
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ചൈനീസ് സൈന്യം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്നതിന്‍റെ കാഴ്ചയാണ് നാം കാണുന്നത് എന്നാണ് പ്രചരണം.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്ന ചൈനീസ് പട്ടാളത്തിന്‍റെ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
ഈ ചിത്രം അന്വേഷണത്തിനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു വായനകാരന്‍ വാട്സാപ്പില്‍ അയച്ചിരുന്നു. വാട്സാപ്പ് സ്ക്രീന്‍ഷോട്ട് താഴെ കാണാം.
വാട്സാപ്പ് സ്ക്രീന്‍ഷോട്ട്:

Screenshot: WhatsApp request by reader on our FactLine number 9049053770.
ഇതേ ചിത്രം ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നതായി ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ ചിത്രം വെച്ച് ഇത്തരം പ്രചരണം നടത്തുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook post sharing viral image as Chinese army retreat from Galwan Border.
പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയിരിക്കുന്ന വാചകം ഇപ്രകാരമാണ്: “യുദ്ധത്തെ ഭയക്കുന്ന അച്ചടിക്കമില്ലാത്ത പട്ടാളക്കാര്‍ ചൈനീസ് സൈന്യം ഗാല്‍വാന്‍ അതിര്‍ത്തിയില്‍ നിന്നും പ്രാണരക്ഷാര്‍ത്ത പാലായനത്തില്‍..”
ഇതേ പോസ്റ്റര്‍ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളെ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഇപ്പോഴത്തെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ ചിത്രം കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തിലെതാണ്. കുടാതെ ഈ ചിത്രം ചൈനീസ് പട്ടാളത്തിന്‍റെതല്ല പകരം യുദ്ധ അഭ്യാസത്തിന് ലഡാക്കിലെ ലെഹ് ജില്ലയിലെ ഥിര്‍കെ എന്ന സ്ഥലത്ത് പോകുന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ചിത്രമാണ് നിലവില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്. ഈ ചിത്രം ഞങ്ങള്‍ക്ക് ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് വെബ്സൈറ്റിലാണ് ലഭിച്ചത്. ഈ ചിത്രം പകര്‍ത്തിയത് AFPക്ക് വേണ്ടി മൊഹമ്മദ് അര്‍ഹാന്‍ ആര്‍ച്ചര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ്.
Embed from Getty Imagesഫെബ്രുവരി 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാജ്യ സഭയില്‍ പ്രസംഗിക്കുമ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ലഡാക്കിലെ പാന്ഗോന്ഗ് താടകത്തില്‍ നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചിരുന്നു.

Screenshot: TOI Article; dated 11 Feb 2021; titled: Agreement on disengagement along Pangong Lake after talks with China: Defence minister Rajnath Singh
ലേഖനം വായിക്കാന്‍- TOI | Archived Link
ഈ വാര്‍ത്തയുടെ പശ്ചതലതിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രം പഴയതാണ്. കുടാതെ ഈ സംഭവവുമായി ചിത്രത്തിനെ യാതൊരു ബന്ധവുമില്ല.
നിഗമനം
ചൈനീസ് സൈന്യം ഗാല്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധ അഭ്യാസത്തിന്‍റെ പഴയ ചിത്രമാണ്.

Title:ഈ ചിത്രം ചൈനീസ് പട്ടാളം ഗാള്‍വാന്‍ വാലിയില്‍ നിന്ന് പിന്മാറുന്നതിന്‍റെതല്ല…
Fact Check By: Mukundan KResult: False
