നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്‌ധന്‍ വെളിപ്പെടുത്തിയോ?

സാമൂഹികം

Archived Link

വിവരണം

‘നടി ശ്രീദേവിയുടെ മരണം കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തല്‍’ എന്ന തലക്കെട്ട് നല്‍കി കൈരളി ടിവി അവരുടെ ഓണ്‍ലൈനില്‍ ജൂലൈ എട്ടിന് ഒരു വാര്‍ത്ത പ്രസിദ്ധികരീച്ചിട്ടുണ്ട്. അതവരുടെ ഫെയ്‌സ്ബുക്ക് പേജിലും അവര്‍ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ടോ? ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണോ കൈരളി വാര്‍ത്ത നല്‍കിയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

തലക്കെട്ടായി നല്‍കിയിരിക്കുന്നത് പോലെ നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി വെളിപ്പെടുത്തല്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് വാര്‍ത്ത ഓപ്പന്‍ ചെയ്‌ത് വായിക്കുമ്പോള്‍ തന്നെ മനസിലാകും. സംസഥാന ജെയില്‍ ഡിജിപിയായ ഋഷിരാജ് സിങ് ഒരു ദിനപത്രത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ അധികരിച്ചാണ് കൈരളിയുടെ വാര്‍ത്ത. എന്നാല്‍ വാര്‍ത്തയില്‍ തന്നെ ഋഷിരാജ് സിങ് വ്യക്തമായി പറയുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്‌ധനുമായ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണെന്നത്. ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് താന്‍ കരുതുന്നില്ലെന്നും അതൊരു കൊലപാതകമാകാനാണ് സാധ്യതയെന്നുമാണ് ഉമാദത്തന്‍ തന്നോട് പറഞ്ഞതെന്നാണ് ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്. ഇതൊരു വെളിപ്പിടുത്തലല്ലെന്നത് വ്യക്തം. ഒട്ടും ആധികാരികമല്ലാത്ത വെറും അഭിപ്രായം മാത്രമമാണ്. അനൗദ്യോഗികമായി ഒരാള്‍ നടത്തിയ ഒരു അഭിപ്രായപ്രകടനത്തെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ തലക്കെട്ട് നല്‍കി വാര്‍ത്ത നല്‍കുന്നതിലൂടെ ജനങ്ങള്‍ നട ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതായി തെറ്റദ്ധരിക്കപ്പെടും. ഒദ്യോഗികമായി നടിയുടെ മരണത്തെ കുറിച്ച് ഇതുവരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടന്നിട്ടില്ല. ഡോകടര്‍ റിഷിരാജ് സിങിനോട് പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ വഴിത്തിരിവുണ്ടായതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Archived Link

നിഗമനം

കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായത്തെ കൊലപാതകമാണെന്ന് കണ്ടെത്തി കഴിഞ്ഞു എന്ന വിധത്തിലുള്ള തലക്കെട്ട് നല്‍കുന്നത് ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കും. എന്നാല്‍ വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു വിവരങ്ങള്‍ സത്യം തന്നെയാണ്. അതുകൊണ്ട് തന്നെ വാര്‍ത്തയുടെ തലക്കെട്ട് പൂര്‍ണമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്‌ധന്‍ വെളിപ്പെടുത്തിയോ?

Fact Check By: Dewin Carlos 

Result: False