
കോൺഗ്രസ് പ്രെസിഡൻ്റ മല്ലികാർജുൻ ഖാർഗെയുടെ ആസ്തികളെ കുറിച്ച് പ്രധാനമന്ത്രി മോദി ലോകസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഇതിനൊപ്പം രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയുമായി ബന്ധപ്പെടുത്തി ഖാർഗെയുടെ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മല്ലികാർജുൻ ഖാർഗെ ഒരു വേദിയിൽ നിന്ന് പ്രസംഗം കേൾക്കാൻ വന്നവരെ ശാസിക്കുന്നതായി കാണാം. ഈ വീഡിയോ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലേതാണെന്ന് പോസ്റ്റിൽ പറയുന്നു. പോസ്റ്റിൻ്റെ അടിക്കുറിപ്പ് എപ്രകാരമാണ് :
“വാര്യർ താങ്കൾ സി കൃഷ്ണകുമാറിനെതിരെ GST ആരോപണം ഉന്നയിക്കുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ട് ഉൾപ്പടെയുള്ള മറ്റു നേതാക്കളോട് ഞഞ്ഞ മുഞ്ഞാന്ന് മാത്രം സംസാരിച്ച് വിവരക്കേട് പറയുന്ന അയാളുടെ സ്വത്ത് എത്രയാണെന്ന് അറിമോ ജനങ്ങൾ ഞെട്ടിപ്പോകും ലോകത്തെക്കുറിച്ച് അറിവോ ഇന്ത്യക്ക് അകത്തുള്ള സംസ്ഥാനങ്ങളെക്കുറിച്ച് അറിവ് നന്നായിസംസാരിക്കാനുള്ള കഴിവ് ഇല്ലാത്ത ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളുടെ സ്വത്ത് ഇത്രക്ക് ആണെങ്കിൽ അല്പം കഴിവുള്ള കോൺഗ്രസുകാരന്റെ സ്വത്ത് എത്രത്തോളം കാണും ചിന്തിക്കുക! കഴിഞ്ഞദിവസം ലോകസഭയിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് ഞളെപ്പോലുള്ള ദളിത് വിഭാഗങ്ങൾക്ക് വീടു വെക്കാൻ സ്ഥമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റ പരാതി മുഴുവൻ കേട്ട ശേഷം മോദിജി ഉത്തരം നൽകിയ വിവരങ്ങളാണ് താഴെ പറയുന്നത് പ്രിയപ്പെട്ട ഖാർഗെ സാബ് താങ്കളുടെ സ്വത്തുക്കളെക്കുറിച്ച് അറിവില്ലെങ്കിൽ അത് ഞാൻ പറഞ്ഞു തരാം. ശ്രദ്ധയോടെ കേട്ടോളൂ മോദി ജി തുടങ്ങി …. ബാംഗ്ലൂർ ബല്ലാർക്കെട്ടിൽ 500 കോടിയുടെ കോംപ്ലക്സ് മംഗളൂരിൽ 200 കോടിയുടെ കോഫി ഹൗസും അതോടു ചേർന്ന് 50 കോടിയുടെ ഒരു കോംപ്ലക്സ് മന്ദിരം രാമയ്യ കോളനിയിൽ 25 കോടിയുടെ കെട്ടിടം വേറെ ആർ ജി നഗറിൽ ബെല്ലാരിയിൽ 15 ഏക്കർ ഭൂമി മൂന്നുനില കെട്ടിടം കൂടാതെ ബന്ധുക്കളുടെ പേരിൽ ഇതിൻ്റ പകുതിയിൽ കൂടുതൽ സ്വത്തുക്കളും എണ്ണി പറഞ്ഞു നാണിച്ചു തഴകാഴ്ത്തി ഇന്ത്യയിലെ അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡണ്ട് ഇതുപോലെ തന്നെയാണ് യുപി ഭരണകാലത് ധനമന്ത്രി ചിദംബരത്തിനും നൂറുകണക്കിന് നേതാക്കന്മാർ കോൺഗ്രസിൽ ഉണ്ട് ഏകദേശം ഇന്ത്യയെ വിലയ്ക്ക് വാങ്ങുന്ന അത്രയും എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത സ്വത്തുക്കളും വസ്തുക്കളാണ് ഇവരുടെ കൈവശമുള്ളത് ആ പാർട്ടിയിൽ നിന്നുകൊണ്ടാണ് താങ്കൾ കഴിഞ്ഞദിവസം സ്വീകരിനെതിരെ ജി എസ് ടി ആരോപണം ഉന്നയിച്ചത് ആ വിരൽ നിങ്ങളുടെ ഈ നേതാക്കൾക്കെതിരെ ചൂണ്ടി ചോദിക്കണം ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾ കണില്ല”
എന്നാൽ ശരിക്കും ഈ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്ലികാർജുൻ ഖാർഗെയുടെ ആസ്തികളെ കുറിച്ചുള്ള ലോക്സഭയിൽ അവതരിപ്പിച്ചതാണോ? എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
17 ഓഗസ്റ്റ് 2025ന് സസാറാമിൽ വോട്ട് അധികാർ യാത്ര കോൺഗ്രസ്, ആർ.ജെ.ഡി. അടക്കം മറ്റു ചിലർ പാർട്ടികൾ തുടക്കമിട്ടു. തെരെഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (SIR)നെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുകയാണ് ഈ യാത്രയിലൂടെ. ഈ വോട്ട് അധികാര യാത്രയുടെ തുടക്കത്തിൻ്റെ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത ചെറിയൊരു ക്ലിപ്പാണ് പോസ്റ്റിൽ നാം കാണുന്നത്. ഈ മുഴുവൻ പ്രസംഗം താഴെ നൽകിയ വീഡിയോയിൽ നമുക്ക് കാണാം.
വീഡിയോയിൽ 57:31 മുതൽ ഖാർഗെ പ്രസംഗം നടത്തുന്നു. ഈ പ്രസംഗത്തിനിടെ കോൺഗ്രസ് പ്രവർത്തകർ സിന്ദാബാദ് വിളിക്കുമ്പോൾ ഖാർഗെ ഇവരെ ശാസിക്കുകയുണ്ടായി. പോസ്റ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയിൽ ഖാർഗെക്കെതിരെ ഉന്നയിച്ച ആരോപണം ഇപ്രകാരമാണ്:
“ബാംഗ്ലൂർ ബല്ലാർക്കെട്ടിൽ 500 കോടിയുടെ കോംപ്ലക്സ് മംഗളൂരിൽ 200 കോടിയുടെ കോഫി ഹൗസും അതോടു ചേർന്ന് 50 കോടിയുടെ ഒരു കോംപ്ലക്സ് മന്ദിരം രാമയ്യ കോളനിയിൽ 25 കോടിയുടെ കെട്ടിടം വേറെ ആർ ജി നഗറിൽ ബെല്ലാരിയിൽ 15 ഏക്കർ ഭൂമി മൂന്നുനില കെട്ടിടം കൂടാതെ ബന്ധുക്കളുടെ പേരിൽ ഇതിൻ്റ പകുതിയിൽ കൂടുതൽ സ്വത്തുക്കളും എണ്ണി പറഞ്ഞു “
ഞങ്ങൾ ലോക്‌സഭയും രാജ്യസഭയുടെയും വെബ്സൈറ്റുകളിൽ പ്രധാനമന്ത്രി മോദിയുടെ ഖാർഗെ കുറിച്ചുള്ള വിമർശനങ്ങൾ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ അന്വേഷിച്ചു. പക്ഷെ ഇത്തരം ആരോപണങ്ങൾ എവിടെയും കണ്ടെത്തിയില്ല.
പ്രധാനമന്ത്രി 2018ൽ കലബുർഗിയിൽ ഒരു റാലിയിൽ മല്ലികാർജുൻ ഖാർഗെയുടെ ആസ്തിയെ കുറിച്ച് ചെറിയൊരു പരാമർശം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി വേദിയിൽ നിന്ന് ചോദിചിരുന്നു, “…കോൺഗ്രസിന് എവിടെയൊക്കെ അവസരം ലഭിച്ചിട്ടുള്ളത് അവിടെ ചില കുടുംബങ്ങൾ മാത്രമേ സമ്പന്നരായിട്ടുള്ളു. വാളൂർക്ക് പറയാൻ പറ്റുമോ? ഖാർഗെജിയുടെ കുടുംബത്തിൻ്റെ സമ്പത് എത്രയാണ് എന്ന്?” അദ്ദേഹം ഇത്ര മാത്രം പറയുന്നു. പോസ്റ്റിൽ പറഞ്ഞപ്പോലെയുള്ള വിമർശനം അദ്ദേഹം നടത്തിയിട്ടില്ല.
2014ൽ രത്നാകർ എന്നൊരു വ്യക്തി മല്ലികാർജുൻ ഖാർഗെക്ക് 50 000 കോടി രൂപയുടെ ആസ്തികളുണ്ട് എന്ന് ആരോപിച്ച് കർണാടകയിലെ ഒരു പാർട്ടിയുടെ സെക്രട്ടറി രത്‌നാകർ ലോകായുക്തക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്ന് ലോകായുക്ത അന്വേഷണവും നടത്തിയിരുന്നു. 2015ൽ വന്ന റിപ്പോർട്ട് പ്രകാരം ലോകായുക്തയുടെ റായ്ച്ചൂർ ഓഫിസ് ഈ ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷെ 11 കൊള്ളത്തിന് ശേഷവും ലോകായുക്ത ഇത് വരെ യാതൊരു കണ്ടുപിടുത്തലുമായി മുന്നിൽ വന്നിട്ടില്ല. അതെ സമയം മല്ലികാർജുൻ ഖാർഗെ തെരെഞ്ഞെടുപ്പ് കമ്മീഷണിന് നൽകിയ സത്യവാങ്ങ്മൂല പ്രകാരം അദ്ദേഹത്തിൻ്റെ ആസ്തി മൊത്തത്തിൽ 20 കോടി രൂപയാണെന്ന് My Neta വെബ്സൈറ്റ് വ്യക്തമാക്കുന്നു.

നിഗമനം
പ്രധാനമന്ത്രി ലോകസഭയിൽ അവതരിപ്പിച്ച മല്ലികാർജുൻ ഖാർഗെയുടെ സ്വത്തിൻ്റെ വിവരങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2014ൽ രത്നാകർ എന്ന വ്യക്തി ലോകായുക്തക്ക് നൽകിയ ഒരു പരാതിയിൽ പറഞ്ഞ വിവരങ്ങളാണ്. ഈ ആരോപണം പ്രധാനമന്ത്രിയല്ല ഉന്നയിച്ചതെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. മല്ലികാർജുൻ ഖാർഗെയുടെ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിൻ്റെ ആകെയുള്ള ആസ്തി 20 കോടി രൂപയുടേതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആസ്തികളെ കുറിച്ച് പ്രധാനമന്ത്രി മോദി വെളിപ്പെടുത്തൽ നടത്തി എന്ന തരത്തിൽ വ്യാജപ്രചരണം
Fact Check By: Mukundan KResult: Misleading
