
സാമുഹ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്സാപ്പില്‍ ഒരു ഭയാനകമായ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ അണുബാധയേറ്റ ഒരു വൃദ്ധനെ കാണാം. വീഡിയോയില്‍ കാണുന്ന ഈ വൃദ്ധന്‍ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എറിയല്‍ ഷാരോണ്‍ ആണ് എന്ന് ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നു.
പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എറിയല്‍ ഷാരോന്‍റെതല്ല എന്ന നിഗമനത്തിലേയ്ക്ക് എത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

വീഡിയോ ഭയനകമായത്തിനാല്‍ സ്ക്രീന്‍-റെക്കോര്‍ഡിങ് നല്‍കുന്നില്ല. വീഡിയോയില്‍ ഒരു വൃദ്ധന്‍റെ കണ്ണില്‍ നിന്ന് ബാന്‍ഡേജ് അഴിച്ച് മാറ്റുന്ന ഡോക്ടര്‍മാരെ കാണാം. വൃദ്ധന്‍റെ കണ്ണില്‍ നിന്ന് പിന്നിട് പുഴുക്കള്‍ പുറത്ത് വരുന്ന ഭയാനകമായ ദൃശ്യമാണ്. ഒരു മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഈ വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“പതിനായിരക്കണക്കിന്ന് ഫലസ്തീൻ മുസ്ലിംങ്ങളെ കൊന്നൊടുക്കിയ മുൻ ഇസ്രായേൽ പ്രധാന മന്ത്രി ഏരിയൽ ഷാരോൺ 8. വർഷത്തെ കോമയിൽ നിന്ന് പുഴുവരിച്ചു മരിച്ചു
പാവം ചെയ്യുന്നവർ ആരായാലും ശരി അവസാനം അവരുടെ യൊക്കെ അവസ്ഥ ഇതായിക്കും അന്വേശി
🙄🙄🙄”
ഈ വീഡിയോ വാട്സാപ്പിലും വളരെ വൈറലാണ്. ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പറില്‍ ഞങ്ങള്‍ക്ക് ലഭിച്ച ഒരു അഭ്യര്‍ത്ഥനയുടെ സ്ക്രീന്‍ഷോട്ട് കാണാം.

ഫെസ്ബൂക്കിലും യുട്യൂബിലും ഇതേ വാദത്തോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇത്തരം ഒരു വാദത്തോടെ ഈ മാസം 9 മുതലാണ് പ്രചരിക്കാന്‍ തുടങ്ങിയത് എന്ന് മനസിലായി. ഒക്ടോബര്‍ 2021നെ മുമ്പ് ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും എവിടെയും കാണാനില്ല. എറിയല്‍ ഷാരോണ്‍ അന്തരിച്ചത് 2014ലാണ്. 2006ല്‍ ഹൃദയാഘാതം ബാധിച്ച അദ്ദേഹം 8 കൊല്ലം കോമയിലായിരുന്നു, വൃക്ക തകരാറില്‍ ആയതിനെ തുടര്‍ന്നായിരുന്നു മരണം.
അദ്ദേഹം കണ്ണ് തുറന്നിരുന്നു, വിരല്‍ അനക്കാറുണ്ട് എന്ന് അദ്ദേഹത്തിന്‍റെ കുടുംബാംങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ യാതൊരു വീഡിയോയോ ഫോട്ടോയോ മീഡിയയില്‍ വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ചികിത്സ ഇസ്രയേലിലെ ശേബ മെഡിക്കല്‍ സെന്‍റ൪ എന്ന വലിയ ആശുപത്രിയിലാണ് നടന്നത്.

അദ്ദേഹത്തിന് ഇസ്രായേലില്‍ മികച്ച ചികിത്സയാണ് ലഭിച്ചത് കുടാതെ അദ്ദേഹം മരിച്ചത്തിനു ശേഷം പൂര്‍ണ ദേശിയ ആദരവോടെയാണ് അദ്ദേഹത്തിനെ സംസ്കരിച്ചത്. അദ്ദേഹത്തിന്‍റെ സംസ്കാരത്തിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.
വൈറല്‍ വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ കോമയിലല്ല എന്ന് നമുക്ക് ഒറ്റ നോട്ടത്തില്‍ മനസിലാക്കാം. വീഡിയോയില്‍ വൃദ്ധന്‍റെ നിലവിളി നമുക്ക് കേള്‍ക്കാം. കുടാതെ വീഡിയോയിലുള്ള സംഭാഷണം ഹിന്ദിയിലാണ്. അതിനാല്‍ ഈ വീഡിയോ ഇന്ത്യ അല്ലെങ്കില്‍ പാകിസ്ഥാനിലെതാകാനാണ് സാധ്യത. ഇസ്രയേലില്‍ ചികിത്സയില്‍ കഴിയുന്ന ഷാരോണിന്‍റെ കാര്യത്തില്‍ ഇസ്രയേല്‍ ഇത്ര വലിയ അശ്രദ്ധ കാണിക്കും എന്ന് തോന്നുന്നില്ല.
പക്ഷെ വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴഞ്ഞില്ല. ഈ വീഡിയോ എവിടുത്തെതാണ് ആരുടെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. വീഡിയോയെ കുറിച്ച് വിവരം ലഭിച്ചാല്‍ ഈ ലേഖനത്തില്‍ ചെര്‍ക്കുകെയുണ്ടാകും.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ എറിയല്‍ ഷാരോന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അദ്ദേഹത്തിന്‍റെതല്ല. വീഡിയോയില്‍ കാണുന്ന വ്യക്തി കോമയിലല്ല കൂടാതെ, ഷാരോണ്‍ 8 വര്‍ഷം കോമയില്‍ കഴിഞ്ഞിട്ടാണ് 2014ല്‍ വൃക്ക തകരാര്‍ മൂലം അന്തരിച്ചത്. കുടാതെ വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം ഹിന്ദിയിലാണ്. വീഡിയോയെ കുറിച്ച് ഞങ്ങള്‍ക്ക് വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

Title:സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അണുബാധയുള്ള വൃദ്ധന്‍റെ വീഡിയോ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എറിയല്‍ഷാരോന്‍റെതല്ല…
Fact Check By: Mukundan KResult: False
