ടോള്‍ ബൂത്തില്‍ ഡബിള്‍ സൈഡിന് പകരം 12 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ ഇളവ് ലഭിക്കുമോ?

സാമൂഹികം

വിവരണം

ടോള്‍ ബൂത്തില്‍ നല്‍കുന്ന തുകയെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നത്. ടോള്‍ ബൂത്ത് വഴി കടന്നു പോയിട്ട് തിരിച്ച് വരാന്‍ സാധാരണയായി ഡബിള്‍ സൈ‍ഡാണ് നമ്മള്‍ പണം അടയ്ക്കുന്നത്. എന്നാല്‍ ഇത് നല്‍കേണ്ടതില്ല പകരം 12 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ മതിയെന്നും ഒരു വശത്തേക്ക് പോകുന്ന പണം നല്‍കിയാല്‍ തിരികെ വരുമ്പോള്‍ ടോള്‍ എടുക്കേണ്ടതില്ലെന്നുമൊക്കെയാണ് പ്രചരമങ്ങള്‍. അമ്പല്ലൂര്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റ് ഇപ്രകാരമാണ്-

Archived Link

ഇതുവരെ 11,000ല്‍ അധികം ഷെയറുകളും 270ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വിവരങ്ങള്‍ സത്യമാണോ. വസ്തുത എന്താണെന്നത് പരിശോധിക്കാം.

വസ്തുത വിശകലനം

ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇത്തരമൊരു സാമ്പത്തിക ഇളവിനെ കുറിച്ച് പരാമര്‍ശിച്ചിട്ടെ ഇല്ലന്നതാണ് വാസ്തവം. കേരളത്തിലെ കാര്യമാണെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണ് ടോള്‍ പിരിവ് നടക്കുന്നത്. അവരുടെ നിയമങ്ങളും പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ 12 മണിക്കൂറിന്‍റെ പണം നല്‍കുന്ന നിയമത്തെ കുറിച്ച് യാതൊന്നും പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല ഇതെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പരിഭാഷയും ഈ സമയം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചതോടെ ഡെക്കാന്‍ ക്രോണിക്കല്‍ വിഷയം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിലും ഇത്തരം ഒരു നിയമം നിലനില്‍ക്കുന്നില്ലെന്ന് വിശദീകരിക്കുന്നുണ്ട്. വാര്‍ത്ത ലിങ്കും മറ്റു ഔദ്യോകിക വിവരങ്ങളുടെ ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ-


Deccan Chronicle

Archived Link
National Highway Authority Of India
Archived Link
Kerala PWD
Archived Link

നിഗമനം

ഫെയ്സ്ബുക്ക് പേജില്‍ പ്രചരിക്കുന്ന ടോള്‍ ഇളവ് സംബന്ധമായ യാതൊരു ഔദ്യോഗിക പ്രഖ്യാപനങ്ങളും നാളിതുവരെ നടന്നിട്ടില്ലെന്നതാണ് വാസ്തവം. മാത്രമല്ല പ്രചരണം വ്യാജമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും മുഖ്യധാരമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:ടോള്‍ ബൂത്തില്‍ ഡബിള്‍ സൈഡിന് പകരം 12 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ ഇളവ് ലഭിക്കുമോ?

Fact Check By: Harishankar Prasad 

Result: False