
സമൂഹ മാധ്യമങ്ങളില്‍ നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പടമുള്ള ഒരു നോട്ടിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 10 രൂപയുടെ ഒരു നോട്ടിന്‍റെ വില ഇന്ന് 50000 രൂപയാണ് എന്നാണ് അവകാശവാദം.
പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ നോട്ടിന്‍റെ കഥ നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് 10 രൂപയുടെ ഒരു നോട്ട് കാണാം. നോട്ടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പടമാണ് ഉള്ളത് എന്നതാണ് ഈ നോട്ടിന്‍റെ പ്രത്യേകത. ഈ നോട്ടിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ദേശദ്രോഹികൾ മറച്ചു വച്ച 1947 ലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രത്തോട് കൂടിയ 10 രൂപാ നോട്ട്. ഇന്നത്തെ 50000 രൂപയുടെ മൂല്യം ഉണ്ട്.”
എന്നാല്‍ എന്താണ് ഈ നോട്ടിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
നോട്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ നോട്ടിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഞങ്ങള്‍ക്ക് ദി ഹിന്ദു പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ തലക്കെട്ട് നേതാജിയുടെ കറൻസി സര്‍ക്കാര്‍ പരസ്യമാക്കി എന്നാണ്. ജനുവരി 2010നാണ് ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധികരിച്ചത്.
വാര്‍ത്ത വായിക്കാന്‍ – ദി ഹിന്ദു | Archived
രാം കിഷോര്‍ ദുബേ എന്നൊരു വ്യക്തിക്ക് 1980കളില്‍ ആസാദ് ഹിന്ദ് ബാങ്ക് അച്ചടിച്ച 100000 രൂപയുടെ നോട്ട് ഇദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ രാമായണത്തില്‍ നിന്ന് കിട്ടി. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ പ്രാഗിലാല്‍ നേതാജിയുടെ ആസാദ് ഹിന്ദ് ഫുജിലായിരുന്നു. അദ്ദേഹം 1958ല്‍ മരിച്ചു. ഈ നോട്ടില്‍ നേതാജിയുടെ പടമുണ്ട്. ഒരു ഭാഗത്ത് സ്വന്തന്ത്ര ഭാരതത്തിന്‍റെ ഭൂപടവും. മുകളില്‍ ആസാദ് ഹിന്ദ് ബാങ്ക് (Bank of Independence) എന്നും എഴുതിയിട്ടുണ്ട്. ഏത് കൊല്ലമാണ് ഈ നോട്ട് അച്ചടിച്ചത് എന്ന് എഴുതിയിട്ടില്ല.
ആസാദ് ഹിന്ദ് ബാങ്ക് 1943ല്‍ ബര്‍മ്മയില്‍ രണ്ഗൂനില്‍ നേതാജി സ്ഥാപിച്ച ബാങ്കാണ്. ആസാദ് ഹിന്ദ് സൈന്യത്തിന്‍റെ നടപടികള്‍ക്ക് ധനസാഹയം നല്‍കാനാണ് ഈ ബാങ്ക് സ്ഥാപിച്ചത്. ഈ ബാങ്ക് സ്ഥാപിക്കാന്‍ ജപ്പാന്‍ നേതാജിയെ സഹായിച്ചിരുന്നു. ഇതിനെ കുറിച്ച് കണ്സിലാല്‍ ബസു എഴുതിയ നേതാജി: റീഡിസകവര്‍ഡ് എന്ന പുസ്തകത്തില്‍ വായിക്കാം.
ജപ്പാന്‍ ബര്‍മ്മയെ കീഴടക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന പല ഇന്ത്യക്കാര്‍ നാട് വിട്ടു. നേതാജിയുടെ ആഗ്രഹം കൊണ്ട് ജപ്പാന്‍ പ്രധാനമന്ത്രി തോജോ അവരുടെ സ്വത്തുകള്‍ നേതാജിക്ക് നല്‍കി. കുടാതെ നേതാജി അവിടെയുണ്ടായിരുന്ന ഇന്ത്യകാരോടും ആസാദ് ഹിന്ദ് ബാങ്കിന് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തു. പല ഇന്ത്യക്കാരും നേതാജിക്ക് സംഭാവന നല്‍കി. ഷോണ്‍ ടര്‍ണള്‍ എഴുതിയ ഫീയറി ഡ്രാഗനസ്: ബാങ്ക്സ്, മണീ ലെന്‍ഡര്‍സ് ആന്‍ഡ് മൈക്രോഫിനാന്‍സ് ഇന്‍ ബര്‍മ്മ എന്ന പുസ്തകം പ്രകാരം ആസാദ് ഹിന്ദ് ബാങ്കിന്‍റെ ആകെയുള്ള സ്വത്ത് 21.5 കോടി രൂപയായിരുന്നു.
