കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രഭാകരന്‍ മുടക്കാറില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 364ല്‍ അധികം റിയാക്ഷനുകളും 153ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ കാറിന്‍റെ വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
മീഡിയ വണ്‍ പങ്കുവെച്ച വീഡിയോ പരിശോധിച്ചതില്‍ നിന്നും വീഡിയോയ്ക്ക് അവര്‍ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ്.. ഡ്രെെവിങ് സീറ്റിൽ തങ്ങൾ തന്നെ...കുഞ്ഞാലികുട്ടിയെ ഒപ്പമിരുത്തി ഡിഫെൻഡർ ഓടിച്ച് സാദിഖലി തങ്ങൾ.. എന്നാല്‍ വണ്ടി കുഞ്ഞാലിക്കുട്ടി വാങ്ങിയെന്ന് മീഡിയ വണ്‍ നല്‍കിയിട്ടില്ലാ. വിശദ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഞങ്ങളുടെ പ്രതിനിധി കുഞ്ഞാലിക്കുട്ടിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. പ്രചരണം തെറ്റാണെന്ന് ഓഫിസ് പ്രതിനിധി പ്രതികരിച്ചു. മലപ്പുറത്തെ വ്യവസായിയായും എഎം മോട്ടേഴ്‌സ് ഉടമയുമായ എ.എം.അബൂബക്കര്‍ വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനമാണ് വീഡിയോയിലുള്ളത്. ഇത് സാദിഖലി തങ്ങള്‍ ഓടിക്കുമ്പോള്‍ ഒപ്പം കുഞ്ഞാലിക്കുട്ടി ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉടമ എ.എം.അബൂബക്കറും വീഡിയോയിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ അനുവാദമില്ലാതെ മീഡിയ വണ്‍ അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചതാണെന്നും വ്യാജ പ്രചരണം തിരുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മീഡയ വണ്‍ വീഡിയോയുടെ തലക്കെട്ട് മാറ്റിയെന്നും കുഞ്ഞാലിക്കുട്ടിയുടെ ഓഫിസ് പ്രതിനിധി വ്യക്തമാക്കി.
മീഡിയ വണ്‍ ക്യാപ്ഷന്‍ തിരുത്തി പങ്കുവെച്ച വീഡിയോ ഇതാണ്. വിവരണത്തില്‍ വ്യവസായി എ.എം.അബൂബക്കറിന്‍റേതാണ് വാഹനമെന്ന് ചേര്‍ത്തിട്ടുണ്ട് -
നിഗമനം
മലപ്പുറത്തെ വ്യവസായി എ.എം.അബൂബക്കറിന്‍റെ പുതിയ വാഹനമായ ലാന്‍ഡ് റോവര്‍ ഡെഫന്‍ഡര്‍ വാഹനം സാദിഖലി തങ്ങള്‍ ഓടിക്കുന്ന വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ കുഞ്ഞാലിക്കുട്ടിയുടെ പുതിയ വാഹനമെന്ന പേരില്‍
പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False