കുംഭമേള കഴിഞ്ഞ നഗ്നനായി വന്ന സംഘിയായ കമ്മി സ്വാമിയെ സിക്കുകള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 6.5 കൊല്ലം പഴയ ഒരു സംഭവത്തിന്‍റെതാണ് കുടാതെ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് സിഖുകളുടെ ഒരു കൂട്ടം ഒരു നാഗ സാധുവിനെ ആക്രമിക്കുന്നതായി കാണാം. വീഡിയോയില്‍ മര്‍ദനം ഏല്‍ക്കുന്നത് കുംഭമേളയില്‍ നിന്ന് വന്ന ഒരു കപട സന്യാസിയാണ് എന്ന വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതുന്നത് ഇങ്ങനെയാണ്: “*സിക്കുകാർ പണി തുടങ്ങി...*

😷😷😷😷😷😷

*കുംഭമേള കഴിഞ്ഞ് നഗ്നനായി വന്ന സംഘിയായ കമ്മി സ്വാമിയെ തുണി ഉടുപ്പിക്കുന്നു..!*

😷😷😷😷😷😷

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സംഭവത്തിനെ കുറിച്ച് ചില ഓണ്‍ലൈന്‍ വാര്‍ത്ത‍കള്‍ ലഭിച്ചു. വാര്‍ത്തകള്‍ പ്രകാരം സംഭവം നടന്നത് പഞ്ചാബിലെ ഫഗവാരയിലാണ് സംഭവിച്ചത്. അമര്‍നാഥ് യാത്രക്ക് പോകുന്ന ഒരു നാഗ സന്യാസിയെ സിക്കുകളുടെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഭവം 2014ലാണ് നടന്നത്.

Screenshot: Daily Mail UK article, dated: 16th Aug 2014, titled: Shocking viral video appears to show Sikh men 'beating up' Naga sadhu

ലേഖനം വായിക്കാന്‍-Daily Mail | Archived Link

വീഡിയോയില്‍ സിക്കുകള്‍ നാഗ സന്യാസിയോട് തുണി എന്താ ഇടത്തെ ചോദിക്കുന്നതായി കേള്‍ക്കാം. എനിക്ക് തുണി ഇടാന്‍ പറ്റില്ല എന്ന് സന്യാസി അവര്‍ക്ക് മറുപടി കൊടുക്കുന്നു. ഇതിനെ ശേഷം ഈ കൂട്ടര്‍ സന്യാസിയെ മര്‍ദിച്ച് ബലപൂര്‍വ്വം തുണി ഇടിപ്പിക്കുന്നതായി നമുക്ക് കാണാം. പിന്നിട് ശിവന്‍റെ ഫോട്ടോ കാണിച്ച് ശിവന്‍ വസ്ത്രം ഇല്ലാതെ നടക്കുന്നില്ല പിന്നെ നീ എന്തിനാണ് നടക്കുന്നത് എന്ന് കൈ പിടിച്ച് ഒരു സര്‍ദാര്‍ജി ചോദിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഇതിനെ ശേഷം അവര്‍ സന്യാസിയോട് മുട്ടുകുത്തി മൂക്ക് ഉരച്ച് ക്ഷമ ചോദിപ്പിക്കുന്നതായി നമുക്ക് കാണാം.

ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ പല ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ശേഷം പഞ്ചാബ്‌ പോലീസ് അജ്ഞാതരായ മുന്ന്‍ പേര്‍ക്കെതിരെ കേസെടുത്തു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Screenshot: Singh Station article, dated: July 13, 2014 titled:Phagwara Naga Sadhu Beating: Police Case registered against three

ലേഖനം വായിക്കാന്‍- Singh Station | Archived Link

നിഗമനം

നിലവിലെ ഒരു സംഭവം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 6.5 കൊല്ലം പഴയതാണ്. ഈ സംഭവത്തിന് നിലവിലെ കുംഭമേളയുമായി യാതൊരു ബന്ധവുമില്ല. അമര്‍നാഥ് യാത്രക്ക് പോകുന്ന ഒരു നാഗ സന്യാസിയെ സിക്കുകളുടെ ഒരു സംഘം ആക്രമിക്കുന്നതിന്‍റെ പഴയ വീഡിയോയാണിത്‌.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2014ല്‍ പഞ്ചാബില്‍ ഒരു നാഗ സന്യാസിക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K

Result: False