
വിവരണം
രാജ്യം കണ്ട ആദ്യ തീവ്രവാദി എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ മുന്‍പില്‍ ഗോഡ്‌സി നില്‍ക്കുന്നു എന്നതരത്തിലൊരു ചിത്രമാണിത്. ഗാന്ധിജിയോടും ഗോഡ്‌സെയോഡും സാമ്യമുള്ള ചിത്രമാണിത്. ചലച്ചിത്ര നടന്‍ കമല്‍ ഹാസന്‍ ഗോഡ്‌സെ കുറിച്ച് രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശം നടത്തിയ ശേഷമാണ് ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാിരിക്കുന്നത്. ഗോഡ്‌സെ ഗാന്ധിജിയെ വധിക്കും മുന്‍പുള്ള നിമിഷത്തെ ചിത്രമാണിതെന്ന തരത്തിലാണ് ജനങ്ങള്‍ പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഐയുഎംഎല്‍ സൈബര്‍ വിങ് എന്ന പബ്ലിക് ഗ്രൂപ്പില്‍ മെയ് 14ന് (2019) ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചങ്കുറ്റത്തോടെ ലൈക്ക് ചെയ്യു എന്ന തലക്കെട്ട് നല്‍കി അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതിനോടകം 100ല്‍ അധികം ഷെയറുകളും 700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗാന്ധിജിയെ ഗോഡ്‌സെ വധിക്കുന്നതിന് തൊട്ട്മുന്‍പുള്ള നിമിഷങ്ങളെ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലഭ്യമാണോ. പ്രചരിക്കുന്ന ചിത്രത്തിലുള്ള ഗാന്ധിജിയും ഗോഡ്‌സേയും തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 1963ല്‍ പുറത്തിറങ്ങിയ Nine Hours to Rama എന്ന സിനിമയിലെ ഒരു രംഗത്തില്‍ നിന്നുള്ളതാണ്. നാദുറാം വിനായക് ഗോഡ്‌സെയുടെ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചത് ജര്‍മന്‍ സിനിമതാരമായ Horst Buchholz ആണ്. നോവലിനെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്തത് Mark Robson ആണ്.
സിനിമിയുടെ പ്രസക്തമായ ഭാഗം യൂട്യൂബില്‍ കാണാം-


ഈ ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥമുള്ള ഒരു പോസ്റ്റര്‍ മാതൃക മാത്രമാണ് പോസ്റ്റിലുള്ളത്. ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തന്നതായ ദൃശ്യങ്ങള്‍ അവസാന നിമിഷത്തെ ചിത്രങ്ങളോ ഇതുവരെ പരസ്യമായി ലഭ്യമായിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. J.S. Casshyap ആണ് മഹാത്മഗാന്ധിയുടെ വേഷം അഭിനയിച്ചിരിക്കുന്നത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ശരിക്കുള്ള ഗോഡ്‌സെയും ഗാന്ധിയുമാണെന്ന് തെറ്റ്ദ്ധരിക്കും വിധമാണ്. എന്നാല്‍ ഇത് സത്യമല്ല.
നിഗമനം
പോസ്റ്റില്‍ ഉന്നയിക്കുന്നത് പോലെ ചിത്രത്തിലുള്ളത് യഥാര്‍ത്ഥ ഗാന്ധിയും ഗോഡ്‌സെയുമല്ലെന്നത് വ്യക്തമായി കഴിഞ്ഞു. 1963ല്‍ മഹാത്മാഗാന്ധിവധം ആസ്പദമാക്കി പുറത്തിറക്കിയ ഒരു സിനിമയില്‍ രംഗമാത്രമാണത്. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Title:സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് മുന്‍പുള്ളതോ?
Fact Check By: Harishankar PrasadResult: False
