FACT CHECK: പാലസ്തീനിലെ കുട്ടികള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

അന്തര്‍ദേശിയ൦ | International

ആക്രമണങ്ങളില്‍ പരിക്കേറ്റ പലസ്തീനി കുഞ്ഞുങ്ങള്‍ ഇത്തരം അവസ്ഥയിലും ചിരിക്കുന്നു എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഇസ്രയേലും-പാലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post claiming the photos to be of Palestinian children injured in recent Israeli aggression.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ മുന്ന്‍ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട് ഈ ചിത്രങ്ങള്‍ പാലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പരിക്കേറ്റ കുഞ്ഞുങ്ങളുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ദു:ഖിക്കുന്നവൻ്റെ മുഖത്ത് ചിരി ഉണ്ടാവില്ല, ചിരി കൂടുതലളളവന്  ദു:ഖമുണ്ടാവില്ല എന്നാൻ ദു:ഖത്തിലും ചിരിക്കുന്നവന് തോൽവിയുണ്ടാവില്ല. അതെ, ഈ കുഞ്ഞുങ്ങളുടെ മുഖം പറയുന്നതതാണ് “ഫലസ്തീനികൾക്ക് പരാജയമില്ല” അന്തിമവിജയം അവരുടേതാണ്.”

ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളിലുണ്ട്.

Screenshot: CrowdTangle search shows similar posts on Facebook.

ഇന്നി എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ ചിത്രങ്ങള്‍ ഒന്ന്‍-ഒന്നായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ കണ്ടെത്തിയത് ഇങ്ങനെ:

ആദ്യത്തെ ചിത്രം

Screenshot: Gulf News article, dated: Aug 18, 2020, titled: Beirut Blast: Aunt recalls moment 4-year-old cousin’s face was ripped off

ലേഖനം വായിക്കാന്‍- Gulf News | Archived Link

4 ഓഗസ്റ്റ്‌ 2020ന് ലെബനോനിന്‍റെ തലസ്ഥാന നഗരിയായ ബൈരുത്തിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ 4 വയസായ യാരയുടെ ചിത്രമാണ് പ്രസ്തുത പോസ്റ്റുകളില്‍ പാലസ്തീനുമായി ബന്ധപെടുത്തി ഉപയോഗിച്ചിരിക്കുന്നത്. 

രണ്ടാമത്തെ ചിത്രം

Screenshot: Users on various forums have been sharing the image as a child from Syria since 2016.

പോസ്റ്റ്‌ കാണാന്‍

Syria7ra.netArchived Link
Paldf.netArchived Link

ഈ ചിത്രം കൊല്ലങ്ങളായി സിറിയയുടെ പേരില്‍ ചിലപ്പോള്‍ പാലസ്തീനിന്‍റെ പേരിലും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. പക്ഷെ ഈ ചിത്രങ്ങളുള്ള ഏറ്റവും പഴയ പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് സിറിയയെ കുറിച്ചുള്ള ഫോറമുകളിലാണ് കണ്ടെത്തിയത്. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടെതെതാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രത്തിന് നിലവിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രം വ്യക്തമാണ്.

മുന്നാമത്തെ ചിത്രം

Screenshot: 2016 Tweet claims the image is from Syria.

Archived Link

ഈ ചിത്രവും കൊല്ലങ്ങളായി ചിലപ്പം സിറിയയുടെ പേരിലോ ചിലപ്പോള്‍ പാലസ്തീനിന്‍റെ പേരിലോ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. 2016ല്‍ ഈ ചിത്രത്തിനെ സിറിയയുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ഒരു ട്വീറ്റ് നമുക്ക് മുകളില്‍ കാണാം. ഈ ചിത്രത്തിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ചിത്രത്തിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ ഈ ലേഖനത്തില്‍ ചെര്‍ക്കുന്നതായിരിക്കും.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന മുന്ന്‍ ചിത്രങ്ങള്‍ക്കും നിലവില്‍ പാലസ്തീനില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. ഇതില്‍ ഒരു ചിത്രം കഴിഞ്ഞ കൊല്ലം ലെബാനോനിലുണ്ടായ സ്ഫോടനത്തില്‍ പരിക്കെറ്റ യാര എന്ന 4 വയസുകാരിയുടെതാണ്. കുടാതെ മറ്റു രണ്ട് ചിത്രങ്ങള്‍ ചിലപ്പോള്‍ സിറിയയുടെ പേരിലും ചിലപ്പോള്‍ പാലസ്തീനിന്‍റെ പേരിലും കൊല്ലങ്ങളായി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പാലസ്തീനിലെ കുട്ടികള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Mukundan K 

Result: Misleading