
വിവരണം
ഹിന്ദു ബ്രദർഹുഡ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 21 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു പോസ്റ്റാണ് താഴെ കൊടുത്തിട്ടുള്ളത്. മലയാള ചലച്ചിത്ര സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാൽ ബിജെപി അധികാരാട്ടത്തിൽ വന്നാൽ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞുവെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. മധുപാലിന് മുൻകൂർ ആദരാഞ്ജലികളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
അഭിനയത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന മധുപാൽ 2008 ൽ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. 70 തോളം സിനിമകളിൽ വേഷമിട്ട മധുപാൽ പേരെടുത്ത ചെറുകഥാകൃത്ത് കൂടിയാണ്. ഇടതുപക്ഷ നിലപാടുകൾ പലയിടത്തും തുറന്നു പറഞ്ഞിട്ടുള്ള മധുപാൽ ഇങ്ങനെയൊരു പരാമർശം യഥാർത്ഥത്തിൽ നടത്തിയോ… അതോ ഇത് വെറും വ്യാജ പ്രചാരണം മാത്രമാണോ… നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഇതിനെപ്പറ്റി തിരഞ്ഞു തുടങ്ങിയപ്പോൾ തന്നെ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തൊരു വ്യാജ പ്രചാരണം മാത്രമാണെന്നുള്ള ചില റിപ്പോർട്ടുകൾ ലഭിച്ചു. Manoramanews പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.
archived link | manoramanews |
താഴെയുള്ള ലിങ്കുകൾ സമാന വാർത്ത പ്രസിദ്ധീകരിച്ച ചില മലയാള മാധ്യമങ്ങളുടേതാണ്. അവ സന്ദർശിച്ചു വിശദമായി വായിക്കാം :
archived link | manoramaonline |
archived link | malayalam.webdunia |
archived link | malayalam.oneindia |
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി മധുപാലിനെ നേരിട്ടു ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് :
തുടർന്ന് ഞങ്ങൾ അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചു. താഴെ കൊടുത്തിട്ടുള്ള പോസ്റ്റ് മധുപാൽ ഫേസ്‌ബുക്കിലൂടെ നൽകിയ വിശദീകരണമാണ്.
പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് മധുപാലിനെപ്പറ്റി പ്രചരിക്കുന്ന മുകളിൽ നൽകിയ പോസ്റ്റ് വാസ്തവ വിരുദ്ധമാണെന്നാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ വാർത്തയാണ്. അങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ലെന്ന് മധുപാൽ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പേജിലും വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ വ്യാജമായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പങ്കുവയ്ക്കാതിരിക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:ബിജെപി ജയിച്ചാൽ ആത്യഹത്യ ചെയ്യുമെന്ന് നടൻ മധുപാൽ പറഞ്ഞിരുന്നോ…?
Fact Check By: Deepa MResult: False
