
മഹാത്മാ ഗാന്ധിയും ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മഹാത്മാ ഗാന്ധിയും മുഹമ്മദ് അലി ജിന്നയുടെയും ഒരു ചിത്രം കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “വിശ്വാസ വഞ്ചകൻ ഗാന്ധി.. എന്നെ വെട്ടി മുറിച്ചാലുംഎൻറെശവത്തിൽ ചവിട്ടാതെ ഈ രാജ്യത്തെ വെട്ടി മുറിക്കാൻ ഞാൻ സമ്മതിക്കില്ല… വിഭജനത്തിനുമുൻപ് ഗാന്ധി ഇന്ത്യയോട് പറഞ്ഞതാണ്. ഇന്ത്യക്കാർ ഗാന്ധിയിൽ വിശ്വസിച്ചു.. പക്ഷേ ജിന്നക്കും നെഹ്‌റുവിനും വേണ്ടി ആരെയും ചതിക്കുന്ന ഗാന്ധിക്ക് എന്ത് ഇന്ത്യ എന്ത് ഇന്ത്യക്കാർ… നെഹ്‌റുവിനും ജിന്നക്കും ഇന്ത്യയെ വേണ്ടത് പോലെ വിഭജിച്ച് അധികാരം പങ്കിടാൻ അനുവാദം കൊടുത്തപ്പോൾ ഇന്ത്യക്ക് തന്ന വാക്കിനു പുല്ല് വില.. അതിർത്തി വിഭജനത്തിന് ശേഷം പാകിസ്ഥാനിലെ ഹിന്ദുക്കളെ വെട്ടിനുറുക്കി ട്രെയിനിൽ കയറ്റി അയക്കുമ്പോൾ അഹിംസാവാദി മോഹനൻ ആ ക്രൂരതക്ക് എതിരായി നിരാഹാരം കിടന്നില്ല.. പകരം വിഭജന കരാർ പ്രകാരം പാക്കിന് നൽകാനുള്ള തുക നൽകാൻ ഉപവാസം ആയിരുന്നു ഇയാളുടെ ജോലി. എന്തൊരു നല്ല മനുഷ്യൻ പാകിസ്ഥാന് പണം കൊടുക്കാൻ നിരാഹാരം കിടക്കുമ്പോൾ അതിർത്തിക്ക് അപ്പുറത്തുള്ള ഹൈന്ദവരും ക്രൈസ്തവരെയും സംരക്ഷിക്കാൻ ജിന്നയോട് പറയാൻ പോലും അഹിംസക്കാരന് സമയം കിട്ടിയില്ല.. സമയം കിട്ടാത്തതാണോ നട്ടെല്ല് പോയതാണോ എന്നൊക്കെ വിദഗ്ധർ പറയട്ടെ.. ഇതൊക്കെ കണ്ടും കേട്ടും സഹിച്ചും മടുത്തിട്ടാണ് ഗോഡ്സ് അത് ചെയ്തതെങ്കിൽ ഗോഡ്‌സയുടെ ശരിയാണ് കൂടുതൽ ശരി.. തോർത്തും പുതച്ച് നടന്നതുകൊണ്ട് മാത്രം ഒരുത്തനും മഹാനാവുകയില്ല. കൈയിരുപ്പും നന്നായിരിക്കണം.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ പോസ്റ്റിൽ രണ്ട് അവകാശവാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്:
1. മഹാത്മാ ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് അനുവാദം നൽകി.
2. പാകിസ്ഥാനിന് 55 കോടി രൂപ ഇന്ത്യൻ സർക്കാർ നൽകണം എന്നതിന് മഹാത്മാ ഗാന്ധി ഉപവാസം ചെയ്തു.
ഈ വാദങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് ഒന്നന്നായി നോക്കാം.
- മഹാത്മാ ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് അനുവാദം നൽകിയിരുന്നില്ല. അവസാന നിമിഷം വരെ മഹാത്മാ ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് സമ്മതിച്ചില്ല. 3 ജൂൺ 1947ന് ബ്രിട്ടീഷ് പ്രഖ്യാപിച്ച ഇന്ത്യയുടെ വിഭജന പദ്ധതിയെ അംഗീകരിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെ 14 ജൂൺ 1947ന് മഹാത്മാ ഗാന്ധി അഭിസംബോധനം ചെയ്തു. അദ്ദേഹം പറയുന്നു,
“എന്നോട് കൂടുതൽ ആർക്കും ഇന്ത്യയുടെ വിഭജനം മൂലം വേദന ഉണ്ടാവില്ല എന്ന് നിങ്ങൾ എല്ലാവരും സമ്മതിക്കും. കൂടാതെ ആർക്കും ഈ കാര്യത്തിനെ തുടർന്ന് എന്നോട് കൂടുതൽ വിഷമമുണ്ടാകില്ല എന്ന് ഞാൻ ചിന്തിക്കുന്നു.”

