സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ശരദ് ബോബ്ഡേയുടെ ബൈക്കിന്‍റെ മുകളില്‍ ഇരിക്കുന്ന ഒരു ചിത്രം ഈ അടുത്ത കാലത്ത് സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ലക്ഷങ്ങളില്‍ വില വരുന്ന ഒരു ബൈക്കിന്‍റെ മുകളില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്നതായി കാണാം. ഈ ബൈക്ക് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ത് ഷായുടെ മകന്‍റെതാണ് എന്ന് വാദിച്ച് പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്ന ബൈക്ക് അമിത് ഷായുടെ മകന്‍റെതല്ല എന്ന് മനസിലായി. പോസ്റ്റില്‍ അദ്ദേഹം കോവിഡ്‌ പ്രൊടോകോളും ലംഘിച്ചു എന്ന് ആരോപിക്കുന്നുണ്ട്. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വാഹനത്തിന്റെ വില 50 ലക്ഷത്തിലേറെയാണ് ഉടമ അമിത്ഷായുടെ മകനാണ് കൊവിഡ് - പ്രോട്ടോക്കോളും ടൂ വീലർ ഓടിക്കാമ്പോഴുള്ള ഹെൽമറ്റ് പ്രോട്ടോക്കോളും ലംഘിച്ച് ബൈക്കിലിരിക്കുന്നത് സുപ്രീംകോടതി ജഡ്ജിയാണ് ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ സംസാരിച്ചത് അതിനാണ് അദ്ദേഹത്തെ ശിക്ഷിക്കാൻ ശ്രമിക്കുന്നത്”

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അന്വേഷിക്കാന്‍ സംഭവത്തിനോട് ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചു. അതിലുടെ ഈ ചിത്രത്തിനെ സംബന്ധിച്ചിട്ടുള്ള വാര്‍ത്ത‍കള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തകള്‍ പ്രകാരം ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്ന ബൈക്ക് യഥാര്‍ത്ഥത്തില്‍ ഒരു ബിജെപി നേതാവിന്‍റെ മകനുടെതാണ്.

ജൂണ്‍ മാസത്തില്‍ നാഗ്പൂരില്‍ വെച്ചാണ് ഈ ചിത്രം എടുത്തത്. ലോക്ക് ഡൌണിനെ തുടര്‍ന്ന്‍ നാഗ്പൂരില്‍ തന്‍റെ വിട്ടിലായിരുന്നു ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ. അദേഹം ഏകദേശം 50ലക്ഷം രൂപ വിലയുള്ള ഹാര്‍ലീ-ഡേവിഡ്‌സന്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന ഈ ചിത്രം ജൂണ്‍ 29 മുതല്‍ ട്വിട്ടറില്‍ പ്രചരിക്കുകയാണ്.

ഈ ഫോട്ടോ വൈറല്‍ ആയതോടെ പലരും കോവിഡ്‌ കാലത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന് ചുണ്ടികാട്ടി ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന്‍ സുപ്രീം കോടതി വിശദീകരണവുമായി എത്തി. “നാഗ്പൂരില്‍ ഒരു വൃക്ഷങ്ങള്‍ വെക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ജസ്റ്റിസ്‌ ശരദ് ബോബ്ഡേ ഒരു ഹാര്‍ലീ-ഡേവിഡ്‌സണ്‍ ബൈക്ക് പരിശോധിക്കുന്നതിന്‍റെ ചിത്രങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. അദേഹം ഈ ബൈക്ക് ഓടിച്ചില്ല ഈ ബൈക്ക് ആരുടെതാണ് അദേഹത്തിനു അറിഞ്ഞിരുന്നില്ല, വിരമിച്ചത്തിനെ ശേഷം ഒരു ഹാര്‍ലീ-ഡേവിഡ്‌സണ്‍ ലിമിറ്റഡ് എഡിഷന്‍ സി.വി.ഓ. 2020 ബൈക്ക് വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു അതിനാല്‍ ഷോറൂം കാരോട് ഒരു ബൈക്ക് കാണിക്കാന്‍ അദ്ദേഹം ആവശ്യപെട്ടിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷോറൂം കാര്‍ അയച്ച ബൈക്ക് അദേഹം നോക്കുമ്പോഴാണ് ചിത്രം എടുത്തത്. അദ്ദേഹം ബൈക്ക് ഓടിച്ചിട്ടില്ല.“

ചിത്രത്തില്‍ കാണുന്ന ബൈക്ക് ബി.ജെ.പിയുടെ നേതാവ് സോണബാ മുസലെയുടെ മകള്‍ രോഹിത് മുസലെയുടെ പേരിലാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

India TodayArchived Link
TNIEArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോലെ അമിത് ഷായുടെ മകന്‍റെ മോട്ടോര്‍സൈക്കിളല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ശരദ് അരവിന്ദ് ബോബ്ഡേ ഉപയോഗിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ബൈക്ക് ബി.ജെ.പി. നേതാവ് സൊന്‍ബാ മുസ്ലെയുടെ മകന്‍ രോഹിത് മുസ്ലെയുടെ പേരിലാണ് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബൈക്ക് വാങ്ങാന്‍ ആഗ്രഹമുള്ള ചീഫ് ജസ്റ്റിസ്‌ ബൈക്ക് ഓടിക്കാന്‍ വേണ്ടി ഷോറൂംകാര്‍ അയച്ച ബൈക്കാണിത്. ബൈക്കിന്‍റെ ഉടമയെ കുറിച്ച് ചീഫ് ജസ്റ്റിസ്‌ ബോബ്ഡേക്ക് ഒന്നുമറിഞ്ഞിരുന്നില്ല എന്ന് സുപ്രീം കോടതി വിശദികരിച്ചിട്ടുണ്ട്.

Avatar

Title:ചിത്രത്തില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അമിത്ഷായുടെ മകന്‍റെതല്ല...

Fact Check By: Mukundan K

Result: False