ബംഗാളിൽ പോലീസിനെ ഒരു യുവാവ് കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന രാജസ്ഥാനിൽ നടന്ന സംഭവത്തിൻ്റെ പഴയ ചിത്രം

ദേശീയം | National

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മതവെറി പൂണ്ട മുസ്ലീങ്ങൾ പോലീസുകാരനെ ക്രൂരമായി കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം  ബംഗാളിൽ നടന്ന ഒരു സംഭവത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം  നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു യുവാവ് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുന്നതതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മതവെറി പൂണ്ട മുസ്ലീങ്ങൾ പോലീസുകാരനെ ക്രൂരമായി കൈകാര്യം ചെയ്യുന്നു!! ഇതാണിവർ ഭൂരിപക്ഷമായാലുള്ള അവസ്ഥ. അവർക്ക് രാജ്യത്തെ നിയമമോ, പോലീസോ, ഭരണകൂടമോ ബാധകമല്ല, ഖുറാൻ പറയുന്നത് മാത്രമാണ് അവർക്ക് വലുത്. ഖുറാനിൽ അമുസ്ലീങ്ങൾ….(Truncated) ” 

എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത ഇതാണ്

ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ചിത്രത്തിനെ  ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഈ ചിത്രം ഞങ്ങൾക്ക് Xൽ ഒരു പോസ്റ്റിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ ചിത്രം 3 ജൂൺ 2020നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പോസ്റ്റ് കാണാൻ – X | Archived Link

ഈ വാർത്ത പ്രകാരം രാജസ്ഥാനിലെ ജോധ്പുരിൽ കച്ചവടക്കാരെ പോലീസ് നീക്കം ചെയ്യാൻ എത്തിയപ്പോൾ കച്ചവടക്കാർ പോലീസിനെ ആക്രമിച്ചു. കച്ചവടക്കാരുടെ രോഷം കണ്ട്. പോലീസ് പിന്മാറി.

ദൈനിക് ഭാസ്കർ ഈ സംഭവത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്ത പ്രകാരം ചിത്രത്തിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പേര് ശോഭാരാം എന്നാണ്. ഈ വാർത്ത പ്രകാരം ഈ സംഭവം 2016ൽ നടന്നതാണ്. 

ഞങ്ങൾ ജോധ്പുർ പോലീസുമായി ബന്ധപ്പെട്ടപ്പോൾ അവരും ഈ കാര്യം സ്ഥിരീകരിച്ചു. ഈ സംഭവം ജോധ്പുരിൽ 2016ൽ നടന്നതാണ്.

Read in English | Old image from Rajasthan goes viral linking to the recent protests against Waqf Act in Bengal

നിഗമനം

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മതവെറി പൂണ്ട മുസ്ലീങ്ങൾ പോലീസുകാരനെ ക്രൂരമായി കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം രാജസ്ഥാനിലെ ജോധ്പുരിൽ 9 വർഷം മുൻപ് നടന്ന ഒരു സംഭവത്തിൻ്റെതാണ്. 

Avatar

Title:ബംഗാളിൽ പോലീസിനെ ഒരു യുവാവ് കൈകാര്യം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന രാജസ്ഥാനിൽ നടന്ന സംഭവത്തിൻ്റെ പഴയ ചിത്രം

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *