FACT CHECK: പ്രധാനമന്ത്രി മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള എഡിറ്റഡ് ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ഒരു ഫോട്ടോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“പള്ളികളുടെ മുന്നിൽ ഇത് പോലെ ഒരു രൂപം സ്ഥാപിച്ചാൽ പള്ളി പൊളിക്കാൻ വരുന്നവർക്കും കന്യാസ്ത്രരീകളെയും അച്ചന്മാരെയും ആക്രമിക്കുന്നവർക്കും “അന്ത ഉള്ളിൽ ഒരു ഭയം കാണും “ മോഡിടാ”
ഈ ചിത്രം പല ഭാഷകളില്‍ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.
ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. യഥാര്‍ത്ഥ ചിത്രം താഴെ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രത്തിനെ മോര്‍ഫ് ചെയ്തിട്ടാണ് വൈറല്‍ ചിത്രം സൃഷ്ടിച്ചിരിക്കുന്നത് എന്ന് നമുക്ക് കാണാം. രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും ഒന്നുതന്നെയാണ് എന്ന് നമുക്ക് മനസിലാക്കാം.
നിഗമനം
പ്രധാനമന്ത്രി മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള ചിത്രം എഡിറ്റ്‌ഡാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം എഡിറ്റ് ചെയ്തിട്ടാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പ്രധാനമന്ത്രി മോദിയുടെ മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള എഡിറ്റഡ് ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍...
Fact Check By: Mukundan KResult: Altered