ന്യൂയോർക്കില്‍ മുസ്ലിം മേയര്‍ കാറിന് മുകളിൽ നമസ്‌ ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

False അന്തര്‍ദേശീയം | International വര്‍ഗീയം

അമേരിക്കയില്‍ പൊതുനിരത്തില്‍ കാറിന് മുകളിൽ ഇരുന്ന് ഒരാൾ നമസ് നല്‍കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

തിരക്കുള്ള റോഡില്‍ പൊതുനിരത്തില്‍ ഒരാള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു മുകളില്‍ ഭക്തിയോടെ നമസ് നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് അമേരിക്കയിലെ മുസ്ലിം മേയറാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ന്യൂയോർക്കിൽ ഇത്തരത്തിലുള്ള ഹാസ്യരംഗങ്ങൾ സ്ഥിര കാഴ്ചയായിരിക്കുന്നു! 🤡

ന്യൂയോർക്കിൽ മുസ്ലീം മേയറാണത്രേ!! 🫢

FB postarchived link

എന്നാല്‍ ഇത് 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വീഡിയോ ആണെന്നും നമസ് ചെയ്യുന്നയാള്‍ മേയര്‍ അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങളുടെ 2010 മുതലുള്ള  ചില യുട്യൂബ് വീഡിയോകള്‍ ലഭിച്ചു. 2010 ഡിസംബർ 20 ന് അപ്‌ലോഡ് ചെയ്‌ത വീഡിയോയുടെ തലക്കെട്ട് ‘ബ്രോഡ്‌വേ NYC-യിൽ ക്യാബ് ഡ്രൈവർ തന്‍റെ കാബിന്‍റെ ഡിക്കിയിൽ നമസ് നടത്തുന്നു’ എന്നാണ്.

ഈ വീഡിയോയുടെ വിവരണം പറയുന്നത്, ‘… തീർച്ചയായും നിങ്ങൾ ബ്രോഡ്‌വേയിൽ എല്ലാ ദിവസവും കാണാത്ത ഒന്ന്….’ എന്നാണ്. യുഎസിലെ ന്യൂയോർക്ക് സിറ്റിയിലുള്ള തെരുവാണ് ബ്രോഡ്‌വേ. 2012 നവംബറിൽ അപ്‌ലോഡ് ചെയ്‌ത മറ്റൊരു വീഡിയോയുടെ വിവരണം ഇത് ന്യൂയോർക്കിൽ ചിത്രീകരിച്ചതാണെന്ന് പറയുന്നു. തുടര്‍ന്ന് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇതേ ദൃശ്യങ്ങൾ അടങ്ങിയ കുറച്ച് വെബ് ലേഖനങ്ങൾ ലഭിച്ചു. ഒന്നിലും ഇത് അമേരിക്കയിലെ മേയറാണ് എന്ന് പറയുന്നില്ല

വീഡിയോയിൽ ‘3M93’ എന്ന മെഡാലിയൻ നമ്പറുള്ള ഒരു ന്യൂയോര്‍ക്ക് മഞ്ഞ ടാക്സിയാണുള്ളത്. ന്യൂയോർക്കിലെ ടാക്സികളിൽ അച്ചടിച്ചിരിക്കുന്ന മെഡാലിയൻ നമ്പറുകളുടെ ഫോർമാറ്റാണിത്. കൂടാതെ വീഡിയോയിലെ ടാക്സിയുടെ പിൻഭാഗത്ത്, നമുക്ക് Dail 311 എന്ന ഫോൺ നമ്പർ കാണാൻ കഴിയും. 

നിഗമനം 

ന്യൂയോര്‍ക്കിലെ മുസ്ലിം മേയര്‍ പൊതുനിരത്തില്‍ കാറിനു മുകളിൽ ഇരുന്ന് നമസ്‌ നടത്തുന്നു എന്ന പ്രചരണം തെറ്റാണ്. നമസ് നടത്തുന്നത് മേയറല്ല. 2010 മുതല്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ നമസ് ചെയ്യുന്നത് ന്യൂയോര്‍ക്കിലെ ഒരു ടാക്സി ഡ്രൈവറാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ന്യൂയോർക്കില്‍ മുസ്ലിം മേയര്‍ കാറിന് മുകളിൽ നമസ്‌ ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply