
കര്‍ഷക സമരത്തിന്‍റെ ഇടയില്‍ പോലീസിന്‍റെ റ്റിയര്‍ ഗാസ് ആക്രമണത്തില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍റെയും ഒരു സൈനിക ഉദ്യോഗസ്ഥന്‍റെയും ഫോട്ടോ ഒരുമിച്ച് ചേര്‍ത്ത് ഇവര്‍ രണ്ടുപേരും ഒരേ വ്യക്തിയാണ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായി തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

Screenshot: Post sharing two pics one of a veteran army officer and other of a farmer who recently got injured in clash with police in Haryana. The post claims both the persons are the same.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ രണ്ട് ഫോട്ടോകള്‍ നല്‍കിട്ടുണ്ട്. ഈ രണ്ട് ഫോട്ടോകളും ഒരേ വ്യക്തിയുടെതാണ് എന്നാണ് വാദം. പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “രണ്ട് ഫോട്ടോകളും ഒരേ വ്യക്തിയുടേതാണ് പട്ടാളക്കാരനായി വിരമിച്ച ശേഷം ഇദ്ദേഹം കർഷകനായി…കർഷകരുടെ അവകാശങ്ങൾക്കായി കർഷക സമരത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് പോലീസിന്റെ ടിയർ ഗ്യാസ് ഷെൽ പതിച്ച് കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ പേര് പിപിഎസ് ധില്ലൺ…
ബിജെപി ഐടിസെല്ലുകാർക്ക് ഇദ്ദേഹം ഖാലിസ്ഥാനിയാണ്….”
ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഇവര്‍ ഒരേ വ്യക്തിയാണ് മുന്‍ സൈന്യ ഉദ്യോഗസ്ഥന്‍ വിരമിച്ചത്തിനെ ശേഷം കര്‍ഷകനായി എനിട്ട് ഇന്ന് അയാളുടെ അവസ്ഥ ഇങ്ങനെയാണ് എന്നാണ് ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പോസ്റ്റുകള്‍ വാദിക്കുന്നത്.

Screenshot: Facebook search showing similar posts.
വസ്തുത അന്വേഷണം
ഞങ്ങള്‍ സൈനിക ഉദ്യോഗസ്ഥന്‍റെ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ഫെസ്ബൂക്ക് പോസ്റ്റ് ലഭിച്ചു.

