
വിവരണം
കേരള മീഡിയ പാർട്ട്ണർ എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വസ്തുതയാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്. ഈ വാർത്തയിൽ കാൻഡിഡ ലുയിസ് എന്ന പേരുള്ള ഒരു പെൺകുട്ടി ബൈക്കിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രെലിയ വരെ യാത്ര ചെയ്തു. യാത്ര പൂർത്തീകരിക്കാൻ 6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും ഈ മിടുക്കി പഠിച്ചു. മാത്രമല്ല രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി.
തനിയെ ഒരു പെൺകുട്ടി ബൈക്കിൽ ഇത്ര ദൂരയാത്ര ചെയ്യുന്നത് അതിശയമുള്ള കാര്യം തന്നെയാണ്. പക്ഷെ ഇത് സത്യം ആണോ? നമുക്ക് അന്വേഷിക്കാം.
Kerala Media Partner.com | Archived Link |
വസ്തുത വിശകലനം
ഒരു പെൺകുട്ടി തനിയെ ഇത്ര നീണ്ട യാത്ര ബൈക്കിൽ ചെയുന്നത് തീർച്ചയായും വാർത്ത പ്രാധാന്യമുള്ള സംഭവമാണ്. അതു കൊണ്ട് ഈ വാർത്തയെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചു. അതിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഞങ്ങൾക്ക് ഈ പെൺകുട്ടിയുടെ ഫേസ്ബുക്ക് പേജ് അന്വേഷണത്തിൽ ലഭിച്ചിരുന്നു.. India on Motorcycle ആണ് പേജിന്റെ പേര്. കാൻഡിഡ 2018 ഒക്ടോബർ ഏഴിനാണ് ബൈക്ക് യാത്ര ആരംഭിച്ചത്. ഈ യാത്രയുടെ ഫ്ലാഗ് ഓഫ് വീഡിയോ കാൻഡിഡ അവളുടെ ഫെസ്ബൂക്ക് പേജിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു . ഇതാണ് ആ വീഡിയോ:
9 രാജ്യങ്ങളിലൂടെ സഞ്ചരിച്ചശേഷം 4 മാര്‍ച്ച് 2019ന് ഇൻഡോനേഷ്യയിലെ യിലെ ബാലി ദ്വീപിലെത്തിച്ചേർന്നു. അവിടെനിന്നും കാൻഡിഡ അവളുടെ ബൈക്ക് കപ്പല്‍ വഴി ഓസ്‌ട്രേലിയയിലേയ്ക്ക് അയച്ചു..
ഇതിനെക്കുറിച്ച് കാൻഡിഡ അവളുടെ ബ്ലോഗിലും വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.. ബ്ലോഗ് സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
India On Motorcycle.com | Archived Link |
ഇപ്പോൾ യാത്ര അവസാനത്തെ ഘട്ടത്തിൽ ആണ്. ഇനി വെസ്റ്റേൺ ഓസ്‌ട്രേലിയ മുതൽ സിഡ്നി വരെ ഉള്ള യാത്രയാണ് അവശേഷിക്കുന്നത്
അവലംബം:
The Hindu | Archived Link |
Bajaj Auto | Archived Link |
TOI | Archived Link |
നിഗമനം
ഈ വാർത്ത പൂർണമായും സത്യമാണ്. ഈ പെൺകുട്ടി കഴിഞ്ഞ കൊല്ലം ഒക്ടോബർ മാസത്തിലാണ് ബൈക്ക് യാത്ര ബംഗ്ലൂരിൽ നിന്ന് ആരംഭിച്ചത്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ കാൻഡിഡ ഓസ്ട്രേലിയ എത്തി. ഇപ്പോൾ യാത്രയുടെ അവസാനത്തെ അവസാന ഘട്ടത്തിലാണ് കാൻഡിഡ

Title:ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !
Fact Check By: Harish NairResult: True
