
പ്രചരണം
നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ്, പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. യുഡിഎഫിന്റെ താനൂർ സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലും എൽഡിഎഫിന്‍റെ സ്ഥാനാർഥി മന്ത്രി കെ ടി ജലീലും ഒരേ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഇതിനിടയിൽ പ്രചരിച്ച ഒരു വാർത്തയാണിത്. ഫിറോസ് കുന്നംപറമ്പിലിന്‍റെ ശബ്ദത്തിൽ ഓഡിയോ റെക്കോർഡ് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത സുധിയെ കൈ വിലങ്ങണിയിച്ച് ചുറ്റും പോലീസുകാർ നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

“ഫിറോസ് കുന്നംപറമ്പിൽ ശബ്ദത്തിൽ ഓഡിയോ റെക്കോർഡ് ചെയ്ത എറണാകുളം കുളം കൊല്ലൂർ സ്വദേശിയായ DYFI പ്രവർത്തകൻ സുധി അറസ്റ്റിൽ” എന്നാണ് ചിത്രത്തോടൊപ്പം നല്‍കിയ വാര്‍ത്ത.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജപ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്:

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പ്രസ്തുത ചിത്രം 2020 മാർച്ച് 29 ന് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കണ്ടു. ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഓട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റിൽ എന്ന വാർത്തയാണ് ചിത്രത്തോടൊപ്പം ഉള്ളത്. ആനകുടി കുന്നുംപുറത്ത് വീട്ടിൽ ആദർശിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തതെന്നും വാർത്തയിലുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസുകാരുടെ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ വാർത്തയിൽ നൽകിയിട്ടുണ്ട്.

കൂടാതെ ഞങ്ങൾ പോത്തൻകോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെനിന്നും സിഐ ഈ സംഭവം അവിടെ നടന്നതാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷുമായി സംസാരിച്ചു. ഫിറോസ് കുന്നംപറമ്പിലിന്‍റെ വ്യാജ ഓഡിയോ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ റെക്കോര്‍ഡ് ചെയ്തുവെന്ന് വാദിച്ചുകൊണ്ട് പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെയൊരു അറസ്റ്റ് ഉണ്ടായാല്‍ അത് മാധ്യമ വാര്‍ത്ത ആകുമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രമാണ് ഈ പ്രചരണം. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഞങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ ചില വിശദീകരണങ്ങള്‍ നല്‍കുകയുമുണ്ടായി. ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.
2020 പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാർത്തയിൽ നിന്നുള്ള ചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. 2020 ല്‍ തിരുവനന്തപുരം പോത്തൻകോട് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ആദർശിന്‍റെ ചിത്രമാണ് തെറ്റായ വിവരണം ചേർത്ത് പ്രചരിപ്പിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിനെതിരെ വ്യാജ ഓഡിയോ സന്ദേശം റെക്കോർഡ് ചെയ്ത എറണാകുളം പുല്ലൂർ സ്വദേശി ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ എന്നപേരിൽ പ്രചരിപ്പിക്കുന്നത് വെറും വ്യാജ സന്ദേശമാണ്. പോസ്റ്റില്‍ നൽകിയിരിക്കുന്ന അവകാശവാദവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