Source: Gandhi on Partition
ഇനി ആരും എന്തും ചെയ്താലും കോൺഗ്രസ്, മുസ്ലിം ലീഗും ബ്രിട്ടീഷ്‌കാരും കൂടി ചേർന്ന് എടുത്ത ഈ തീരുമാനം മാറ്റാൻ പറ്റില്ല എന്ന് ഗാന്ധിജി പറയുന്നു. ഗാന്ധിജി മെയ് മാസത്തിൽ ലോർഡ് മൗണ്ട്ബാറ്റണിന് എഴുതിയ പത്രത്തിലും താൻ പാകിസ്ഥാനിനെതിരെയാണെന്ന് വ്യക്തമാക്കിയിരുന്നു.

Source: Collected Works of Gandhi
ജിന്നയെ മഹാത്മാ ഗാന്ധി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പാകിസ്ഥാനിന്നോട് എതിർപ്പ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു എന്ന് കത്തിൽ ഗാന്ധിജി എഴുതുന്നു. ഇങ്ങനെ പല സന്ദർഭത്തിൽ അദ്ദേഹം ഇന്ത്യയുടെ വിഭജനവും പാകിസ്ഥാനിനെതിരെയും പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയുടെ വിഭജനം അംഗീകരിച്ചതായി എവിടെയും പറഞ്ഞിട്ടില്ല.
- പാകിസ്ഥാനിന് 55 കോടി രൂപ ഇന്ത്യൻ സർക്കാർ നൽകണം എന്നതിന് മഹാത്മാ ഗാന്ധി ഉപവാസം ചെയ്തു എന്നതും തെറ്റാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വിഭജനുണ്ടായപ്പോൾ സംയുക്ത ഖജനാവിൽ നിന്ന് പാകിസ്ഥാനിന് 75 കോടി രൂപ ഇന്ത്യൻ സർക്കാർ നൽകും എന്ന ധാരണയുണ്ടായിരുന്നു. 15 ഓഗസ്റ്റ് 1947ന് ഇന്ത്യ 20 കോടി രൂപ പാകിസ്ഥാനിന് നൽകിയിരുന്നു. ബാക്കിയുള്ള 55 കോടി രൂപ പാക്കിസ്ഥാൻ കാശ്മീരിൽ ആക്രമണം നടത്തിയത്തിന് തുടർന്ന് ഇന്ത്യ പിടിച്ച് വെച്ചിരുന്നു. ഈ തുക പാകിസ്ഥാനിന് നൽകണം എന്ന അഭിപ്രായം മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിൻ്റെ അവസാനത്തെ ഉപവാസം ഈ ആവശ്യത്തിന് വേണ്ടിയായിരുന്നില്ല. 12 ജനുവരി 1948ന് ഗാന്ധിജി അദ്ദേഹത്തിൻ്റെ അവസാനത്തെ ഉപവാസം തുടങ്ങി. 12 ജനുവരിക്ക് അദ്ദേഹം പ്രാർത്ഥന സഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിൻ്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ ഇങ്ങനെയാണ് പറഞ്ഞത്:
1. ഡൽഹിയിൽ വർഗീയ കലാപങ്ങൾ നിർത്തണം
2. ഡൽഹിയിലെ മുസ്ലിംകളുടെ സുരക്ഷയും മാനവും സുനിശ്ചിതം ആക്കണം.
3. ഹിന്ദുക്കളും സിഖുകളും അവരുടെ മനസ്സിൽ നിന്ന് വിദ്വേഷം എടുത്ത് കളയണം.
അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ അദ്ദേഹം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു, “എൻ്റെ ഈ ഉപവാസം സർക്കാരിനെ നിർബന്ധിക്കാനുള്ളതല്ല.” അങ്ങനെ അദ്ദേഹം വരും ഡൽഹിയിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന ഹിംസയെ നിർത്താൻ മാത്രമാണ് ഈ ഉപവാസം നടത്തിയത്. 15 ജനുവരി 1948ന് ഗാന്ധിജിയുടെ ഈ ഉപവാസം നടക്കുന്നത്തിനിടെ ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനിന് ബാക്കിയുള്ള 55 കോടി രൂപ നൽകാൻ തീരുമാനിച്ചു. പക്ഷെ ഗാന്ധി അദ്ദേഹത്തിൻ്റെ ഉപവാസം അവസാനിപ്പിച്ചില്ല. ഈ ഒരു ആവശ്യത്തിന് ഗാന്ധിജി ഉപവാസം ചെയ്തിരുന്നെങ്കിൽ ഈ തീരുമാനം സർക്കാർ എടുത്തതോടെ ഗാന്ധിജി ഉപവാസം അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം 18 ജനുവരിക്ക് എല്ലാ മതവിഭാഗങ്ങളുടെ പ്രതിനിധികൾ വർഗീയ കലാപം നടത്തില്ല എന്ന ഉറപ്പ് തന്നതിനെ പിന്നാലെയാണ് ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചത്.
Sources : The Collected Works of Mahatma Gandhi, Volume XC (Nov 11, 1947 – Jan 30, 1948), mkgandhi.org
നിഗമനം
മഹാത്മാ ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് സമ്മതം നൽകി കൂടാതെ പാകിസ്ഥാനിന് 55 കോടി രൂപ നൽകാൻ ഉപവാസവും നടത്തി എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മഹാത്മാ ഗാന്ധിയും ഇന്ത്യയുടെ വിഭജനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
Fact Check By: Mukundan KResult: Misleading


