കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

രാഷ്ട്രീയം | Politics

വിവരണം

കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം യുക്തിക്ക് നിരക്കാത്തത് എന്ന് എം.എം.മണി പറഞ്ഞു എന്നാണ് പ്രചരണം. അഡ്വ.വസന്ത് സിറിയാക്ക് തെങ്ങുമ്പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എം.എം.മണി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ എം.എം.മണി എംഎല്‍എ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും യാതൊന്നും തന്നെ ലഭിച്ചില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എം.എം.മണിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ അഭിപ്രായം പറഞ്ഞിട്ടില്ലാ. വ്യാജമായി പ്രചരിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് എം.എം.മണി തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False