രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ച നിമിഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ… 

False Political

കൈകൂപ്പി തൊഴുന്ന ഡോ. മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിക്കുന്ന രാഹുൽ ഗാന്ധി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ചിത്രത്തിൽ  കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രാജകുമാരന്റെ മുന്നിൽ തൊഴുകയ്യുമായി ഒരു പ്രധാനമന്ത്രി. രാജകുമാരന്റെ പുച്ഛിച്ചുള്ള നോട്ടം. ഇതായിരുന്നു ആ പത്തുവർഷക്കാലം (2004-2014)” 

എന്നാല്‍ ശരിക്കും പോസ്റ്റിൽ പറയുന്ന പ്രകാരം രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ചുവോ? എന്താണ് ഈ പ്രചരണത്തിൻ്റെ   സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ഇതിന് മുൻപും ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ച് സംഭവത്തിൻ്റെ സത്യാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 13, 2022ന് ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ച് പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.

Also Read | സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

ഈ സംഭവം ജനുവരി 17, 2014ന് ഡൽഹിയിലെ താൾകറ്റോറ സ്റ്റേഡിയത്തിലാണ് സംഭവിച്ചത്. അന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC)യുടെ ഒരു പ്രധാന യോഗം കൂടിയിരുന്നു. ഈ യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി തുടങ്ങിയ പ്രധാന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. സോണിയ ഗാന്ധി അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്നു. കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാക ഉയർത്തുന്നതായി നമുക്ക് വിഡിയോയിൽ കാണാം. ഇതിന് ശേഷം അവർ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ അഭിവാദ്യം നൽകി സ്റ്റേഡിയത്തിൻ്റെ ഉള്ളിൽ പോകുന്നതായി നമുക്ക് കാണാം. ഇതിന് ശേഷം പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ചെയ്യാൻ പോകുമ്പോൾ മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡെ അദ്ദേഹത്തിനെ കൈ കൂപ്പി അഭിവാദ്യം നൽകുന്നു. ഷിൻഡെയെ പ്രധാനമന്ത്രി മൻമോഹൻ സിംഗും കൈ കൂപ്പി അഭിവാദ്യം നൽകി നടന്നു പോകുന്നതായും നമുക്ക് കാണാം.    

ചിത്രത്തില്‍ കണ്ട് തോന്നുന്നപോലെ മന്‍മോഹന്‍ സിംഗ് രാഹുല്‍ ഗാന്ധിയെയല്ല അഭിവാദ്യങ്ങള്‍ നല്‍കുന്നത്.ഡോ. മന്‍മോഹന്‍ സിംഗ് സുഷില്‍ കുമാര്‍ ഷിന്‍ഡേയെയാണ് കൈ കുപ്പി അഭിവാദ്യങ്ങള്‍ നല്‍കുന്നത് നമുക്ക് വിഡിയോയിൽ വ്യക്തമായി കാണാം. രാഹുൽ ഗാന്ധിയെ അദ്ദേഹം അഭിവാദ്യം നൽകിയില്ല. ഈ സമയത്ത് രാഹുൽ ഗാന്ധി തൻ്റെ കഴുത്തിൽ കിടക്കുന്ന ത്രിവർണ്ണ മാല ഊരുന്നതായി നമുക്ക് കാണാം. ഈ നിമിഷത്തിൻ്റെ ചിത്രമാണ് നിലവിൽ തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. 

നിഗമനം

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് തനിക്ക് കൈ കൂപ്പി അഭിവാദ്യം നൽകുമ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ അവഗണിച്ചു എന്ന തരത്തിൽ നടത്തുന്ന പ്രചരണം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2014 ൽ ഡൽഹിയിലെ താൾകറ്റോറ സ്റ്റേഡിയത്തിൽ AICC യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന ഡോ.മൻമോഹൻ സിഗിനെ കൈ കൂപ്പി അഭിവാദ്യം നൽകിയ സുശീൽ കുമാർ ഷിൻഡെയെയായിരുന്നു ഡോ. മൻമോഹൻ സിംഗ് കൈ കൂപ്പി അഭിവാദ്യം തിരിച്ച് നൽകുന്നത്.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ച നിമിഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

Fact Check By: K. Mukundan 

Result: False