നെറുകയില്‍ ചന്ദനം തേച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം കര്‍ണാടകയിലെതല്ല…

രാഷ്ട്രീയം | Politics

രാഹുല്‍ ഗാന്ധി ഭാരത്‌ ജോഡോ യാത്രയുടെ ഭാഗമായി ഇന്നലെ കേരളത്തിലെ യാത്ര സമാപിച്ച് കര്‍ണാടകയില്‍ യാത്ര തുടങ്ങി. ഇതിനിടയില്‍ രാഹുല്‍ ഗാന്ധി ചന്ദനം നെറുകയില്‍ തേച്ച് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്നതിന്‍റെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.

കേരളത്തില്‍ മതേതരത്വത്തിന്‍റെ നാടകം നടത്തി, കര്‍ണാടകയില്‍ എത്തിയപ്പോള്‍ ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ വേഷം ധരിച്ച് നടക്കുന്നു എന്നാണ് ചിത്രം പ്രചരിപ്പിച്ച് ഉന്നയിക്കുന്ന ആരോപണം. 

എന്നാല്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കര്‍ണാടകയിലെതല്ല എന്ന് കണ്ടെത്തി.  കൂടാതെ ചിത്രത്തിന് കോണ്‍ഗ്രസിന്‍റെ ഭാരത്‌ ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല എന്നും വ്യക്തമായി.

എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. ആദ്യം എന്താണ് സമുഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധി ഒരു ക്ഷേത്രത്തില്‍ ധാര്‍മിക വേഷത്തില്‍ കാണാം. പിന്നില്‍ സഹോദരി പ്രിയങ്ക ഗാന്ധിയുമുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്:

 ”വേഷങ്ങൾ ജന്മങ്ങൾ😁

വേഷം മാറാൻ നിമിഷങ്ങൾ 🤪കർണാടക 🤣😀

ഈ ചിത്രത്തിനെ പലരും കര്‍ണാടകയില്‍ തുടരുന്ന ഭാരത്‌ ജോഡോ യാത്രയുമായി ബന്ധപെടുത്തുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ചിത്രം മാര്‍ച്ച്‌ മാസം മുതല്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് എന്ന് കണ്ടെത്തി. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.കെ. അവരുടെ ട്വിട്ടറില്‍ ഈ ചിത്രം മാര്‍ച്ച്‌ 4, 2022ന് ട്വീറ്റ് ചെയ്തിരുന്നു.

Archived Link

ഈ കൊല്ലം നടന്ന ഉത്തര്‍പ്രദേശ്‌ തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം എടുക്കാന്‍ പോയതാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങളും ഈ ചിത്രം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പ്രസിദ്ധികരിച്ച ഈ ചിത്രം നമുക്ക് താഴെ കാണാം. വാരാണസിയില്‍ കാശി വിശ്വനാഥ് ക്ഷേത്ര ദര്‍ശനത്തിനിടെയാണ് ഈ ചിത്രം എടുത്തത് എന്ന് എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

റിപ്പോര്‍ട്ട്‌ വായിക്കാന്‍- Indian Express | Archived Link

ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. റിപബ്ലിക് ടിവിയുടെ വീഡിയോയില്‍ നമുക്ക് രാഹുല്‍ ഗാന്ധിയെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തിയതിനു ശേഷം പുറത്ത് വരുന്നത് കാണാം.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ കര്‍ണാടകയില്‍ ഭാരത്‌ ജോഡോ യാത്രയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം മാര്‍ച്ച്‌ മാസത്തില്‍ രാഹുല്‍ ഗാന്ധി വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി വരുമ്പോള്‍ എടുത്ത ചിത്രമാണ്.  ഈ ചിത്രത്തിന് ഭാരത്‌ ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നെറുകയില്‍ ചന്ദനം തേച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം കര്‍ണാടകയിലെതല്ല…

Fact Check By: Mukundan K 

Result: Misleading