വിവരണം

നടന്‍ വിജയ് സേതുപതി സംഘപരിവാറിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നല്ല വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ വിഷജന്തുക്കളാണ് സംഘപരിവാറുകാര്‍.. വിഷ ജന്തുക്കളുടെ ദൈവമല്ലാ ശ്രീരാമന്‍.. എന്ന് വിജയ് സേതുപതി പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സഖാക്കളെ മുന്നോട്ട് എന്ന ഗ്രൂപ്പില്‍ അഷ്റഫ് ആലപ്പുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ തമിഴിന്‍റെ സഹായത്തോടെ നടന്‍ വിജയ് സേതുപതിയുടെ പ്രൈവറ്റ് സെക്രട്ടറയുമായി ബന്ധപ്പെട്ടു. ഇത്തരത്തിലൊരു പ്രസ്തവാന വിജയ് സേതുപതി നടത്തിയിട്ടില്ലായെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി. മാത്രമല്ലാ സ്ഥിരീകരിക്കാനായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ പേജുകളും കീ വേര്‍ഡ് ഉപയോഗിച്ച് വാര്‍ത്തകളും പരിശോധിച്ചു. എന്നാല്‍ സേതുപതി ഇത്തരമൊരു പ്രസ്താവന നടത്തിയതായി യാതൊരു റിപ്പോര്‍ട്ടുകളുംല ലഭിച്ചില്ലാ.

നിഗമനം

വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False