ആദരസൂചകമായി സഞ്ജു സാംസണിന് കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിയമനം എന്ന് വ്യാജ പ്രചരണം…

സാമൂഹികം

T -20 ലോകകപ്പ് 2026 ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ നേടിയ സഞ്ജു സാംസൺ ഇന്ന് കേരളത്തിന്റെ ഹീറോയാണ്. ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. സഞ്ജുവിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് കിരീടം നേടിത്തന്നു. സഞ്ജു സാംസണിനോടുള്ള ആദരസൂചകമായി കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു എന്നൊരു പ്രചരണം ഈ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

പ്രചരണം 

സഞ്ജു സാംസണ്‍ കേരള പോലിസ് ടോപ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. സഞ്ജു സാംസണിനെ ഡിഎസ്പി റാങ്കില്‍ കേരള പോലീസില്‍ നിയമിച്ചു എന്ന് സൂചിപ്പിച്ച് ഇംഗ്ലീഷിലുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Kerala Police honored Sanju Samson with the rank of DSP. Congratulations, Sanju Samson!” ​ honorary ranks in the police or armed forces.”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

സഞ്ജു സാംസണിനെ പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിയമനം നല്‍കുന്നു എന്നാ അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. 

അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കേരള പോലിസ് മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ഇങ്ങനെ ഒരു നിയമന അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും അവിടെ നിന്നും അറിയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അവിടെ നിന്നും അറിയിച്ചു. 

ചിത്രം എഐ നിര്‍മ്മിതമാണ് എന്ന ഫലങ്ങളാണ് എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഞങ്ങള്‍ക്ക് തന്നത്. 

മറ്റ് എഐ ഡിറ്റക്ഷന്‍ ടൂളുകളിലും സമാന ഫലമാണ് കാണാന്‍ സാധിച്ചത്. 

നിഗമനം 

ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ആദരസൂചകമായി കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിയമിക്കുന്നു എന്ന പ്രചരണം തെറ്റാണ്. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ആദരസൂചകമായി സഞ്ജു സാംസണിന് കേരള പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിയമനം എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S

Result: False