
ട്രംപിന്‍റെ അധിക തീരുവ നടപടിയുടെ ഭാഗമായി ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയത് ഇന്ത്യ- അമേരിക്ക സൗഹൃദത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25% തീരുവ കൂടി ഉൾപ്പെടുത്തിയതോടെ ഇനിമുതൽ 50 ശതമാനമാണ് ടാക്സ് ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടത്. ഈ നടപടി അസംബന്ധമാണെന്ന് യുഎസ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ട്രംപിന്‍റെ നടപടിയെ ഇന്ത്യ അന്യായമെന്നും യുക്തിരഹിതമെന്നും അപലപിച്ചു.
ഈ പശ്ചാത്തലത്തില്‍ ഡോണാള്‍ഡ് ട്രംപ് കുടുംബവുമൊത്ത് നില്‍ക്കുന്ന ഒരു ചിത്രം പരിഹാസ രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
ഡോണാള്‍ഡ് ട്രംപ് ഭാര്യ മെലാനിയക്കും മകന്‍ ബാരനും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. മകന്‍ ധരിച്ചിരിക്കുന്ന ടി-ഷര്‍ട്ടില്‍ I M WIT H STUPID എന്നെഴുതിയിട്ടുണ്ട്. കൂടാതെ ആ stupid ട്രംപ് ആണെന്ന് കാണിക്കാന്‍ ട്രംപിന് നേര്‍ക്ക് കൈചൂണ്ടുന്ന ചിഹ്നവും ടീ ഷര്‍ട്ടില്‍ കാണാം.
എന്നാല്‍ ഈ ഫോട്ടോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. യഥാര്‍ത്ഥ ചിത്രത്തില്‍ ബാരന്‍റെ ടി-ഷര്‍ട്ടില്‍ ഈ എഴുത്ത് ഇല്ല.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചിത്രം ജനുവരി 4, 2015 ല്‍ അമേരിക്കയില്‍ ഫ്ലോറിഡയിലെ പാം ബീച്ചില്‍ ഗുസ്താവോ കബായേരോ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് എന്നുള്ള വിവരങ്ങള്‍ വച്ച് ഗെറ്റി ഇമേജസില്‍ നിന്നും ലഭിച്ചു. 2015ല്‍ ഡോണല്‍ഡ് ട്രംപ് ട്രംപ് ഇൻവിറ്റേഷണൽ ഗ്രാൻഡ് പ്രിക്സ് മാർ-എ-ലാഗോ ക്ലബ് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത കുടുംബ ഫോട്ടോകളില്‍ ഒന്നാണ് ഈ ചിത്രം. ഇത് എഡിറ്റ് ചെയ്തിട്ടാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
പല മാധ്യമങ്ങളും ഈ ചിത്രം പല വാര്‍ത്താ റിപ്പോര്‍ട്ടുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിഗമനം
‘I M WIT H STUPID’ എന്ന വാചകം എഴുതിയ ടി-ഷര്‍ട്ട് ധരിച്ച ബാരന്‍ ട്രംപ്പിന്‍റെ ചിത്രം എഡിറ്റഡാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘I M WITH STUPID’ എന്ന വാചകമെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് ട്രംപിന് സമീപം മകന്‍…? ചിത്രം എഡിറ്റഡ് ആണ്…
Fact Check By: Vasuki SResult: Altered
