പ്രചരണം

കോവിഡ് രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമാവുകയാണ്. വ്യാപനത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏതാനും മണിക്കൂറുകൾ മുമ്പു മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിളിക്കുന്ന മുഖഭാവത്തോടെ നാല് പെൺകുട്ടികൾ ഒരു ശവമഞ്ചം ചുവന്നു കൊണ്ട് നീങ്ങുന്നതാണ് ചിത്രം. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഹൃദയഭേദകം ഈ കാഴ്ച

അലിഗറിനടുത്ത് കോവിഡ് പിടിച്ചു മരിച്ചെന്നു സംശയിക്കുന്ന സഞ്ജയ്‌ കുമാറിന്റെ മൃതദേഹം നാല് പെൺ മക്കള്‍ തോളിലേറ്റി വരുന്നു. മറ്റാരും അടുക്കാന്‍ തയ്യാറായില്ല. WHO Protocal അനുസരിച്ച് ജഡം രണ്ടു മൂന്നു ലെയറുകളുള്ള പ്ലാസ്റ്റിക് കവചം കൊണ്ട് ചുറ്റി കെട്ടി, പ്രത്യേകം പരിശീലനമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ചുടണം. അതല്ലെങ്കില്‍ പത്തടി ആഴത്തില്‍ കുഴിയില്‍ അടക്കം ചെയ്യണം.

ഇവിടെ ആ കുട്ടികള്‍ ഒരു മാസ്ക് പോലും ഇട്ടിട്ടില്ല. ഒരു സംശയവും വേണ്ട. ഇന്ത്യ പോകുന്നത് അത്യാപത്തിലെക്കാണ്. നമ്മള്‍ അമേരിക്കയും ഇറ്റലിയുമല്ല. കൈവിട്ടാല്‍ പിന്നെ രക്ഷയില്ല. വിളക്ക് തെളിച്ചു പാട്ട കൊട്ടുന്ന മരയൂളകളെ ആര് എങ്ങനെ ഇതൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കും. നമ്മള്‍ ഓരോരുത്തരും ജാഗ്രതയുള്ളവരാകണം..കേരളം കാട്ടിയ ഐക്യവും കരുതലും ഇന്ത്യ മാതൃകയായി സ്വീകരിച്ചില്ലെങ്കില്‍ .....!!!!..

(" ഈ വാര്‍ത്ത പുറത്തു വരാതിരിക്കാന്‍ വടക്കേ ഇന്ത്യന്‍ സന്ഘി മാധ്യമങ്ങൾ ആവതു ശ്രമിച്ചു ..)

കടപ്പാട്:

archived linkFB post

കോവിഡ് വന്ന് മരിച്ച ആളുടെ മൃതദേഹം പ്രോട്ടോകോൾ പ്രകാരമല്ലാതെ പെൺമക്കൾ മാസ്ക് പോലും ധരിക്കാതെ കൊണ്ടുപോകുന്നു എന്നാണ് പോസ്റ്റില്‍ കൊടുത്തിട്ടുള്ളത്. ഈ വാർത്ത പുറത്തുവരാതിരിക്കാൻ വടക്കേ ഇന്ത്യൻ സന്ഘി മാധ്യമങ്ങൾ ആവുന്നത് ശ്രമിച്ചു എന്നു പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഞങ്ങൾ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. 2020 ഏപ്രിലിലെ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം

വസ്തുത ഇതാണ്

സമാന വാദവുമായി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചു. വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2020 ഏപ്രില്‍ മാസത്തിലാണ്.

nayadaur.tv | archived link

പോസ്റ്റിൽ പറയുന്നതുപോലെ സഞ്ജയ് കുമാർ എന്ന തേയില വ്യാപാരിയുടെ മരണത്തിനുശേഷം ആരും സഹായിക്കാനില്ലാതെ അയാളുടെ പെൺമക്കൾ ശവമഞ്ചം ചുമക്കുന്ന കാഴ്ചയാണ് ഇത്. സഞ്ജയ്‌ കുമാറിന് ക്ഷയ രോഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒന്നും ഈ വ്യക്തി മരിച്ചത് കോവിഡ് വന്നാണ് എന്ന് പറയുന്നില്ല. ക്ഷയ രോഗം മൂലമാണ് ഇയാള്‍ മരിച്ചത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. കോവിഡ് മൂലമുള്ള ലോക്ക്ഡൌണ്‍ മൂലം ഇയാള്‍ക്ക് മരണാനന്തരമായി സംസ്കരിക്കാനുള്ള സഹായങ്ങള്‍ നിഷേധിക്കപ്പെട്ടു. അലിഗഢിൽ ആണ് സംഭവം നടന്നത്. കോവിഡ് ഭീതിയും സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശവും മൂലം ബന്ധുക്കളടക്കം ആരും ഇയാളുടെ മരണശേഷം കുട്ടികളെ സഹായിക്കാൻ തയ്യാറായില്ല. അപ്പോൾ സഞ്ജയ്‌ കുമാറിന്‍റെ മക്കൾ തന്നെ തയ്യാറായി മുന്നോട്ടു വന്നു. അവർ പിതാവിന്‍റെ ശവമഞ്ചം ചുമലിലേറ്റി അടക്കാനായി കൊണ്ടുപോയി. ആശുപത്രിയിലെ ഒരു ജീവനക്കാരൻ ശവസംസ്കാരത്തിന് കുട്ടികളെ സഹായിച്ചു. അന്ന് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

മാധ്യമങ്ങള്‍ അന്ന് വാര്‍ത്ത നല്‍കിയിരുന്നു. പോസ്റ്റിൽ പറയുന്നത് തെറ്റാണ്. ഭൂരിഭാഗം മാധ്യമങ്ങളും ഈ വാർത്ത നൽകിയിരുന്നു.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം 2020ഏപ്രിലില്‍ ലോക്ക്ഡൌണ്‍ സമയത്ത് അലിഗഡിൽ നടന്നതാണ്. ഇപ്പോഴൊന്നും നടന്നതല്ല. പഴയ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2020 ഏപ്രിലില്‍ ലോക്ക്ഡൌണ്‍ സമയത്തെ പഴയ ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: Missing Context