രാമസേതുവിന്‍റെ ഈ ചിത്രം നാസ പകര്‍ത്തിയതല്ല; സത്യാവസ്ഥ അറിയൂ…

കൌതുകം

ഇന്ത്യയെയും ശ്രിലങ്കയെയും ബന്ധിപ്പിച്ചുകൊണ്ട് ചെറിയ കല്ലുകളാല്‍ നിര്‍മിച്ച ഒരു പാലമാണ് രാമസേതു. രാമായണ കാലത്ത് ശ്രിരാമന്‍ സമുദ്രത്തില്‍ ഈ പാലം നിര്‍മിച്ച് ലങ്കയില്‍ പോയി രാവണനെ വധിച്ച് തന്‍റെ ഭാര്യ സീതാദേവിയെ തിരിച്ച് കൊണ്ട് വന്നത് എന്ന് ഹിന്ദുകളുടെ പവിത്രമായ ഗ്രന്ഥം രാമായണം പറയുന്നു. ഹിന്ദുക്കളോടൊപ്പം ചില മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഈ പാലത്തിനെ മാനിക്കുന്നു. അവരുടെ വിശ്വാസപ്രകാരം ഈ പാലം നിര്‍മിച്ചത് ഭുമിയിലെ ആദ്യത്തെ മനുഷ്യനായ ആദമാണ്. അതിനാല്‍ ഈ പാലത്തിനെ ആദമിന്‍റെ പാലം എന്നും വിളിക്കും. ഈ പാലത്തിനെ കുറിച്ചുള്ള വിശ്വാസങ്ങള്‍ വളരെയേറെയാണ് അതു പോലെ തന്നെയാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ പാലത്തിനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ പ്രചാരണവും. ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണമാണ് നമ്മള്‍ ഇവിടെ നോക്കാന്‍ പോകുന്നത്. രാമസേതുവിന്‍റെ നാസ പകര്‍ത്തിയ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം നാസ പകര്‍ത്തിയതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം പകര്‍ത്തിയത് എന്ന് നമുക്ക് അറിയാം.

പ്രചരണം

വാട്ട്സാപ്പ് സന്ദേശം

ഫെസ്ബൂക്കില്‍ പ്രചരണം

FacebookArchived Link

ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “രാമന്‍ നിര്‍മ്മിച്ച രാമസേതുവിന്‍റെ നാസ പകര്‍ത്തിയ ചിത്രം.”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ഈ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ഹിന്ദുവിന്‍റെ ഫ്രന്റ്‌ ലൈന്‍ എന്ന മാസികയുടെ വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Frontline

ചിത്രത്തിന്‍റെ കടപ്പാട് അറിയിച്ചിരിക്കുന്നത് PlaneMad എന്ന വ്യക്തിക്കോ/സംഘടനയ്ക്കൊ ആണ്. കൂടാതെ ഈ ചിത്രം എടുത്ത് 2005ലാണ് എന്നി ഹിന്ദുവിന്‍റെ മാസികയില്‍ അറിയിക്കുന്നു. പടിഞ്ഞാറേ ദിശയില്‍ നിന്ന്ശ്രീലങ്കയിലേയ്ക്ക് പറക്കുന്ന വിമാനത്തില്‍ നിന്ന് എടുത്ത രാമസേതുവിന്‍റെ ചിത്രമാണിത്.

ഇതേ കാര്യം വിക്കിമീഡിയയിലും വ്യക്തമാകുന്നു. ഈ ചിത്രം നാസ എടുത്തതല്ല. കുടാതെ ഈ ചിത്രം ഏതെങ്കിലും സാറ്റലൈറ്റ് പകര്‍ത്തിയതുമല്ല ഈ ചിത്രം വിമാനത്തില്‍ നിന്ന് 2005ല്‍ എടുത്തതാണ്.

WikimediaArchived Link

നിഗമനം

ഈ ചിത്രം നാസ പകര്‍ത്തിയതല്ല. ഈ ചിത്രം പടിഞ്ഞാറേ ദിശയില്‍ നിന്ന് ശ്രിലങ്കയിലേക്ക് പറക്കുന്ന ഒരു വിമാനത്തില്‍ നിന്ന് എടുത്ത ഒരു ചിത്രമാണ്‌. ഈ ചിത്രത്തിന്‍റെ വിവരങ്ങള്‍ വികിമെഡിയ കോമ്മന്‍സ് വെബ്സൈറ്റില്‍ ലഭ്യമാണ്.

Avatar

Title:രാമസേതുവിന്‍റെ ഈ ചിത്രം നാസ പകര്‍ത്തിയതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False