വിവരണം

ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബാബു റാം എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 4,500ല്‍ അധികം റിയാക്ഷനുകളും 447ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊല്ലം ജില്ലയില്‍ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചതില്‍ നിന്നും Eye Spot എന്ന വാട്ടര്‍മാര്‍ക്ക് വീഡിയോയുടെ മുകളില്‍ കാണാന്‍ കഴിഞ്ഞു. ഈ കീ വേര്‍ഡ് ഉപയോഗിച്ച് Eye Spot Channel എന്ന് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതൊരു യൂട്യൂബ് ചാനലാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അവരുടെ യൂട്യൂബ് ഷോര്‍ട് വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ യഥാര്‍ത്ഥ വീഡിയോയും കാണാന്‍ കഴിഞ്ഞു. അതില്‍ നല്‍കിയിരിക്കുന്ന ഹാഷ്‌ടാഗുകളില്‍ ചിലത് ഇപ്രകാരമാണ് #eyespot #socialawareness #telugushorts അതായത് ഇതൊരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ദൃശ്യമല്ലായെന്നും അവബോധത്തിനായി നിര്‍മ്മിച്ച വീഡിയോയാണെന്ന സൂചന ഇതിലൂടെ വ്യക്തമാണ്.

പിന്നീട് വീഡിയോയുടെ ഡിസ്ക്രിപ്ഷന്‍ പരിശോധിച്ചതില്‍ നിന്നും ഇതൊരു അവബോധത്തിനായി നിര്‍മ്മിച്ച വീഡിയോയാണെന്നും. ഈ ചാനലില്‍ ഇത്തരം സ്ക്രിപ്റ്റഡ് വീഡിയോകളാണ് പങ്കുയ്ക്കുന്നതെന്നും തികച്ചും വിനോദത്തിനായി മാത്രമാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതെന്നും വ്യക്തമാക്കിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു.

വീഡിയോയിലെ വാട്ടര്‍മാര്‍ക്ക് കാണാം-

ഹാഷ്‌ടാഗുകള്‍-

വീഡിയോ ഡിസ്ക്രിപ്ഷന്‍-

യഥാര്‍ത്ഥ വീഡിയോ (യൂട്യൂബ്)-

YouTube Shorts Video

നിഗമനം

അവബോധത്തിനായി നിര്‍മ്മിച്ച വീഡിയോയാണ് സമൂഹമാധ്യമത്തില്‍ തെറ്റായ തലക്കെട്ടടോടെ പ്രചരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading