FACT CHECK: വീണ ജോര്‍ജിന്‍റെ ഇലക്ഷന്‍ പ്രചരണ വേളയിലുള്ള ചിത്രമാണിത്. അന്ന് അവര്‍ ആരോഗ്യ മന്ത്രി ആയിരുന്നില്ല…

രാഷ്ട്രീയം | Politics

പ്രചരണം 

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഒരു ചിത്രം ഇപ്പോൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്ക് താടിയുടെ താഴെ വച്ചുകൊണ്ട് ഏതാനും പേരോടൊപ്പം നടന്നുവരുന്ന ചിത്രമാണിത്.  ഒപ്പം ഉള്ളവരിൽ മാസ്ക് ധരിക്കാത്തവരും താടിയുടെ താഴെ ധരിച്ചിരിക്കുന്നവരുമുണ്ട്.  ആരോഗ്യമന്ത്രി തെറ്റായ നടപടിയാണ് കാണിക്കുന്നത് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിത്രത്തിൽ നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: ഞങ്ങടെ ആരോഗ്യ മന്ത്രിയാണ് …..

#മാസ്സാണ്

#മാത്യകയാണ്

പൊതുജനം ഇതുകണ്ട് മാസ്ക് താഴ്ത്തണ്ട….. അപ്പോ കിട്ടും “പെറ്റി”..

archived linkFB Post

കൊറോണ രണ്ടാം ഘട്ടം വ്യാപിച്ചതോടെ സംസ്ഥാനത്ത് മാസ്ക് കർശനമാക്കിയിരുന്നു. മാസ്ക് ഇല്ലാതെ പൊതുഇടങ്ങളിൽ നടക്കുന്നവരെ വര്‍ക്ക് കര്‍ശനമായി പിഴ ശിക്ഷ നല്‍കാന്‍ പോലീസ് സദാ ജാഗരൂകരാണ്. സംസ്ഥാനത്തെ ആരോഗ്യ മന്ത്രി തന്നെ നാട്ടിൽ നിയമലംഘനം നടത്തുകയാണെന്നും മറ്റുള്ളവർ മാസ്ക് ധരിച്ചില്ലെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. ഞങ്ങൾ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. പഴയ ചിത്രമാണ് ഇപ്പോഴത്തെത്  പ്രചരിപ്പിക്കുന്നത് കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഫേസ്ബുക്കിൽ തന്നെ ഈ ചിത്രം നിരവധി തവണ പലരും ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട് എന്ന് കാണാൻ സാധിച്ചു. 

ചിത്രം യഥാർത്ഥത്തിൽ 2021 മാർച്ചിൽ ഇലക്ഷൻ പ്രചരണ സമയത്ത് അതായത് കോവിഡ് രണ്ടാം തരംഗം ആരംഭിക്കുന്നതിനും ഏറെ നാൾ മുമ്പ് പകര്‍ത്തിയതാണ്. 

അന്ന് മഹാമാരിയുടെ വ്യാപനം ഇത്രയും രൂക്ഷമായിരുന്നില്ല. അതിനാൽ പലരും മാസ്ക് താഴ്ത്തി നടക്കുന്ന രീതി ഉണ്ടായിരുന്നു. 

facebook | archived link

ഈ ചിത്രം എടുക്കുന്ന സമയത്ത് വീണ ജോർജ് ആരോഗ്യമന്ത്രി ആയിരുന്നില്ല. എംഎൽഎ മാത്രമായിരുന്നു അവർ. തെരെഞ്ഞെടുപ്പിൽ രണ്ടാമതും വിജയം കൈവരിച്ച ശേഷമാണ് വീണ ജോർജ് ആരോഗ്യമന്ത്രി ആയത്. അതിനും ശേഷമാണ് രണ്ടാം തരംഗം ഉണ്ടായത്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  കൊറോണ വ്യാപനം കുറഞ്ഞിരുന്ന സമയത്തെ ചിത്രം ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അടുത്ത സമയത്ത് വീണ ജോർജ് ആരോഗ്യമന്ത്രി ആയിരുന്നില്ല.  മാത്രമല്ല കൊറോണ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീണ ജോര്‍ജിന്‍റെ ഇലക്ഷന്‍ പ്രചരണ വേളയിലുള്ള ചിത്രമാണിത്. അന്ന് അവര്‍ ആരോഗ്യ മന്ത്രി ആയിരുന്നില്ല…

Fact Check By: Vasuki S 

Result: Misleading