ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്‌ലിംകളുടെ ചിത്രം ഇന്ത്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...
പ്രധാനമന്ത്രി ഏകദേശം രണ്ട് മാസം മുമ്പേ പ്രഖ്യാപ്പിച്ച ലോക്ക്ഡൌണ്‍ കാരണം വിവിധ സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ തേടി എത്തിയ തൊഴിലാളികള്‍ പ്രശ്നത്തിലായി. സ്വന്തം വിട്ടില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരംപണി എടുക്കാന്‍ എത്തിയ ഇവര്‍ക്ക് പണിയും ഭക്ഷണവും ഇല്ലാതെ എങ്ങനെ ജിവിക്കും എന്ന ചോദ്യത്തിനെ നേരിടേണ്ടി വന്നു. തിരിച്ചു വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും നടന്ന് തന്‍റെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തിരുമാനിച്ചു. വെയിലത്ത് കുടുംബമടക്കം നടന്നു പോകുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കണ്ടതാണ്. പക്ഷെ തൊഴിലാളികളുടെ അവസ്ഥ കാണിക്കുന്ന ചില യഥാര്‍ത്ഥ ചിത്രങ്ങള്‍ക്ക് ഇടയില്‍ പല വ്യാജ ചിത്രങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയോട് യാതൊരു ബന്ധമില്ലാത്ത ഒരു ചിത്രത്തിനെ ഇന്ത്യയുടെ തൊഴിലാളികളുടെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഈ പോസ്റ്റില്‍ കാണുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് കാണാം.
വിവരണം
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “Digital India യിലെ ഏത് പ്രോഗ്രാമിൽപ്പെടും ഈ ദയനീയ മുഖങ്ങൾ?”
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു ലേഖനത്തിന്‍റെ ലിങ്ക് ലഭിച്ചു. ഈ ലേഖനം pressenza.com എന്ന വെബ്സൈറ്റ് 2017 നവംബര്‍ മാസത്തിലാണ് ഈ ലേഖനം പ്രസിദ്ധികരിച്ചത്. ഇതില്‍ ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്ലിം അഭയാര്‍ഥികളുടെ അവസ്ഥ കാണിക്കുന്ന ചിത്രങ്ങളെ കുറിച്ചാണ് എഴുതിയിട്ടുള്ളത്. ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
ഈ ഫോട്ടോ ബംഗ്ലാദേശിലെ കോക്സ് ബാസാര്‍ എന്ന നഗരത്തിലെ രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥികളുടെതാണ് എന്ന് അറിയിക്കുന്നു. കുടാതെ ഈ ചിത്രങ്ങള്‍ മുബാരക് ഹുസൈന്‍ എന്ന ഫോട്ടോഗ്രഫേരുടെതാണ് എന്നും അറിയിക്കുന്നു. ഞങ്ങള്‍ ഫെസ്ബൂക്കില്‍ മുബാരക് ഹുസൈന്‍ എന്ന ബംഗ്ലാദേശി ഫോട്ടോഗ്രഫേരുടെ അക്കൗണ്ട് കണ്ടെത്തി. അദേഹവും ഈ ചിത്രം 2017 സെപ്റ്റംബര്‍ മാസത്തില്‍ തന്‍റെ ഫെസ്ബൂക്ക് അക്കൗണ്ടിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം ഇതിനെ മുമ്പേ ബൂം ലൈവ് എന്ന വെബ്സൈറ്റ് നടത്തിയിട്ടുണ്ട്. ബൂം നടത്തിയ അന്വേഷണ പ്രകാരം ഫോട്ടോയില്‍ കാണുന്ന ഈ വ്യക്തിയുടെ പേര് ഒസിയുര്‍ റഹ്മാന്‍ എന്നാണ്. ബംഗ്ലാദേശില്‍, നാലു ദിവസം തന്‍റെ അമ്മയെ എടുത്ത് കാതങ്ങളോളം നടന്ന ഒസിയുരിനെയും അമ്മയെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിഗമനം
ഈ ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധമില്ല. ചിത്രം രണ്ടര കൊല്ലം മുമ്പേ ബംഗ്ലാദേശില്‍ അഭയം തേടി എത്തിയ രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ഥികളുടെതാണ്. അതിനാല്‍ ഈ ചിത്രം വെച്ച് പ്രചരിപ്പിക്കുന്ന പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണ്.
Title:ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്‌ലിംകളുടെ ചിത്രം ഇന്ത്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False