ഈയിടെ ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ്‌ റാവുത്ത് ഒരു പത്രസമ്മേളനത്തില്‍ കേന്ദ്രത്തിലെ BJP സര്‍ക്കാരിനെതിരെ വലിയൊരു ആരോപണം ഉന്നയിച്ചിരുന്നു. തര്‍ക്കഭുമിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്‍റെ പത്രസമ്മേളനം നമുക്ക് താഴെ കാണാം.

Archived Link

സമൂഹ മാധ്യമങ്ങളിലും പലരും ഈ ആരോപണം ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ തെളിവായി ഒരു ഗൂഗിള്‍ മാപ്പിന്‍റെ സ്ക്രീന്‍ഷോട്ടും പ്രചരിപ്പിക്കുന്നുണ്ട്.

Archived Link

മുകളില്‍ നല്‍കിയ ട്വീറ്റില്‍ ഗൂഗിള്‍ മാപ്പില്‍ നമുക്ക് രണ്ട് ലൊക്കേഷ നുകള്‍ കാണാം. ആദ്യത്തെ സ്ഥലം മഞ്ഞ വൃത്തത്തില്‍ ശ്രീ രാമജന്മഭൂമി ക്ഷേത്രവും മറ്റേ ചുവന്ന വൃത്തത്തില്‍ ബാബറി മസ്ജിദുമാണ് എന്നാണ് ട്വീറ്റില്‍ പറയുന്നത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ താല്പര്യമില്ലയിരുന്നെങ്കില്‍ എന്തിനാണ് പള്ളി തകര്‍ത്തത് എന്ന ചോദ്യം ഉന്നയിച്ചു പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ ഈ ആരോപണങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

സ്ക്രീന്‍ഷോട്ടില്‍ കാണുന്ന സ്ഥലം ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ അന്വേഷിച്ചു നോക്കി. സ്ക്രീന്‍ഷോട്ട് സുക്ഷിച്ച് നോക്കിയാല്‍ പള്ളിയുടെ പേര് ബാബറിയല്ല ബാബര്‍ മസ്ജിദ് എന്നാണ് എഴുതിയിരിക്കുന്നത് എന്ന് മനസിലാകുന്നു. ബാബര്‍ മസ്ജിദ് എന്ന് ഗൂഗിള്‍ മാപ്പില്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ശ്രി സിതാറാം ബിര്‍ലാ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്‍റെ സമീപം ആരോ ബാബര്‍ മസ്ജിദ് എന്ന് വ്യാഖ്യാനിച്ച് ബാബറി മസ്ജിദിന്‍റെ ഫോട്ടോ നല്‍കിയിട്ടുണ്ട്.

പക്ഷെ ശ്രീ രാമജന്മഭൂമി ഇവിടെയല്ല. ഈ സ്ഥലത്തില്‍ നിന്ന് 750 കിലോമീറ്റര്‍ ദൂരമാണ് ശ്രീ രാമജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താഴെ നല്‍കിയ ഗൂഗിള്‍ ഏർത്ത് സ്ക്രീന്ഷോട്ട് ഈ കാര്യം വ്യക്തമാകുന്നു.

ഗൂഗിള്‍ എർത്ത് പ്രൊ ഉപയോഗിച്ച് ഞങ്ങള്‍ രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ പഴയ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചു. ഏറ്റവും പഴയ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചത് 2011ലേതാണ്. ഈ ചിത്രം താഴെ കാണാം.

ഓണ്‍ലൈന്‍ സെര്‍ച്ചിലൂടെ ഞങ്ങള്‍ക്ക് ബാബറി പള്ളി തകര്‍ക്കുന്നതിന് മുമ്പ് എടുത്ത ചില വീഡിയോകളും ഫോട്ടോകളും ലഭിച്ചു. ദി ഐ വിറ്റ്നസ് എന്ന മാധ്യമം 1992യില്‍ ബാബറി പള്ളിയെ കുറിച്ച് ചെയ്ത കവറെജിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് യുട്യൂബില്‍ ലഭിച്ചു.

ഈ വീഡിയോയില്‍ പള്ളി തകര്‍ത്ത ശേഷം തര്‍ക്കഭുമിയുടെ സമീപം നമുക്ക് ഒരു കുഴി കാണാം. ഈ കുഴി നമുക്ക് 2011 മുതല്‍ 2020 വരെയുള്ള ജന്മഭൂമി ക്ഷേത്രത്തിന്‍റെ സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

മുകളില്‍ കാണുന്ന വൃത്തത്തില്‍ വീഡിയോയില്‍ കാണുന്ന കുഴിയുടെ ചിത്രമാണ് നമ്മള്‍ കാണുന്നത്. 2011ലെ സാറ്റ്ലൈറ്റ് ചിത്രത്തില്‍ നുക്ക് ഈ കുഴി വ്യക്തമായി കാണാം. ഈ കുഴിയുടെ നേരെ മുമ്പിലാണ് രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചത്. 2011 മുതല്‍ 2023 വരെയുള്ള ടൈം ലാപ്സ് വീഡിയോ നമുക്ക് താഴെ കാണാം. രാമക്ഷേത്രതിന്‍റെ പണി തുടങ്ങുന്ന വരെ ഈ കുഴി നമുക്ക് കാണാന്‍ കഴിയും. ഒക്ടോബര്‍ 2020ല്‍ ക്ഷേത്രത്തിന്‍റെ പണി തുടങ്ങിയിരുന്നു എന്നും മനസിലാകുന്നു.

ഞങ്ങള്‍ക്ക് ബാബറി പള്ളിയുടെ ഒരു പഴയ ചിത്രവും ഒരു ലേഖനത്തില്‍ ലഭിച്ചു. ഈ ചിത്രത്തില്‍ പള്ളിയും ചുറ്റുവട്ടത്തിലെ പല സ്ഥലങ്ങളും നമുക്ക് കാണാം.

വാര്‍ത്ത‍ വായിക്കാന്‍ - India Legal Live | Archived Link

ഈ ചിത്രത്തിനെ 2011ലെ സാറ്റ്ലൈറ്റ് ചിത്രവുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ നിലവില്‍ ക്ഷേത്രം നിര്‍മിച്ച സ്ഥലം തന്നെയാണ് പള്ളി നിന്നിരുന്ന ഭൂമി എന്ന് നമുക്ക് വ്യക്തമാകും.

മുകളില്‍ നല്‍കിയ താരതമ്യത്തില്‍ ഒന്നാമത്തെ കെട്ടിടം പ്രവേശദ്വാരത്തിന്‍റെ അടുത്ത് നമുക്ക് കാണാം. 3 നമ്പര്‍ ഇട്ട കെട്ടിടമാന്‍ ബാബറി പള്ളി. പ്രവേശദ്വാരത്തിന്‍റെ അടുത്തുള്ള ഘടനയാണ് ചുവപ്പ് നിറമുള്ള വൃത്തത്തില്‍ കാണുന്നത്. 4 നമ്പര്‍ സിതാ രസോയി എന്ന കെട്ടിടമാണ്.

കൂടാതെ, അയോധ്യയിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകനായ ബൻവീറുമായി ഞങ്ങൾ സംസാരിച്ചു,” തർക്കം നിലനിന്നിരുന്ന അതേ സ്ഥലത്തു തന്നെയാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. മാപ്പിൽ 'ബാബർ മസ്ജിദ്' എന്ന് കാണിച്ചിരിക്കുന്ന സ്ഥലം റഹ്മാനിയ എന്ന ചെറിയ ഉപേക്ഷിക്കപ്പെട്ട ദർഗയാണ്. അവിടെ ബാബരി മസ്ജിദിന്‍റെ ചിത്രം ആരോ അപ്‌ഡേറ്റ് ചെയ്യുകയും ഗൂഗിള്‍ മാപ്പിൽ അതിന്‍റെ പേര് മാറ്റുകയും ചെയ്‌തതാണ് സന്ദേഹത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

അയോധ്യയിലെ രാമക്ഷേത്രം ബാബറി പള്ളിയുണ്ടായിരുന്ന അതെ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:തർക്കഭൂമിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണോ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്? സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: False