FACT CHECK: രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം...
പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഉപയോഗിച്ച് നടത്തുന്നുണ്ട്.
പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് ഒരു തൃശൂലം പിടിച്ച് നില്‍ക്കുന്നതായി കാണാം. അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയിലിരിക്കുന്നു. പ്രഥമ പൌരനെ ഇങ്ങനെ പ്രധാനമന്ത്രി അപമാനിക്കുന്നു എന്ന് ആരോപിച്ച് ചിത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “എന്തൊരു എളിമ...എന്തൊരു വിനയം..ഇന്ത്യയുടെ പ്രഥമ പൌരനെയാണ് ആ കുന്തവും കൊടുത്ത് പിന്നില്‍ നിര്‍ത്തിയിരിക്കുന്നത്...”
പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പ്രോട്ടോകോൾ പ്രകാരം ഉയർന്ന സ്ഥാനം ഇന്ത്യൻ പ്രസിഡന്റിനാണ്...”
ഇതേ പോലെയുള്ള മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി പ്രൊടോകാള്‍ തെറ്റിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയെ അപമാനിച്ചുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ സംബന്ധിചിട്ടുള്ള പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം 2017 ഡല്‍ഹിയില്‍ നടന്ന വിജയദശമിയുടെ പരിപാടിയിലേതാണ് എന്ന് മനസിലായി. ഈ പരിപാടിയുടെ മുഴുവന്‍ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ലഭ്യമാണ്. ഈ വീഡിയോ നമുക്ക് താഴെ കാണാം.
മുകളില്‍ നല്‍കിയ വീഡിയോ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ സമീപമുള്ള മാധവദാസ് പാര്‍ക്കില്‍ സെപ്റ്റംബര്‍ 30, 2017നാണ് നടന്നത്. ഈ പരിപാടിയില്‍ രാഷ്‌ട്രപതി രാമനാഥ് കൊവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും മുഖ്യാതിഥികളായിരുന്നു. വീഡിയോയുടെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളില്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിന് മുന്‍ഗണന നല്‍കുന്നത് നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാം. അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും സ്റ്റേജിന്‍റെ നടുവില്‍ മറ്റു മുഖ്യാതിഥികള്‍ക്കൊപ്പം ഇരിക്കുന്നതും നമുക്ക് കാണാം.
രാംലീലയുടെ അവസാന രംഗം കഴിഞ്ഞതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാമനാഥ് കോവിന്ദും പ്രസംഗിക്കുന്നതായി നമുക്ക് വീഡിയോയില്‍ കാണാം. രാഷ്‌ട്രപതിയുടെ പ്രസംഗം 42:33ന് കഴിയുന്നു. ഇതിനെ ശേഷം അദ്ദേഹം വേദിയില്‍ തന്‍റെ സ്ഥാനത്ത് പോയിരിക്കുന്നു. ഇതിന് ശേഷം സംഘാടകര്‍ അദ്ദേഹത്തിന് ശക്തിയുടെ പ്രതീകമായി തൃശൂലം സമ്മാനിക്കുന്നു. അദ്ദേഹം നിന്ന് തൃശൂലം വാങ്ങുന്നു. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ ഈ സമയത്ത് എടുത്തതാണ്. ഇതിന് ശേഷം ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് ഒരു മഴുവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമ്പും വില്ലും സംഘാടകര്‍ സമ്മാനമായി നല്‍കുന്നത് നമുക്ക് കാണാം.
തൃശൂലം സമ്മാനിക്കുന്ന വ്യക്തി ഫ്രേമില്‍ ഇല്ലാത്ത കാരണമാണ് ചിത്രം കണ്ടാല്‍ തെറ്റിദ്ധാരണയുണ്ടാകുന്നത്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് രാഷ്‌ട്രപതി എഴുന്നേറ്റ് നിന്ന് തൃശൂലം ഏറ്റുവാങ്ങിയതാണ് യഥാര്‍ത്ഥ സംഭവം എന്ന് വ്യക്തമായി കാണാം.
നിഗമനം
ഒരു ചിത്രം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി രാമനാഥ് കോവിന്ദി അപമാനിച്ചു എന്ന തരത്തില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്ന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സംഘാടകന്‍ ഒരു തൃശൂലം രാഷ്ട്രപതിക്ക് സമ്മാനിക്കുമ്പോള്‍ എടുത്തതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം...
Fact Check By: Mukundan KResult: Misleading