ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് വിശ്വാസികൾ രാജ്യം മുഴുവൻ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗണപതിയുടെ വിവിധ പ്രതിമകൾ ഘോഷയാത്രയോടുകൂടി കൊണ്ടുപോയി നദിയിൽ നിമഞ്ജനം ചെയ്താണ് ഗണേശോത്സവ ചടങ്ങുകൾ അവസാനിപ്പിക്കുന്നത്. പോലീസ് വേഷമണിഞ്ഞ ഗണപതിയുടെ ഒരു പ്രതിമ ഇതിനിടയിൽ വാർത്താ പ്രാധാന്യം നേടി. തെറ്റായ വിവരണത്തോടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

പോലീസ് വേഷം ധരിച്ച രൂപത്തോടൊപ്പം മൂന്ന് പോലീസുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്ക് വേണ്ടി ലോറിക്ക് മുകളിൽ തയ്യാറാക്കിയതാണ് വിഗ്രഹം എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

ഈ ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളതാണെന്ന് സൂചിപ്പിച്ച് ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “യുപിയിലെ പുതിയ IPS ഉദ്യോഗസ്ഥൻ ശ്രീ ഗണപതി ജീക്കു അഭിവാദ്യങ്ങൾ 😄😄😄”

FB postarchived link

എന്നാൽ ഈ ചിത്രത്തിന് ഉത്തർപ്രദേശമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിന് ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത് ഗണേശോല്‍സവത്തോടനുബന്ധിച്ച് ഗുജറാത്തിലെ കഡോദര പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാര്‍ സ്ഥാപിച്ച ഗണപതിയുടെ പ്രതിമയാണ് എന്നു വ്യക്തമായി. വിവരങ്ങള്‍ ന്യൂസ് 18 ഗുജറാത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.

ഗണപതി പ്രതിമയെ കാക്കി യൂണിഫോം ധരിപ്പിച്ചതിനെതിരെ ഗണേശോല്‍സവ സംഘാടകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ യൂണിഫോം മാറ്റി പരമ്പരാഗത വേഷം പ്രതിമയില്‍ അണിയിച്ചു എന്നാണ് വാര്‍ത്ത. അതേ സമയം ഗുജറാത്ത് പോലീസിന്‍റെ വനിതാ വിഭാഗമായ ‘ഷി’ സൈബര്‍ സുരക്ഷാ മുന്‍നിര്‍ത്തി കാക്കി യൂണിഫോം ധരിച്ച ഗണപതിയെ പ്രതീകാത്മകമാക്കി സൈബര്‍ സുരക്ഷാ അവബോധ ക്യാംപെയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ നിരവധി വീഡിയോ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമാണ്. ഗണേശ് ഉത്സവ് സംഘാടകർ വിവിധ രൂപങ്ങളിലുള്ള ഗണേശ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന ചിത്രം കാക്കി യൂണിഫോമിലുള്ള ദുണ്ടാല ദേവന്‍റെ പ്രതിമ നഗരത്തിലെ കൊഡോദര പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന സന്ദര്‍ഭത്തിലെതാണ്. പ്രതിമയിൽ നിന്ന് പിന്നീട് കാക്കി യൂണിഫോം നീക്കം ചെയ്യണമെന്ന് സിറ്റി ഗണേശ് ഉത്സവ് കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അങ്ങനെ പ്രതിമയിൽ ധരിച്ചിരുന്ന കാക്കി യൂണിഫോം മാറ്റി ഒറിജിനൽ വസ്ത്രങ്ങൾ അണിയിച്ചിരുന്നു.

ഗുജറാത്തിലെ സൂററ്റിൽ നിന്നും കാക്കി അണിഞ്ഞ ഗണപതിയെ കൂടാതെ മുംബൈയിലും കാക്കിയണിഞ്ഞ ഗണപതിയെ പ്രദർശനത്തിന് എഴുന്നള്ളിച്ചിരുന്നു എന്നാണ് ചില വാർത്തകളിൽ നിന്നും അറിയാൻ സാധിക്കുന്നത്. അതേസമയം ഉത്തർപ്രദേശിൽ പോലീസ് വേഷം ധരിച്ച് ഗണപതിയെ ഗണേശോത്സവത്തിന് എഴുന്നള്ളിച്ചതായി വാർത്തകൾ ഒന്നും ലഭിച്ചില്ല.

പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് ഗുജറാത്തിലെ കൊഡോദര പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് കാക്കി അണിഞ്ഞ ഗണപതിയുടെ ഈ പ്രതിമ പ്രദർശിപ്പിച്ചത്. ഉത്തർപ്രദേശുമായി കാക്കിയണിഞ്ഞ ഗണപതിയുടെ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാക്കി യൂണിഫോം ധരിച്ച ഗണപതിയുടെ ചിത്രം യുപിയിലേതല്ല, സത്യമറിയൂ...

Written By: Vasuki S

Result: False