കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..
വിവരണം
വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടായ സ്ഥലമായിരുന്നു കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന ഗ്രാമം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. വയല്‍കിളി എന്ന പേരിലുള്ള കൂട്ടായ്മയായിരുന്നു സമരത്തിന് നേതൃത്വം വഹിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിന്‍റെ ചിത്രം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടക്കുകയാണ്.
രാമകൃഷ്ണന്‍ കെകെആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിതിന്‍ ഗഡ്ഗരി പങ്കുവെച്ചത് പൂര്‍ത്തീകരിച്ച കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ ചിത്രമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരശോധിക്കാം.
വസ്‌തുത ഇതാണ്
നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെ കടന്ന് പോകുന്ന അതി മനോഹരമായ ഈ റോഡിന്‍റെ ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചതായ കണ്ടെത്താന്‍ കഴഞിഞ്ഞു. എന്നാല്‍ ഇത് കീഴാറ്റൂര്‍ ബൈപ്പാസ് അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അതായത് ഭാരത്മാല പരിയോജന എന്ന പദ്ധതിയുടെ ഭാഗമായി ഡല്‍ഹി, ഉത്തര്‍പ്രദേശ് ഹരിയാന എന്നീ പ്രദേശങ്ങളെ ബന്ധിക്കുന്ന റോഡാണിത്. നോയിഡ, ഫരീദാബാദ്, ബല്ലാഭാര്‍ഹ്, പല്‍വാല്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്നും നിതിന്‍ ഗഡ്ഗരി തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നോയിഡയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയുടെ സമയം കുറയ്ക്കാനുള്ള പദ്ധതിക്ക് 2.627 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ആഗ്ര, ഗുര്‍ഗാവോണ്‍ കനാലുകള്‍ക്ക് സമാന്തരമായിട്ടാണ് ഈ ആറ് വരി പാത കടന്ന് പോകുന്നത്.
നിതിന്‍ ഗഡ്‌ഗരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-
നിഗമനം
നോയ്‌ഡ-ഡല്‍ഹി യാത്രയുടെ സമയം കുറയ്ക്കാന്‍ കഴിയും വിധം നിര്‍മ്മിക്കുന്ന ആറ് വരി പാതയുടെ ചിത്രമാണ് നിതിന്‍ ഗഡ്‌ഗരി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതിന് കീഴാറ്റൂര്‍ ബൈപ്പാസുമായി യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False