ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ പോരാളി ബാറ്റ്‌സ്മാൻ ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചുവെന്ന് ഒരു വാര്ത്ത പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രചരണം

മികച്ച കായികതാരം ഡേവിഡ് മില്ലറുടെ മകൾ ദീർഘകാലമായി ക്യാൻസറിനോട് പോരാടി അന്തരിച്ചു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. മില്ലര്‍ മകളുടെ ഒപ്പമുല്ല ചില ചിത്രങ്ങളുടെ കൂടെ നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഹൃദയഭേദകമായ വാര്‍ത്ത. “കാന്‍സര്‍ ബാധിതയായിരുന്ന ഡേവിഡ് മില്ലറുടെ മകള്‍ അന്തരിച്ചു” കൂടാതെ ഇങ്ങനെ വിവരണവും നല്കിയിട്ടുണ്ട്. “മനസ്സിൽ തട്ടുന്ന വിഷമം 😢

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ ഡേവിഡ് മില്ലർ ടെ മകൾ മരണപ്പെട്ടു .ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല ഈ വാർത്ത കേട്ട മനസാക്ഷി ഉള്ള എല്ലാവര്ക്കും വല്ലാത്തൊരു ഷോക്ക് ന്യൂസ് ആണിത് . ഒരു പിഞ്ചു കുഞ്ഞു കാൻസർ ബാധിതായി മരണപ്പെടുന്നു എന്നത് ശരിക്കും വിഷമം ullath തന്നെയാണ് .

ഞാൻ ക്രിക്കറ്റ് കാണുകയും കളിക്കുകയും തുടങ്ങിയത് മുതൽ തന്നെ എന്റെ ഇഷ്ടപെടുന്ന ഒരു ടീം ആണ് ദക്ഷിണാഫ്രിക്ക . വെസ്സൽസ് , ഡൊണാൾഡ് , പൊള്ളോക്ക് , കാലിസ് , ABD , ആ ഒരു പ്രതിഭ ലിസ്റ്റിൽ പെടുത്താവുന്ന ഒരു മാന്യനായ കളിക്കാരൻ . ഓരോ കാലഘട്ടത്തിൽ ഒരൊ

പ്രതിഭകളെ സ്ര്യഷ്ടിച്ച ഒരു നല്ല ടീം ആണ് ദക്ഷിണാഫ്രിക്ക . ഇപ്പ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ മനോഹാരിതയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ millerude പങ്ക് ചെറുതല്ല .അദ്ദേഹം ഇപ്പൊ ഇന്ത്യയിൽ ആണ് . millerude ദുഃഖത്തിൽ പങ്ക് ചേരുന്നു .എല്ലാവിധ ആദരാഞ്ജലികളും പ്രാർത്ഥനകളും . ..😢

FB postarchived link

എന്നാല്‍ കുട്ടി മില്ലറുടെ മകളല്ലെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ദക്ഷിണാഫ്രിക്കയിലെ ശക്തനായ ക്രിക്കറ്റ് താരമായിരുന്ന ഡേവിഡ് മില്ലറുടെ മകളുടെ മരണം രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഡേവിഡ് മില്ലർ തന്നെ പോസ്റ്റ് ചെയ്ത കുറിപ്പുകകളെ ആധാരമാക്കിയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു:

സമാന പോസ്റ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മില്ലര്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി ഏകദിനത്തിനായി നിലവിൽ ഇന്ത്യയിലെ റാഞ്ചിയിലുള്ള ഡേവിഡ് മില്ലർ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ തന്‍റെയും ഒരു കുട്ടിയുടെയും വീഡിയോയ്‌ക്കൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കിട്ടു:

“എന്‍റെ സ്കാറ്റ് നിന്നെ വളരെയധികം മിസ്സ് ചെയ്യുന്നു! എനിക്കറിയാവുന്ന ഏറ്റവും വലിയ ഹൃദയം നിങ്ങൾക്കുണ്ട്. എപ്പോഴും അവിശ്വസനീയമാം വിധം പോസിറ്റീവും മുഖത്ത് പുഞ്ചിരിയുമായി, നീ നിന്‍റെ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് നയിച്ചു. നിന്‍റെ യാത്രയിൽ ഓരോ വ്യക്തിയെയും എല്ലാ വെല്ലുവിളികളെയും നിങ്ങൾ സ്വീകരിച്ചു. ജീവിതത്തിലെ ഓരോ നിമിഷത്തിന്‍റെയും മൂല്യത്തെക്കുറിച്ച് നീ എന്നെ വളരെയധികം പഠിപ്പിച്ചു! എന്‍റെ ജീവിതത്തിൽ നിന്നോടൊപ്പമുള്ള ഒരു യാത്രയിൽ എനിക്ക് വിനയവും സന്തോഷവും തോന്നുന്നു. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു."

