അയോധ്യയിൽ ശ്രീരാമ ചന്ദ്രന്‍റെ ബാലഭാവമായ റാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ശ്രീരാമ ഭക്തർ പ്രതിഷ്ഠ ആഘോഷമാക്കിയിരുന്നു ഇന്ത്യയിൽ കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രാമ ഭക്തര്‍ ഘോഷയാത്രകളും ആഘോഷങ്ങളും സംഘടിപ്പിച്ചതായി വാർത്തകൾ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രതിഷ്ഠാദിനത്തിൽ ശ്രീരാമന്‍റെ ചിത്രം പ്രദർശിപ്പിച്ചു എന്ന് അവകാശപ്പെട്ട് രണ്ടു ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ബുർജ് ഖലീഫയിൽ ശ്രീരാമ ദേവന്‍റെ ചിത്രം ലൈറ്റ് ഷോ ആയി പ്രദർശിപ്പിച്ചു എന്നവകാശപ്പെട്ട് ബുർജ് ഖലീഫയിൽ ശ്രീരാമന്‍റെ ചിത്രം പതിച്ച ദൃശ്യമാണ് കാണുന്നത്.

archived linkFB post

facebookarchived link

എന്നാൽ തെറ്റായ പ്രചരണം ആണിതെന്നും ചിത്രങ്ങള്‍ ഡിജിറ്റൽ നിർമ്മിതിയാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് ആധികാരികമായി യാതൊരു റിപ്പോര്‍ട്ടുകളുമില്ല. പലരും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്നതൊഴികെ വാര്‍ത്താ മാധ്യമങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. ബുർജ് ഖലീഫ പ്രകാശിപ്പിക്കുന്ന പ്രത്യേക അവസരങ്ങളിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അനുബന്ധ ദൃശ്യങ്ങൾ സാധാരണയായി പങ്കിടാറുണ്ട്. ഈ അക്കൗണ്ടുകളില്‍ തിരഞ്ഞിട്ടും, ബുർജ് ഖലീഫയിൽ ശ്രീരാമന്‍റെ പ്രൊജക്ഷൻ ഫീച്ചർ ചെയ്യുന്ന പോസ്റ്റുകളൊന്നും ഞങ്ങൾ കണ്ടില്ല.

ഈ ചിത്രം ബുർജ് ഖലീഫയുടെ ഒരു ഫോട്ടോയിൽ ശ്രീരാമന്‍റെ ചിത്രം ഓവർലേ ചെയ്തുകൊണ്ട് ഡിജിറ്റലായി നിര്‍മ്മിച്ചെടുത്തതാണ്. ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ജൂലിയസ് ആല്‍ബം എന്ന യാത്രാ വിവരണ വെബ്സൈറ്റില്‍ പോസ്റ്റു ചെയ്ത ഒരു സമാന ചിത്രം ലഭിച്ചു. 2019 ഒക്ടോബറിലാണ് ചിത്രം പങ്കിട്ടിട്ടുള്ളത്. 'ബുർജ് ഖലീഫ രാത്രിയിൽ' എന്ന അടിക്കുറിപ്പുമുണ്ട്.

രണ്ട് ചിത്രങ്ങളുടേയും വശങ്ങള്‍ നോക്കിയാല്‍, കെട്ടിടത്തിലും ചുറ്റുപാടുകളിലുമുള്ള ലൈറ്റിംഗ് പാറ്റേണുകൾ ഒന്നുതന്നെയാണെന്ന് കാണാം. ഇതേ ചിത്രത്തില്‍ ശ്രീരാമന്‍റെ ചിത്രീകരണം ഡിജിറ്റലായി സൂപ്പർഇമ്പോസ് ചെയ്തതാണ്.

നിഗമനം

പോസ്റ്റിലെ വൈറല്‍ ചിത്രങ്ങള്‍ ഡിജിറ്റല്‍ നിര്‍മ്മിതിയാണ്. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ദുബായി ബുര്‍ജ് ഖലീഫയില്‍ ശ്രീരാമ ചിത്രം ലൈറ്റ് ഷോയില്‍ പ്രദര്‍ശിപ്പിച്ചു എന്നവകാശപ്പെടുന്നത് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രാണ പ്രതിഷ്ഠക്ക് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ശ്രീരാമന്‍- പ്രചരിക്കുന്ന ചിത്രം ഡിജിറ്റല്‍ നിര്‍മ്മിതിയാണ്...

Written By: Vasuki S

Result: Altered