
വിവരണം
പാലക്കാട് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വി.ഡി.സതീശന്‍ നടത്തിയ വാര്‍ത്ത സമ്മേളനം 24 ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ ഏതാനം സെക്കന്‍ഡുകളുള്ള ഭാഗമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞ് സ്വയം അപഹാസ്യനായി നില്‍ക്കുകയാണ് എന്ന് വി.ഡി.സതീശന്‍ പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജിജില്‍ ടിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ 24 ന്യൂസിന്‍റെ യൂട്യൂബ് ചാനല്‍ പരിശോധിച്ചതില്‍ നിന്നും വി.ഡി.സതീശന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. പാലക്കാട് പെട്ടി വിവാദത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തോട് മറുപടി പറയുകയായിരന്നു അദ്ദേഹം. പട്ടിയില്‍ കള്ളപ്പണം കടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പ്രവര്‍ത്തകരുമെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണല്ലോ പറയുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തോട് വി.ഡി.സതീശന്‍റെ മറുപടി പ്രകാരമാണ്-
അത് നിങ്ങളുടെ തോന്നലാണ്.. ഞങ്ങള്‍ക്ക് തോന്നിയിട്ടില്ലാ.. ആരാണ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി.രാജേഷുമാണ് പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്നത്. എംബി രാജേഷാണ് എസ്‌പിയെ വിളിച്ച് വനിത നാതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയത്. സിപിഎം സ്ഥാനാര്‍ത്ഥി പറഞ്ഞതെന്താ.. ഷാഫി പറമ്പിലാണ് പോലീസിനെ വിളിച്ചതെന്ന്.. ആദ്യം അവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് എന്നോട് ചോദിക്കാന്‍ വാ.
പിന്നീട് സിസിടിവി ദൃശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മുന്‍പ് പറഞ്ഞ വാചകങ്ങള്‍ക്ക് ബാക്കിയായി തന്നെയായിരുന്നു വി.ഡി.സതീശന്‍ മറുപടി പറഞ്ഞത്.
അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ കൃത്യമായി മറുപടി പറഞ്ഞതാണ്. സ്വയം പരിഹാസ്യനായി നില്‍ക്കുകയാണ്.. വനിത നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തത് മന്ത്രിയും അളിയനും ചേര്‍ന്നാണ് ആക്കാര്യത്തില്‍ യാതൊരു സംശയവുമില്ലാ.. അതായത് മന്ത്രിയെയും ഹോട്ടലിലെ പെട്ടി വിവാദത്തില്‍ ആരോപണം ഉന്നയിച്ച സിപിഎം നേതാക്കളെയും പരിഹസിച്ചാണ് സ്വയം അപഹാസ്യനായി അവര്‍ നില്‍ക്കുന്നു എന്ന പ്രസ്താവന സതീശന്‍ നടത്തിയതെന്ന് വ്യക്തമാണ്.
വി.ഡി.സതീശന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗം –
നിഗമനം
പാലക്കാട് ഹോട്ടലിലെ പെട്ടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ആരോപണം ഉന്നയിച്ച മന്ത്രി എംപി രാജേഷിനെയും സിപിഎം നേതൃത്വത്തെയും വിമര്‍ശിക്കുന്നതാണ് യഥാര്‍ത്ഥ വീഡിയോയുടെ ഉള്ളടക്കം. ഇതില്‍ ഒരു ഭാഗം മാത്രം ക്രോപ്പ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോ തെറ്റദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:രാഹുല്‍ മാങ്കൂട്ടത്തിലിനെ വി.ഡി.സതീശന്‍ പരഹസിച്ച് പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