ഈ ബാങ്ക് കറന്‍സി നോട്ടുകളും അച്ചടിച്ചിരുന്നു. പക്ഷെ ഈ നോട്ടുകള്‍ ആസാദ് ഹിന്ദ് ഫൌജിന്‍റെ കീഴില്‍ പടുന്ന പ്രദേശങ്ങളില്‍ മാത്രമാണ് വിനിമയത്തില്‍ ഉണ്ടായിരുന്നത്. അതായത് ആന്തമാൻ നിക്കോബാർ ദ്വീപുകളും മണിപ്പുരിലും മാത്രം. അതും കുറച്ച് സമയത്തേയ്ക്ക് മാത്രം. സെപ്റ്റംബര്‍ 1945ല്‍ നേതാജി ഒരു വിമാനാപകടത്തില്‍ അന്തരിച്ചു. ഇതിനു മുന്‍പ് തന്നെ ബ്രിട്ടീഷ് ആസാദ് ഹിന്ദ് ഫൌജും ജപ്പാനിന്‍റെ കീഴിലുള്ള എല്ലാ പ്രദേശങ്ങളും തിരിച്ച് എടുത്തിരുന്നു. 1946 വരെ ആസാദ് ഹിന്ദ് ഫൌജിലെ സൈനികര്‍ പിടിക്കപെട്ടിരുന്നു. അതോടെ ഈ സൈന്യത്തിന്‍റെ പ്രവര്‍ത്തനം അവസാനിച്ചിരുന്നു. അതിനാല്‍ 1947ല്‍ ഇങ്ങനെയൊരു നോട്ട് അച്ചടിക്കുന്നതിന് സാധ്യതയില്ല.
കുടാതെ ഈ നോട്ടിന് ഇന്ന് 50000 രൂപ വിലയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഈ നോട്ടുകള്‍ ഇന്ത്യയില്‍ ഒരിക്കലും വിനിമയത്തില്‍ ഉണ്ടായിരുന്നില്ല. 2016ല്‍ ആസാദ് ഹിന്ദ് ബാങ്ക് ഇറക്കിയ കറന്‍സി ലീഗല്‍ ടെന്‍ഡരാക്കികണക്കാക്കണം എന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു. ദി എകൊനോമിക് ടൈംസ് വാര്‍ത്തയില്‍ RBI അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്: “ഇങ്ങനെയൊരു നോട്ട് വിനിമയത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു വിവരം RBIയുടെ റെക്കോര്‍ഡില്‍ ഇല്ല. കുടാതെ 1934ലെ RBI ആക്റ്റിന്‍റെ സെക്ഷന്‍ 22 പ്രകാരം ഇന്ത്യയില്‍ കറന്‍സി ഇഷ്യൂ ചെയ്യാനുള്ള അധികാരം റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യആക്ക് മാത്രമാണ്. ”
അങ്ങനെ ഈ നോട്ടിന് ബ്രിട്ടിഷ് കാലത്തും ഇന്ത്യയില്‍ വിലയുണ്ടായിരുന്നില്ല. കാരണം ഈ നോട്ട് RBI ഇറക്കിയതല്ല. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷവും ഈ നോട്ട് വിനിമയത്തിലുണ്ടായിരുന്നില്ല. ഈ നോട്ടിനു 50000 വിലയുണ്ട് എന്നതിന്‍റെ തെളിവും കണ്ടെത്തിയിട്ടില്ല.
നിഗമനം
നേതാജിയുടെ പടമുള്ള 10 രൂപയുടെ 1947ല്‍ ഇറക്കിയ നോട്ടിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ നോട്ട് ആവാനുള്ള സാധ്യതയില്ല. കാരണം 1947ല്‍ ആസാദ് ഹിന്ദ് സജീവമായിരുന്നില്ല. സെപ്റ്റംബര്‍ 1945ല്‍ നേതാജിയുടെ മരണത്തിന് ശേഷം ഈ സൈന്യം ഇല്ലാതായി. 1934ലെ RBI ആക്ട് പ്രകാരം ഈ നോട്ട് ഇന്ത്യയില്‍ ലീഗല്‍ ടെന്‍ഡരല്ല അതിനാല്‍ ഈ നോട്ടിന് ഒരു മൂല്യമുണ്ടാകില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പടമുള്ള 10 രൂപയുടെ നോട്ടിന്‍റെ ഇന്നത്തെ മൂല്യം 50000 രുപയാണോ? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: Misleading
