട്ടുണ്ട്. അവിടെ ജൂണിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് ഈ ചിത്രങ്ങൾ ലഭിച്ചതെന്നും അറിയിക്കുന്നു. തെറ്റായ വിവരങ്ങൾ ദയവായി ഷെയർ ചെയ്യരുത് എന്ന് ഒപ്പം അപേക്ഷയുമുണ്ട്

മുജ്തബയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ ക്യാമ്പിലെ തീപിടിത്തത്തിന്‍റെ ഒരു വീഡിയോ നല്‍കിയിട്ടുണ്ട്. “ദുരന്തം മുതൽ മാറ്റത്തിന്‍റെ പുതിയ കാറ്റ് വരെ, ഈ മൂന്ന് വീഡിയോകളും 4 ദിവസം മുമ്പ് ഉരുത്തിരിഞ്ഞ റോഹിങ്ക്യൻ പ്രതിസന്ധിയെ സംഗ്രഹിക്കുന്നു. വെറും 3 ദിവസത്തിനുള്ളിൽ, ഞങ്ങൾക്ക് (വ്യക്തികൾക്കും സംഘടനകൾക്കും) എല്ലാ ദുരിതബാധിതർക്കും അടിസ്ഥാനകാര്യങ്ങൾ നൽകാൻ കഴിഞ്ഞു എന്നത് ആശ്ചര്യകരമല്ല. പിന്തുണയ്ക്ക് നന്ദി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കീഴാളർക്കും പീഡിതർക്കും വേണ്ടി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

മുജ്തബ 2021 ജൂൺ 13 ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ, ഇപ്പോള്‍ പ്രചരിക്കുന്ന അതേ ഫോട്ടോ തന്നെയാണ്.

തീപിടിത്തമുണ്ടായത് 2021 ജൂൺ 12 ന് രാത്രി 11:30 ന് ആയിരുന്നു, ക്യാമ്പില്‍ അതിവേഗം പടരുകയും ക്യാമ്പിലെ ഷെഡുകള്‍ നശിക്കുകയും ചെയ്തതായി 2021 ജൂൺ 15 ന് കാരവന്‍ മാഗസിനില്‍ സംഭവത്തെക്കുറിച്ച് വന്ന റിപ്പോർട്ടില്‍ പറയുന്നു. തീപിടിത്തത്തിൽ മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞങ്ങള്‍ മുജ്തബയ്ക്ക് സന്ദേശം അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചാല്‍ ഉടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രം ത്രിപുരയിൽ ഈയിടെ നടന്ന അക്രമങ്ങളിൽ നിന്നുള്ളതല്ല കഴിഞ്ഞ ജൂൺ മാസത്തിൽ ഇതിൽ ഡൽഹിയിലെ റോഹിങ്ക്യൻ ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ നിന്നുള്ളതാണ്. തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ ചിത്രം ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഡല്‍ഹിയിലെ രോഹിങ്ക്യന്‍ ക്യാമ്പില്‍ നിന്നുള്ള പഴയ ചിത്രം തൃപുര കലാപത്തില്‍ ഖുറാന്‍ കത്തിച്ചതിന്‍റെത് എന്ന് പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S

Result: False