
ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വച്ചാണ് പാകിസ്ഥാനിലെ കുട്ടികൾ കളിക്കുന്നത് എന്ന തരത്തിലാണ് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വച്ചാണ് പാകിസ്ഥാനിലെ കുട്ടികൾ കളിക്കുന്നത്…. അന്ന് നോട്ട് നിരോധിച്ചില്ലായിരുന്നങ്കിൽ ഭാരതത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്താകും മാ യി രുന്നു.”
എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ കീ വേർഡ് സെർച്ച് നടത്തി പരിശോധിച്ചു. ഞങ്ങൾക്ക് ഈ വീഡിയോയെ കുറിച്ച് സീ ന്യൂസ് പ്രസിദ്ധികരിച്ച വാർത്ത കണ്ടെത്തി.
വാർത്ത വായിക്കാൻ – Zee News | Archived
ഈ വാർത്ത പ്രകാരം ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് ഇൻസ്റ്റാഗ്രാമിലാണ്. 27 ഡിസംബർ 2024നാണ് ഈ വീഡിയോ akhimishra511 എന്ന ഇൻസ്റ്റാഗ്രാം യുസർ തൻ്റെ അക്കൗണ്ടിൽ പ്രസിദ്ധികരിച്ചത്.
വീഡിയോയിൽ രണ്ട് കുട്ടികൾ മാലിന്യം കൊണ്ട് പോകുന്ന ഒരു സൈക്കിൾ റിക്ഷയുടെ മുകളിൽ ഇരിക്കുന്നതായി കാണാം. ഈ കുട്ടികളുടെ കയ്യിൽ 2016ൽ ഇന്ത്യ നിരോധിച്ച 500രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചിരിക്കുന്നതായി കാണാം. നോട്ടുകളുടെ പല കെട്ടുകളാണ് ഇവരുടെ കയ്യിൽ നാം വീഡിയോയിൽ കാണുന്നത്. വീഡിയോയുണ്ടാക്കുന്ന വ്യക്തി ഒരു നോട്ട് ആവശ്യപ്പെട്ടപ്പോൾ ഇവർ ഇയാൾക്ക് ചില നോട്ടുകൾ കൊടുക്കുന്നതായി നമുക്ക് വീഡിയോയിൽ കാണാം.
ഈ പോസ്റ്റ് ഭയങ്കരമായി വൈറൽ ആയി. ഇത് വരെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 1.5 കോടിയെക്കാൾ കൂടുതൽ വ്യൂസ് ആണ്. ഈ വീഡിയോ ചിലർ ഈ കുട്ടികൾ പാകിസ്ഥാനിലേതാണെന്ന തരത്തിൽ വ്യാജമായി പ്രചരിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഈ യുസർ തന്നെ രംഗത്തെത്തി. ഇയാളുടെ അക്കൗണ്ടിൽ ഈ രണ്ട് കുട്ടികളുടെ അമ്മയുമായി ഇയാൾ സംസാരിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ പാകിസ്ഥാനിലെതല്ല എന്ന് ഇവർ വ്യക്തമാക്കുന്നു. ഈ വീഡിയോ ലക്‌നൗയിൽ നിന്നാണ്. akhimishra511 ഈ വീഡിയോയിൽ പറയുന്നു, “പലരും തെറ്റായി ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ എല്ലാവരോടും കൈ തൊഴുത് പ്രാർത്ഥിക്കുകയാണ് ആരും തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ഈ കുട്ടികൾ ലക്‌നൗയിലാണ് താമസിക്കുന്നത്…ഈ കുടുംബം ആസ്സാമിൽ നിന്നാണ്.” വീഡിയോയിൽ കാണുന്ന രണ്ട് കുട്ടികളുടെ പേര് റബി, ഹുസൈൻ എന്നാണ്.
വീഡിയോ വൈറൽ ആയത്തിന് ശേഷം ഈ ഇൻസ്റ്റാഗ്രാം യുസർ ആ രണ്ട് കുട്ടികളെ വീണ്ടും കണ്ട് ഈ തവണ തൻ്റെ മുഖം കാണിച്ച് വീഡിയോയുണ്ടാക്കി ഇട്ടു. ഈ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.
നിഗമനം
ഇന്ത്യയിൽ നിരോധിച്ച 500 രൂപയുടെ പഴയ കറൻസി നോട്ടുകൾ വെച്ച് പാക്കിസ്ഥാനിലെ കുട്ടികൾ കളിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പാക്കിസ്ഥാനിലെതല്ല ഉത്തർ പ്രദേശിലെ ലക്‌നൗയിൽ എടുത്ത വീഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഭാരതത്തിൻ്റെ നിരോധിച്ച നോട്ട് വെച്ച് പാകിസ്ഥാനിലെ കുട്ടികൾ കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം
Fact Check By: K. MukundanResult: False
