ദൃശ്യങ്ങളിലെ പദ്മനാഭസ്വാമി വിഗ്രഹത്തിന് 3000 വർഷം പഴക്കമില്ല, വസ്തുത ഇങ്ങനെ..

പ്രാദേശികം | Local സാമൂഹികം

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച് അമൂല്യ രത്നങ്ങൾ പതിപ്പിച്ച വിഗ്രഹം അമൂല്യമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമിയുടെ പ്രതിമയ്ക്ക് 3000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അതിൻ്റെ ഇപ്പോഴത്തെ മൂല്യം അനേകായിരം ലക്ഷം കോടിയാണെന്നും ഋഷിമാരും ആധുനിക വിദഗ്ധരും അതിൻ്റെ മൂല്യം കണക്കാക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഫ്രാൻസിൽ നിന്ന് ക്ഷണിച്ച വിദഗ്ധ സംഘം അമ്പരന്നെന്നാണ് അറിയുന്നത്. നേരിട്ട് പോകാൻ സാധിക്കാത്തവർക്ക് ഈ വീഡിയോയിലൂടെ ഇത് കണ്ട് സിയൂജ്യമടയാം.

ക്ഷേത്രത്തിൻ്റെ സ്ഥാനം തിരുവനന്തപുരം, കേരളം ഇന്ത്യാ”

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണിതെന്നും ഹൈദരാബാദിലെ ജ്വല്ലറി നിർമ്മിച്ചതാണ് ഈ വിഗ്രഹമെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഇതേ വീഡിയോ ഇതിന് മുമ്പും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി പ്രചരിച്ചിരുന്നു. ഞങ്ങൾ അവകാശവാദത്തിന് മുകളിൽ അന്വേഷണം നടത്തുകയും ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

വീഡിയോയുടെ യാഥാർത്ഥ്യമറിയാൻ ഞങ്ങൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാന വീഡിയോ  ഞങ്ങൾക്ക് ശിവനാരായണൻ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നും ലഭിച്ചു. 

വിഗ്രഹം ഭീമ ജ്വല്ലറി തിരുവനന്തപുരം ചെയർമാൻ ഡോ. ബി. ഗോവിന്ദന് സമർപ്പിക്കുന്നുവെന്ന് ഒപ്പമുള്ള വിവരണത്തിൽ വ്യക്തമാക്കിയിരിക്കുന്നു. 

കൂടാതെ പിടിഐ ന്യൂസ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ട് പ്രകാരം വിഗ്രഹം ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിച്ചതാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ശിവ് നാരായൺ ജ്വല്ലേഴ്‌സ് അവരുടെ ഏറ്റവും പുതിയ മാസ്റ്റർപീസ് അനാച്ഛാദനം ചെയ്തു, തിരുവനന്തപുരത്തെ അതേ പേരിലുള്ള ക്ഷേത്രത്തിലെ ശ്രീ അനന്ത് പത്മനാഭസ്വാമിയുടെ പ്രതിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യോഗ നിദ്ര അല്ലെങ്കിൽ യോഗ നിദ്രയിൽ മഹാവിഷ്ണുവിനെ ചിത്രീകരിക്കുന്ന വിഗ്രഹം. വിഗ്രഹത്തിന് 8 ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവും 2.8 കിലോഗ്രാം ഭാരവുമുണ്ട്. 75,000-ത്തിലധികം ഉയർന്ന നിലവാരമുള്ള വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, മൊത്തം 500 കാരറ്റ്.”

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം പബ്ലിക് റിലേഷൻസ് ഓഫീസറുമായി സംസാരിച്ചു. അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഇത് തികച്ചും വ്യാജ പ്രചരണമാണ്. പ്രചരിക്കുന്ന വിഗ്രഹത്തിന് പത്മനാഭസ്വാമി ക്ഷേത്രവുമായി ഇയാതൊരു ബന്ധവുമില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം എങ്ങനെയുള്ളതാണ് എന്ന് ഭക്തർക്ക് അറിവുള്ളതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ പ്രചരണമാണ് നടത്തുന്നത്.”

കൂടാതെ ഞങ്ങൾ തിരുവനന്തപുരം ഭീമ ജ്വല്ലറി  പബ്ലിക് റിലേഷൻസ് ഓഫീസറുമായി ബന്ധപ്പെട്ടു. അദ്ദേഹം നൽകിയ വിശദീകരണം:  “തെറ്റായ വാർത്തയാണ്, ഈ വീഡിയോ തെറ്റായ ക്യാപ്ഷൻ നൽകി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ഈ വിഗ്രഹം യഥാർത്ഥത്തിൽ ഞങ്ങൾ ഡിസ്പ്ലേയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് അല്ലാതെ മറ്റ് ഉദ്ദേശങ്ങൾ ഇല്ല. വിഗ്രഹത്തിന് 3000 വർഷങ്ങൾ പഴക്കമുണ്ട് എന്നൊക്കെ വെറുതെ വ്യാജ പ്രചരണം നടത്തുകയാണ്.” 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. തിരുവനന്തപുരം ഭീമ ചെയർമാൻ ഡോ. ബി ഗോവിന്ദന് വേണ്ടി ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നിർമ്മിച്ച അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണിത്. വിഗ്രഹത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നും 78000 കിലോയിലധികം ഭാരമുണ്ടെന്നുമുള്ള പ്രചരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023 ൽ നിർമ്മിച്ച വിഗ്രഹത്തിന് 2.8 കിലോഗ്രാം ഭാരം മാത്രമേയുള്ളൂ. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങളിലെ പദ്മനാഭസ്വാമി വിഗ്രഹത്തിന് 3000 വർഷം പഴക്കമില്ല, വസ്തുത ഇങ്ങനെ..

Fact Check By: Vasuki S 

Result: False