ഡേവിഡ് മില്ലർ ഈ വൈകാരിക പോസ്റ്റുകൾ പങ്കിട്ടപ്പോള്‍ തെറ്റിദ്ധരിച്ച അദ്ദേഹത്തിന്‍റെ ആരാധകരും ചില മാധ്യമങ്ങളും മകൾ മരിച്ചുവെന്ന് പ്രചരണം തുടങ്ങി. നിരവധി മാധ്യമങ്ങൾ ഡേവിഡ് മില്ലറുടെ മകളുടെ മരണം റിപ്പോർട്ട് ചെയ്തു.

തുടര്‍ന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് മാധ്യമങ്ങളെയും ആരാധകരെയും കുറ്റപ്പെടുത്തി നിരവധിപ്പേര്‍ ട്വിറ്ററിൽ കുറിച്ചു, ഹൃദയസ്പർശിയായ കുറിപ്പും വീഡിയോയും ഡേവിഡ് മില്ലറുടെ മകളുടെ മരണത്തെ കുറിച്ചുള്ളതല്ല, മറിച്ച് ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്‍റെ ഒരു കുഞ്ഞ് ആരാധികയുടേതാണ്.

ഡേവിഡ് മില്ലറുടെ വലിയ ആരാധികയായിരുന്ന ആനി അന്തരിച്ചതായി ഓൺലൈൻ ക്രിക്കറ്റ് അനലിസ്റ്റ് മുഫദ്ദൽ വോറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിക്ക് മില്ലറോട് വളരെ അടുപ്പം ഉണ്ടായിരുന്നുവത്രെ.

ഡേവിഡ് മില്ലറുടെ മകൾ മരിച്ചിട്ടില്ലെന്ന് മറ്റൊരു സ്പോർട്സ് ജേണലിസ്റ്റ് ട്വിറ്ററില്‍ കുറിച്ചു. “കുട്ടി മില്ലറുടെ മകളല്ല. ഡേവിഡ് മില്ലറിന് മകളെ നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് ആളുകൾ പ്രചരിപ്പിക്കുന്നത്. അവൾ മില്ലറുടെ ആരാധികയും മില്ലറുടെ പ്രിയപ്പെട്ടവളുമായിരുന്നു. അവൾ ക്യാൻസറിനോട് പൊരുതി മടങ്ങി. ട്വീറ്റ് ഇതാണ്:

ഈ കൊച്ചു പെൺകുട്ടിയുടെ ഫോട്ടോ അഞ്ച് വർഷം മുമ്പ് 2017 മാർച്ചിൽ മില്ലറുടെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ക്യാൻസറിനോട് പോരാടുന്ന ആനി എന്ന അഞ്ചുവയസ്സുകാരിയെ അദ്ദേഹം അഭിനന്ദിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

എന്നാൽ, ഈ ഫോട്ടോകൾ മില്ലറുടെ സ്വന്തം മകളല്ലെന്നും വളരെ അടുപ്പമുള്ള ഒരു കുഞ്ഞിന്‍റെതാണെന്നും സൂചിപ്പിച്ച് പല മാധ്യമങ്ങളും പിന്നീട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.

അതുപോലെ, കളിക്കാരെക്കുറിച്ചുള്ള കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്ന സ്പോർട്സ്.ബ്രീസ്, മില്ലറുടെ മകൾ അജ്ഞത മൂലമാണ് മരിച്ചതെന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ഒരു ആരാധകൻ മില്ലറുടെ വിശദീകരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചത് ഇങ്ങനെയാണ്:

മികച്ച പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ സൂപ്പർ ഫാസ്റ്റ് ബാറ്റ്‌സ്മാന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം വിവാഹിതനാണ് എന്നുള്ള ഔദ്യോഗിക പരാമർശങ്ങളൊന്നും കണ്ടെത്താനായില്ല. കൂടാതെ പല വെബ്‌സൈറ്റുകളിലും അവിവാഹിതനായ ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹത്തെ പരാമർശിക്കുന്നു.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ശ്രീലങ്കന്‍, തമിഴ് ടീം ചെയ്തിട്ടുണ്ട്.

සුපිරි ක්‍රිකට් ක්‍රීඩක ඩේවිඩ් මිලර්ගේ දියණිය ජීවිතක්ෂයට පත් වුණා ද?

பிரபல தென்னாப்பிரிக்கா கிரிக்கெட் வீரர் டேவிட் மில்லர் மகள் திடீர் மரணமா?

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ കാൻസർ ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്നും ഏറെക്കാലമായി ക്യാൻസറിനോട് പോരാടിയിരുന്ന ആൻ എന്ന കുട്ടി മില്ലറുടെ കുഞ്ഞ് ആരാധികയാണെന്നും അദ്ദേഹവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അറിയിക്കുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം അറിയൂ...

Fact Check By: Vasuki S

Result: Misleading