FACT CHECK: ഝാർഖണ്ഡിലെ പഴയ വീഡിയോ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജ് ചെയ്യേണ്ടി വന്നു എന്നതിന് കര്‍ഷകരോട് മാപ്പ് ചോദിക്കുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ എന്ന തരത്തില സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പോലീസ്സുകാരന്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നതായി കാണാം. ഈ പോലീസുകാരന്‍ ഹിന്ദിയില്‍ ലാത്തിചാര്‍ജിനെ കുറിച്ച് എന്തോ പറയുന്നതായും നമുക്ക് കേള്‍ക്കാം പക്ഷെ എന്താണ് പറയുന്നത് എന്ന് വ്യക്തമല്ല. മറ്റൊരു പോലീസുകാരന്‍ തനിക്ക് മാസങ്ങളായി ശമ്പളം കിട്ടിയില്ല എന്നും പറയുന്നതായി നമുക്ക് കേള്‍ക്കാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഇത് ഹൃദയഭേദകമാണ്...ഞങ്ങള്‍ക്ക് ഈ ജോലി വേണ്ട, ഞങ്ങള്‍ക്ക് കര്‍ഷകരെ തല്ലാനാകില്ല എന്ന് ഡല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഹിന്ദിയില്‍ അദ്ദേഹം പറയുന്നത് “ഹംസേ ലാത്തി ചാര്‍ജ് കരവായ (ഞങ്ങളെ കൊണ്ട് കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജ് ചെയ്യ്പ്പിച്ചതാണ് )” ”
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“എനിക്കീ ജോലി വേണ്ട , കർഷകരേ തല്ലാൻ ഞങ്ങൾക്കാവില്ല , പോലീസുകാരന്‍റെ നിലവിളി”
Screenshot: Facebook search results showing similar posts.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് രണ്ട് വാദങ്ങളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്: 1-സര്‍ക്കാര്‍ ഞങ്ങളെകൊണ്ട് കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജ് ചെയ്യിപ്പിച്ചു എന്ന് ഈ വീഡിയോയില്‍ ഒരു ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. 2-ഈ സംഭവം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനോട് ബന്ധപെട്ടതാണ്.
ഈ വാദങ്ങളെ പരിശോധിക്കാന്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചു. ഈ സംഭവം കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തില്‍ നടന്നതാണ് എന്ന് ഞങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിന്ന് മനസിലായി.
സംഭവം ഡല്‍ഹിയിലെതല്ല ഝാർഖണ്ഡിലെതാണ് അതും കഴിഞ്ഞ കൊല്ലം, ഡല്‍ഹിയിലെ കര്‍ഷക സമരം തുടുങ്ങുന്നത്ത്തിനെ മുമ്പുള്ളതാണ്. ഝാർഖണ്ഡിലെ ഹോംഗാര്‍ഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന്‍റെ വീഡിയോയാണ് നാം കാണുന്നത്. ഈ വീഡിയോയില്‍ കണീരോടെ ദുഃഖം പ്രകടിപ്പിക്കുന്ന ഹോംഗാര്‍ഡ് പറയുന്നത് “ഞങ്ങള്‍ക്ക് ജോലി വേണ്ട. സര്‍ക്കാരിനോട് ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇന്നി ഞങ്ങള്‍ക്ക് നിങ്ങളുടെ ഈ ജോലി വേണ്ട...ഞങ്ങളുടെ മുകളില്‍ ലാത്തി ചാര്‍ജ് ചെയ്യിപ്പിച്ചു.” എന്നാണ്.
സെപ്റ്റംബറില്‍ ഝാർഖണ്ഡിലെ ഹോം ഗാര്‍ഡ്സ് പല ആവശ്യങ്ങള്‍ക്കായി റാഞ്ചിയിലെ മോഹരാബാദി മൈദാനത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തിരുന്നു. സെപ്റ്റംബര്‍ 12, 2020ന് ഇവര്‍ രാജ്ഭവനിന്‍റെ ചുറ്റുവട്ടത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിന്‍റെ ഇടയില്‍ ചിലര്‍ ബാരിക്കെടിംഗ് പൊട്ടിച്ചു എന്നതിനാല്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി ചാര്‍ജ് നടത്തിയിരുന്നു. ഈ സംഘര്‍ഷത്തില്‍ റാഞ്ചി സിറ്റി എസ്.പി. സൌരഭ് അടക്കം പല ഹോംഗാര്‍ഡുകള്‍ക്ക് പരിക്കെറ്റിരുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അറിയാന്‍ താഴെ നല്‍കിയ വാര്‍ത്ത വായിക്കാം.
Screenshot: Live Hindustan report on the clash between Police and protesting Home guards in Ranchi.
നിഗമനം
ഝാർഖണ്ഡില്‍ നടന്ന ഒരു പഴയ സംഭവത്തിന്‍റെ വീഡിയോയാണ് നിലവിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. സംഭവം ഡല്‍ഹിയിലെ കര്‍ഷക സമരത്തിനോട് ബന്ധപ്പെട്ടതല്ല. ഝാർഖണ്ഡില്‍ സമരം ചെയ്യുന്ന ഹോംഗാര്‍ഡുകളെ പോലീസ് ലാത്തി ചാര്‍ജ് ചെയ്തിരുന്നു. ഈ ലാത്തി ചാര്‍ജിന് ഇരയായ ഹോംഗാര്‍ഡുകള്‍ സങ്കടം പ്രകടിപ്പിക്കുന്നതാണ് നാം വീഡിയോയില്‍ കാണുന്നത്.
Title:ഝാർഖണ്ഡിലെ പഴയ വീഡിയോ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False