ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ പശ്ച്യതലത്തില്‍ കൊച്ചി ലുലു മാളില്‍ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടക്കുന്ന രാജ്യങ്ങളുടെ ദേശിയ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതില്‍ ഇന്ത്യയടക്കം 9 രാജ്യങ്ങളുടെ പതാകയാണ് മാളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ പ്രദര്‍ശിപ്പിച്ച പാകിസ്ഥാന്‍ പതാക മറ്റെല്ലാ പാതകളെക്കാള്‍ വലിയതാണ് എന്ന പ്രചരണം സമൂഹം മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇത് പൂര്‍ണമായും വ്യാജപ്രചരണമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിക്കുന്ന ചില ദേശിയ പതാകകള്‍ കാണാം. ഇതില്‍ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്‌ എന്നി രാജ്യങ്ങളുടെ പതാകയാണ് നമുക്ക് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തില്‍ പാകിസ്ഥാനിന്‍റെ പതാക പ്രത്യേകമായി മറ്റേ പതാകകളെക്കാള്‍ വലിയതായി കാണുന്നു. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#ലുലു മാൾ കൊച്ചി 👇

ഇവിടെ പാക്കിസ്ഥാനികളാണോ ഷോപ്പിങ്ങിനു വരുന്നത് ? നമ്മുടെ പതാക തീരെ ചെറുത് അവന്റെ ഉപ്പൂപ്പക്ക് വീതം കിട്ടിയ രാജ്യത്തിന്റെ പതാക മൂന്നാം നില വരെ ഉയരത്തിൽ ഇത്രയും ഓപ്പൺ ആയി ഭാരതത്തിന്റെ ശത്രു രാജ്യത്തിന്റെ പതാക പ്രദർശിപ്പിച്ച് ഇവന്മാർക്ക് വെല്ലുവിളിക്കാമെങ്കിൽ അവന്റെ ഉള്ളിലും മത തീവ്ര ചിന്ത തന്നെയാണ് അതിന്റെ പേരാണ് തീവ്രവാദം...

എന്നാല്‍ എന്താണ് ഇതിന്‍റെ വസ്തുത നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങളുടെ പ്രതിനിധി കൊച്ചി ലുലു മാളുമായി ബന്ധപെട്ടു. ഈ വിവാദത്തെ കുറിച്ച് മാള്‍ അധികൃതര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ക്രിക്കറ്റ് ലോകക്കപ്പിന്‍റെ മുന്നാടിയായി, ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ദേശിയ പതാകകള്‍ കൊച്ചി ലുലു മാളിന്‍റെ മേൽക്കൂരയിൽ നിന്ന് ലംബമായി തൂക്കിയിട്ടുണ്ട്. എല്ലാ പതാകകളും ഒരേ ലെവലിലാണ് തുക്കിയിരിക്കുന്നത്.”

“മാളിന്‍റെ സെന്‍ററില്‍ ഉയര്‍ത്തിയിരിക്കുന്ന ഈ പതാകകള്‍, മുകളിൽ നിന്നോ വശങ്ങളിൽ നിന്നോ നോക്കുമ്പോൾ വലുതായി തോന്നും. പക്ഷെ താഴെ നിന്ന് നോക്കിയാല്‍ എല്ലാം ഒരേ പോലെയാണ് എന്ന് മനസിലാകും.” എന്നുകൂടി മാള്‍ അധികൃതര്‍ കൂട്ടി ചേര്‍ത്തു.

ഈ കാര്യം പതാകകളുടെ മറ്റേ ആംഗിളില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ നോക്കിയാല്‍ നമുക്ക് വ്യക്തമാകും. താഴെ നല്‍കിയ ചിത്രങ്ങളില്‍ എല്ലാ പതാകകളും ഒരേ പോലെയാണെന്ന് നമുക്ക് വ്യക്തമായി കാണാം.

Read this fact check in English | Viral Claim Is False- Pakistan Flag Is Not Bigger Than The Indian Flag In Lulu Mall, Kerala

നിഗമനം

കൊച്ചി ലുലു മാളില്‍ തുക്കിയ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളില്‍ ഏറ്റവും വലിയ പതാക പാക്കിസ്ഥാനിന്‍റെതാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ച പാക്‌ പതാക ഇന്ത്യന്‍ പതാകയെക്കാള്‍ വലുതാണെന്ന് വ്യാജപ്രചരണം...

Written By: K. Mukundan

Result: False