പീഡന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാമിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ആശാറാമല്ല എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്.

ആരാണ് ഈ ചിത്രത്തില്‍ മോദിയോടോപ്പമുള്ളത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം കാണാം. ഈ ചിത്രത്തില്‍ അദ്ദേഹം നീളമുള്ള വെള്ള താടിയുള്ള ഒരു വ്യക്തിക്കൊപ്പം ചര്‍ച്ച ചെയ്യുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ആശാനെ കണ്ട് പരിചയമുണ്ടോ..?

സ്വയം സേവിച്ചതിന് ജീവപര്യന്തം തടവ് ലഭിച്ച ആർഷഭാരത പ്രവര്‍ത്തകനാണ്..!

ആശാറാം ബാപു.....

ബലാൽസംഗ കേസ്സിൽ ജയിലിലാണ്..... ഇന്ന് മറ്റൊരു ബലാൽസംഗക്കേസ്സിൽ ജീവപര്യന്തം ശിക്ഷ കൂടി വിധിച്ചിരിക്കുന്നു....

ജയ് സംഘശക്തി

എന്നാല്‍ ശരിക്കും ഈ ചിത്രത്തില്‍ മോദിക്കൊപ്പം നില്‍കുന്നത് ആശാറാം തന്നെയാണോ അതോ വേറെ ആരെങ്കിലുമാണോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പല മാധ്യമ വെബ്സൈറ്റുകളില്‍ ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോട്ടോയില്‍ കാണുന്നത് ആശാറാമല്ല പകരം രാജ്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരത്‌ രത്നം ലഭിച്ച ചനഡികാദാസ് അമ്രിതരാവു ദേശ്മുഖ് എന്ന നാനാജി ദേശ്മുഖിന്‍റെതാണ്.

ലേഖനം വായിക്കാന്‍ - Newsroom

നാനാജി ദേശ്മുഖ് ആര്‍.എസ്. എസ്. പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം RSSഉം, BJP എന്നി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം രാജ്യ സഭ അംഗവുമായിരുന്നു. അദ്ദേഹത്തിന് 1973ല്‍ പദ്മശ്രി, 1999ല്‍ പദ്മവിഭുഷനും ഭാരത്‌ സര്‍ക്കാര്‍ നല്‍കിയിരുന്നു. അദ്ദേഹം 2010ലാണ് അന്തരിച്ചത്. 2019ല്‍ അദ്ദേഹത്തിന് രാജ്യത്തിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമാനം ഭാരത്‌ രത്നം സമ്മാനിച്ചു.

The Prime Minister, Shri Narendra Modi paying floral tributes to Nanaji Deshmukh, on the Birth Centenary Celebrations of Nanaji Deshmukh, at IARI, New Delhi on October 11, 2017. Credit: PIB

ആശാറാം ബാപ്പു ഗുജറാത്തിലെ ഒരു സ്വയംപ്രഖ്യാപിത ധര്‍മ്മഗുരുവായിരുന്നു. 2013ല്‍ ഒരു പ്രായംപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസ് ആശാറാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 2018ല്‍ രാജസ്ഥാനിലെ ജോധ്പുരിലെ ഒരു കോടതി ആശാറാമിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2013ല്‍ മറ്റൊരു സ്ത്രി ആശാറാമിന്‍റെ മുകളില്‍ പീഡനത്തിന്‍റെ കേസ് കൊടുത്തിരുന്നു. ഈ സ്ത്രി ആശാറാമിന്‍റെ ഒരു അനുയായിയായിരുന്നു 2001 മുതല്‍ 2006 വരെ ആസാറാം തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ഈ സ്ത്രിയുടെ ആരോപണം.

ജനുവരി 31ന് ഗുജറാത്തിലെ ഒരു കോടതി ഈ കേസില്‍ ആസാറാമിന് തന്‍റെ അനുയായിയായ സ്ത്രിയെ പീഡിപ്പിച്ചതിന്‍റെ കേസില്‍ ജീവപര്യന്തം തടവിന്‍റെ ശിക്ഷ പ്രഖ്യാപ്പിച്ചു. നാനാജിയും ആസാറാം തമ്മിലുള്ള വ്യത്യാസം നമുക്ക് താഴെ നല്‍കിയ താരതമ്യത്തില്‍ കാണാം.

നിഗമനം

ആസാറാം ബാപ്പുവിന്‍റെ ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ മോദിക്കൊപ്പം നാം കാണുന്നത് നാനാജി ദേശ്മുഖ് ആണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം വെച്ച് സമുഹ മാധ്യമങ്ങളില്‍ നടത്തുന്നത് വ്യാജ പ്രചരണമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പീഡന കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച ആശാറാമിനോടൊപ്പം പ്രധാനമന്ത്രി മോദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ...

Fact Check By: K. Mukundan

Result: False