Screenshot: Sukhwinder Singh’s Facebook Post.
ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് സുഖ്വിന്ദര്‍ സിംഗ് എന്നൊരു വ്യക്തിയാണ്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് എന്‍റെ അച്ചന്‍റെ പെരുനാലാണ്. ബഹുമനനിയനായ ക്യാപ്റ്റന്‍ പര്‍ത്തിപ്പാള്‍ സിംഗ് ധില്ലോന്‍, വിരമിച്ചത് 1993ലാണ്. 17 സിഖ് രജിമെന്‍റിലായിരുന്നു സേവനം. ഇദ്ദേഹം 1965, 1971, 1989-90 (ശ്രിലങ്ക) എന്നി യുദ്ധങ്ങളില്‍ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുണ്ട്. ദൈവം എന്‍റെ അച്ഛനെ അനുഗ്രഹിക്കെട്ടെ.”
ഞങ്ങളുടെ പ്രതിനിധി സുഖ്വിന്ദര്‍ സിങ്ങുമായി സംസാരിച്ചു. അദ്ദേഹത്തിനോട് ഈ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “പോസ്റ്റില്‍ കാണുന്ന വിരമിച്ച സൈന്യ ഉദ്യോഗസ്ഥന്‍ എന്‍റെ പിതാവ് ക്യാപ്റ്റന്‍ ശ്രി. പിര്‍ത്തിപ്പാള്‍ സിംഗ് ധില്ലോനാണ്. പോസ്റ്റില്‍ കാണുന്ന മറ്റേ വ്യക്തിയുമായി എന്‍റെ പിതാവിന് യാതൊരു ബന്ധവുമില്ല. എന്‍റെ അച്ഛന്‍ വീട്ടില്‍ തന്നെയാണ് അദ്ദേഹം നിലവില്‍ നടക്കുന്ന ഇത്തരത്തിലെ പ്രതിഷേധത്തിലോന്നും പങ്കെടുത്തിട്ടില്ല. ഈ പോസ്റ്റില്‍ കാണുന്ന മറ്റേ ചിത്രത്തിലെ വയസായ കര്‍ഷകന്‍റെ പേരക്കുട്ടിയുമായി ഞാന്‍ ഈ പോസ്റ്റ് വൈറല്‍ ആയതിന് ശേഷം ബന്ധപെട്ടിരുന്നു.”
സുഖ്വിന്ദര്‍ സിംഗ് പഞ്ജാബിലെ തരന്‍ തരന്‍ ജില്ലയിലെ ഉബൊക്കെ എന്ന ഗ്രാമത്തിലെ സര്‍ഞ്ച് (പഞ്ചായത്ത് പ്രസിഡന്‍റുമാണ്. സുഖ്വിന്ദര്‍ സിംഗ് അദ്ദേഹതതിന്‍റെ പിതാവിന്‍റെ പിറന്നാള്‍ ആഘോഷങ്ങളുടെയും ചെറിയൊരു വീഡിയോ ക്ലിപ്പ് ഞങ്ങളോടൊപ്പം പങ്ക് വെച്ചു. ഈ വീഡിയോ താഴെ കാണാം.
ഇതിന് ശേഷം അദ്ദേഹം പോസ്റ്റില്‍ കാണുന്ന പരിക്കേറ്റ വയസായ കര്‍ഷകനുടെ പേരകുട്ടിയായ തേജ്പാല്‍ സിംഗ് ഒറ്റലിനോട് സുഖ്വിന്ദര്‍ സിങ്ങിന്‍റെ സഹായത്തോടെ ഞങ്ങളുടെ പ്രതിനിധി ബന്ധപെട്ടു. അദ്ദേഹം ഈ പോസ്റ്റിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “കണ്ണിന്‍റെ താഴെ പരിക്കേറ്റയ വൃദ്ധ കര്‍ഷകനുടെ ചിത്രം എന്‍റെ അച്ഛച്ചനായ ബല്‍വന്ത് സിംഗ് ഒട്ടലുടെതാണ്, മറ്റേ സൈനിക ഉദ്യോഗസ്ഥന്‍റെ ചിത്രം മറ്റാരുടെയോആണ്. രണ്ടുപേരുടെ മുഖങ്ങളില്‍ ചില സാമ്യങ്ങളുണ്ട് അതിനാല്‍ ഈ തെറ്റിധാരണ സംഭവിചിട്ടുണ്ടാകാം. അദ്ദേഹം നിലവില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ എന്‍റെ ഒപ്പം പങ്കെടുത്തിരുന്നു. ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ പോലീസുകാരുമായി ഞങ്ങളുടെ ഏറ്റുമുട്ടലുണ്ടായി. അതില്‍ എന്‍റെ അച്ഛച്ചന് പരിക്കെറ്റു എനിട്ട് കണ്ണിന്‍റെ താഴെ സ്റ്റിച്ചസ് ഇട്ടു. ഇതിന് ശേഷം ഞാന്‍ അദ്ദേഹത്തെ തിരിച്ച് അയച്ചു. തന്‍റെ കൃഷിക്ക് വേണ്ടി പോരാടുമ്പോള്‍ ഉണ്ടായ ഈ പരിക്കിനോട് അദ്ദേഹത്തിന് ബഹുമാനമേയുള്ളൂ.”
തേജ്പാല്‍ സിംഗ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അച്ഛച്ചന്‍റെ ഈ വീഡിയോയും അയയ്ച്ചു. ഇതില്‍ എങ്ങനെ അദ്ദേഹത്തിന് പരിക്കേറ്റു എന്ന് അദ്ദേഹം പറയുന്നതായി നമുക്ക് കേള്‍ക്കാം.
നിഗമനം
മുകളില്‍ കാണുന്ന വൈറല്‍ ചിത്രങ്ങളില്‍ ഒരു ചിത്രം മുന്‍ സൈന്യ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ പിര്‍ത്തിസിംഗ് ധില്ലോനുടെതാണ്, മറ്റേ ചിത്രം നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പരിക്കേറ്റ ശ്രി ബല്‍വന്ത് സിംഗ് ഒട്ടലുടെതാണ്. ഈ രണ്ട് ചിത്രങ്ങളിലുള്ള വ്യക്തികള്‍ വ്യത്യസ്തരാണ്.

Title:കര്‍ഷക സമരത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
