
വിവരണം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന ആചാര്യനായ വിഎസ് അച്യുതാനന്ദൻ പാർട്ടിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചില പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇവ തീർത്തും വ്യാജപ്രചരണങ്ങൾ മാത്രമാണെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും അച്യുതാനന്ദൻ പിണറായി വിജയൻ ഇത്രയേ നടത്തിയ ഒരു പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വി എസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന അച്യുതാനന്ദന്‍റെ പരാമർശം ഇതാണ്:
പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അച്യുതാനന്ദൻ. വിജയന് വീട്ടിൽനിന്ന് കിട്ടിയതല്ല കേരളം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വൻ പരാജയമാണ് വിജയൻ അദ്ദേഹം കൂട്ടിച്ചേർത്തു
എന്നാൽ ഈ പരാമർശം പൂർണമായും തെറ്റാണ്. ഇതിന് മുമ്പ് വിഎസ് അച്ചുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കെതിരായി സംസാരിച്ചു എന്ന മട്ടില്‍ പ്രചരിച്ച പ്രസ്താവനയുടെ വസ്തുതാ അന്വേഷണം ഞങ്ങള്‍ നടത്തി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ലേഖനം താഴെ വായിക്കാം.
വിഎസ് അച്യുതാനന്ദന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ പരാമർശം വ്യാജമാണ്…
പോസ്റ്റിലെ പരാമര്‍ശത്തിന്‍റെ വസ്തുത താഴെക്കൊടുക്കുന്നു
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാൻ ആദ്യം ഇത്തരത്തിലൊരു വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. പ്രമുഖ വാര്‍ത്താ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വിഎസ് അച്ചുതാനന്ദന്‍ പിണറായി വിജയനെതിരെ പരാമര്‍ശം നടത്തി എന്നൊരു വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല.
ഏതാനും ഫേസ്ബുക്ക് പോസ്റ്റുകളിൽ മാത്രമാണ് ഇത്തരത്തിൽ പ്രചരണങ്ങൾ നടക്കുന്നത്. അവ വിശ്വസിക്കാനാകില്ല. അതിനാൽ ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ വിഎസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫംഗം ഉദയകുമാറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് വിഎസ് അച്യുതാനന്ദൻ ഇങ്ങനെയാണ്:
വിഎസ് ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം ഇത്തരത്തിൽ ഒരിക്കലും യാതൊന്നും പറയില്ല. പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും പരാമർശം നടത്തുന്ന ആളല്ല അദ്ദേഹം. മാത്രമല്ല ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകള്‍ മൂലം അദ്ദേഹം പൊതു ചടങ്ങുകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്. ഇതരത്തില്‍ തരംതാന പരാമര്‍ശങ്ങള്‍ ആരോ അദ്ദേഹത്തിന്‍റെ പേരില്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണ്.
ഇത്തരത്തിൽ നടത്തുന്നതെല്ലാം വ്യാജപ്രചരണങ്ങൾ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് അതിനാൽ നൽകിയിരിക്കുന്ന വാർത്ത വിശ്വസനീയമല്ല.
നിഗമനം
പോസ്റ്റില്‍ നല്‍കിയിട്ടുള്ള വാർത്ത പൂർണമായും തെറ്റാണ്. മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ല. ഇത് വെറും വ്യാജപ്രചരണം മാത്രമാണ്.

Title:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തി എന്ന പ്രചരണം വ്യാജമാണ്….
Fact Check By: Vasuki SResult: False
